നല്ലവണ്ണം പഠിച്ചിരുന്ന ഒരു പെൺകുട്ടി പെട്ടെന്ന് ഒരു ദിവസം സ്വന്തം അമ്മയെ കൊന്നു. കാരണം കേട്ട് ഞെട്ടിത്തരിച്ച് നാട്ടുകാർ

ജയിലറുടെ ഒപ്പം കയറി വന്ന അവളുടെ നേരെ എല്ലാ തടവുപുള്ളികളുടെയും കണ്ണുകൾ നീണ്ടു. വെളുത്ത മെലിഞ്ഞ് ഒരു പെണ്ണ്. കേറിപ്പോയാൽ 20 അല്ലെങ്കിൽ 21 വയസ്സ് മാത്രമേ പ്രായം തോന്നുകയുള്ളൂ. കണ്ണിൽ നിസ്സംഗതഭാവം മാത്രമാണ്. എങ്ങോട്ടും നോക്കുന്നില്ല ആരെയും ശ്രദ്ധിക്കുന്നുമില്ല. മറ്റേതോ ലോകത്ത് ഉള്ളതുപോലെ അവൾ അവരുടെ കൂടെ നടന്നു. ഓഫീസിൽ ഉള്ള ഫോർമാലിറ്റി ഒക്കെ കഴിഞ്ഞതിനുശേഷം അവളെക്കൊണ്ട് അവളുടെ സെല്ലിലേക്ക് നടന്നു. എന്താണ് കുറ്റം എന്ന് ആരൊക്കെയോ ശബ്ദം താഴ്ത്തി അവളോട് ചോദിക്കുന്നുണ്ടായിരുന്നു. കൊലപാതകമാണ് എന്ന് പോലീസുകാരിൽ ഒരുവൻ അവരോട് ശബ്ദം താഴ്ത്തി പറഞ്ഞു. അത് വിശ്വസിക്കാൻ സാധിക്കാതെ പലതരത്തിലുള്ള സംസാരങ്ങൾ അവിടെ നിറഞ്ഞു നിന്നു. ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന രീതിയിൽ മറ്റേത് ലോകത്തിൽ ആ പെണ്ണ് നടന്നു നീങ്ങി. കഠിനതടവുകാർക്ക് മാത്രം നൽകിക്കൊണ്ടിരുന്ന സെല്ലിൽ അവളെ കൊണ്ടിരുത്തി. സെൽ പൂട്ടിയതിനുശേഷം പോലീസുകാർ തിരികെ പോകുന്നു.

മായ എന്നാണ് അവളുടെ പേര് നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു എന്നും കൊന്നത് സ്വന്തം അമ്മയെ തന്നെയാണ് എന്നുള്ള സത്യവും പോലീസുകാരിൽ നിന്നും സഹതടവുകാർ അറിഞ്ഞു. അവർക്കെല്ലാം അത്ഭുതമായിരുന്നു കാരണം ഇത്രയും പടുപ്പുള്ള ഒരാൾ അതും സ്വന്തം അമ്മയെ നിഷ്കളങ്കമായ അവളുടെ മുഖം കണ്ടാൽ ഇങ്ങനെയൊന്നും അവൾ ചെയ്തുകൂട്ടി എന്നുള്ള കാര്യം ഒരാൾ പോലും പറയില്ലായിരുന്നു. അതുകൊണ്ടുതന്നെ അവരെല്ലാവരും അവളുടെ ചുറ്റിപ്പറ്റി നടന്ന യാഥാർത്ഥ്യം മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവൾ ആകട്ടെ ആരോടും മനസ്സ് തുറന്നില്ല. എപ്പോഴും തന്റേതുമാത്രമായ ഏതോ ഒരു ലോകത്ത് അവൾ ഒതുങ്ങിക്കൂടി. പുതിയ തടവുകാരികൾക്ക് വന്നാൽ റാഗിംഗ് പോലുള്ള സംഭവം അവിടെ പതിവായിരുന്നു. അവൾക്കും അത് അനുഭവിക്കേണ്ടതായി വന്നു. ബാക്കി സംഭവിച്ചത് അറിയാൻ നിങ്ങൾ തന്നെ വീഡിയോ കാണുക.