ഭാര്യയെ തെറ്റിദ്ധരിച്ചു എന്നാൽ സത്യം അറിഞ്ഞപ്പോൾ സംഭവിച്ചത് ഇങ്ങനെയാണ്

ടൈംപീസ് തലതല്ലി കരയുന്ന ശബ്ദം കേട്ടാണ് രാജീവൻ ഉണർന്നത്. സമയം ആറു മണിയായി. ടൈംപീസ് അതിൻറെ തലയിൽ തലോടി ആശ്വസിപ്പിച്ചു കരച്ചിൽ നിർത്തി അയാൾ നോക്കി. ഭാര്യ സുമ ഇനിയും ഉണർന്നിട്ടില്ല. തന്നെയും കെട്ടിപ്പിടിച്ച് നല്ല ഉറക്കത്തിലാണ് അവൾ. സുമേ എഴുന്നേൽക്ക് നേരം വെളുത്തു. മോനെ സ്കൂളിൽ വിടണ്ടേ? നിനക്ക് ജോലിക്ക് പോകണ്ടേ? ഉറക്കം തൃപ്തിയാവാത്ത നീരസത്തോടെ അവൾ എഴുന്നേറ്റു. താഴെ പാഴയിൽ കിടന്നുറങ്ങുന്ന 10 വയസ്സുകാരനായ മോനേയും എഴുന്നേറ്റ് മുറിയുടെ പുറത്തേക്ക് കൊണ്ടുപോയി. രാജീവിനെ ചിരി വന്നു വയസ്സ് 32 ആയി ഇപ്പോഴും കുട്ടിത്തം വിട്ടിട്ടില്ല അവൾക്ക് ഇപ്പോഴും താൻ തന്നെ വേണം അവളെ രാവിലെ വിളിച്ച് എഴുന്നേൽപ്പിക്കാൻ. എണീറ്റ് കിട്ടാൻ മാത്രമേ ബുദ്ധിമുട്ടുള്ളൂ എണീറ്റ് കഴിഞ്ഞാൽ പിന്നെ എല്ലാ പണികളും വേഗത്തിലാണ്. മകന് രാവിലെ കഴിക്കാനുള്ള കാപ്പിയും പലഹാരവും ഉച്ചയ്ക്ക് കഴിക്കാനുള്ള ചോറും ഒക്കെ വളരെ പെട്ടെന്ന് തന്നെ ശരിയാകും. ഇതിനിടയിൽ അവളും കുളിച്ച് യാത്രയാകും.

മകനെ സ്കൂൾ ബസ് കയറ്റിയതിനുശേഷം തന്നെ എണീപ്പിച്ച് ഇരുത്തി പല്ല് തേപ്പിക്കും. കാപ്പിയും മരുന്നും എല്ലാം കഴിപ്പിച്ചതിനു ശേഷം വീണ്ടും കിടത്തി തന്നിട്ട് അവൾ ജോലിക്ക് പോവുകയുള്ളൂ. ജോലി എന്ന് പറയുന്നത് ലോട്ടറി വിൽപ്പനയാണ്. വീടിന് തൊട്ടടുത്ത് ഉള്ള സ്റ്റേഷനിലാണ് അവൾ വിൽക്കുന്നത്. താൻ ഓട്ടോ ഓടിച്ചിരുന്ന സ്ഥലം അവിടെയാണ്. രാജീവിന്റെ ഇടതുഭാഗം ഉള്ള കാൽഭാഗം ശൂന്യമായി നിൽക്കുന്നത് കണ്ടു അവൻ നെടിവീർപ്പിട്ടു. ഫോട്ടോ വാങ്ങി ആദ്യത്തെ ആഴ്ചയിൽ തന്നെ എതിരെ വന്ന ടിപ്പർ ലോറിയുമായി ഉണ്ടായ അപകടത്തിൽ കാൽപാദം നഷ്ടപ്പെടുത്തിയത് അല്ല രാജീവിനെ തളർത്തിയത്. തലക്കേറ്റ പരുക്ക് മൂലം ഇടതു വശം തളർന്നുപോയി. ഇടതുഭാഗം ശരീരത്തിൽ ഇല്ല എന്നുള്ള തോന്നലാണ് ഇപ്പോൾ ഉള്ളത്. പാവം സുമ അന്നുമുതലാണ് അവൾ കുടുംബം നോക്കാൻ തുടങ്ങിയത്. നല്ലൊരു കുടുംബത്തിൽ യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ ജീവിച്ചിരുന്ന പെൺകുട്ടിയെ തൻറെ ജീവിതത്തിൻറെ ദുരിത കയത്തിൽ ഒറ്റയ്ക്ക് നീന്താൻ വിട്ടത് രാജീവിനെ വളരെ സങ്കടം ഉള്ള കാര്യമാണ്. ഇനി ബാക്കി നടന്ന സംഭവങ്ങൾ അറിയാൻ നിങ്ങൾ തന്നെ വീഡിയോ പൂർണമായും കാണേണ്ടതാണ്.