വായിൽ കാൻസർ വരാതിരിക്കാൻ നാക്ക് വടിക്കുന്നവർ ഈ കാര്യം ശ്രദ്ധിക്കേണ്ടതാണ്

വായിലെ അർബുദത്തിനെ കുറിച്ച് ഒരു ബോധവൽക്കരണം നൽകാൻ വേണ്ടിയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. നമ്മുടെ നാട്ടിൽ അല്ലെങ്കിൽ ഇന്ത്യ മൊത്തമായി എടുക്കുകയാണെങ്കിൽ ഏറ്റവും സാധ്യതയുള്ള ഒരു ക്യാൻസർ എന്ന് പറയുന്നത് വായിലെ അർബുദമാണ്. വായിലെ അർബുദം എന്ന് പറയുന്നത് ഇന്ത്യ മുഴുവൻ എടുക്കുകയാണെങ്കിൽ പല സ്ഥലങ്ങളിലും വായിലെ അർബുദം വരാനുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് അനാവശ്യമായി പാൻ പരാഗ് തുടങ്ങിയ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതു മൂലം ആണ്. അല്ലെങ്കിൽ പുകവലിക്കുന്നതിന്റെ ഭാഗമായും ഒരു പരിധി വരെ വായിൽ അർബുദം വരാനുള്ള സാധ്യതയുണ്ട്. എന്നാൽ കേരളം എന്നു പറയുന്ന നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതലായി ഈ ഒരു അസുഖം വരുന്നത് പാൻ പരാഗ് ചവയ്ക്കുന്നത് മൂലം ഉള്ള കാരണം എന്നു പറയുന്നത് വളരെ കുറവാണ്.

പക്ഷേ എന്നിരുന്നാൽ കൂടിയും കേരളത്തിൽ വായിൽ ഉണ്ടാകുന്ന അർബുദം എന്ന് പറയുന്നത് വളരെ കൂടിയതോതിൽ തന്നെയാണ് ഉള്ളത്. എന്തുകൊണ്ടാണ് കേരളത്തിൽ വായിൽ അർബുദം ഉണ്ടാകാനുള്ള കാരണങ്ങൾ അതുപോലെതന്നെ എന്തൊക്കെയാണ് നമ്മൾ ഈ രോഗം ഒഴിവാക്കാൻ വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നൊക്കെ നമുക്ക് വളരെ വിശദമായി ഒന്നു നോക്കി വരാം. നമ്മുടെ ദന്ത സംരക്ഷണത്തിൽ നമ്മൾ നിസ്സാരമായി കരുതുന്ന ഒന്നാണ് നമ്മുടെ വായിൽ ഉണ്ടാകുന്ന പൊട്ടിയ പല്ലുകൾ അല്ലെങ്കിൽ ദ്രവിച്ച പല്ലുകൾ അല്ലെങ്കിൽ അറ്റം അടർന്നുപോയ പല്ലുകൾ അല്ലെങ്കിൽ പഴയ ഫില്ലിങ്ങിൽ അടർന്നു പോയ പല്ലുകൾ ഇങ്ങനെയൊക്കെ കിടക്കുമ്പോൾ തന്നെ നമ്മുടെ നാവിനെ നമ്മൾ അറിയാതെ തന്നെ ചെറിയ ചെറിയ മുറിവുകൾ അത് ഉണ്ടാക്കുന്നു. അല്ലെങ്കിൽ കവിളിനെ അത് മുറിവുകൾ ഉണ്ടാകുന്നു. ഇനി കൂടുതലായി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണേണ്ടതാണ്.