നിങ്ങളുടെ എത്ര കൂടിയ വയറും അതുപോലെതന്നെ അരക്കെട്ടിലെ കൊഴുപ്പും ഇനി എളുപ്പത്തിൽ കളയാം

ഏറ്റവും നല്ല ഡയറ്റ് പ്ലാൻ ഏതാണ്? അത് പറയുന്നതിനേക്കാൾ മുന്നേ തന്നെ നമുക്ക് അല്പം ചരിത്രത്തിലേക്ക് പോകാം. ആദിമ മനുഷ്യൻ നായാട്ടുകാർ ആയിരുന്നു എന്നുള്ള കാര്യം നമുക്കറിയാം. അവർ കൂടുതലായും മൃഗങ്ങളെ വേട്ടയാടി അതിൻറെ ഇറച്ചി ഭക്ഷിച്ചിരുന്ന ആളുകൾ ആയിരുന്നു. അതുപോലെ പിന്നെ പഴങ്ങളും കായ്കനികളും ഒക്കെ ഭക്ഷിച്ചു കഴിച്ചിരുന്നവരാണ്. അതിൽ നല്ല രീതിയിൽ അവർ കായികധ്വാനം ചെയ്തിരുന്നു. അതുപോലെതന്നെ ദിവസം രണ്ടുനേരം മാത്രമാണ് അവർ ഭക്ഷണം കഴിച്ചിരുന്നത്. പിന്നെ കുറെ കഴിഞ്ഞപ്പോൾ കൃഷി ചെയ്യാൻ അവൻ പഠിച്ചു തുടങ്ങി. കൃഷി ചെയ്തു തുടങ്ങിയപ്പോൾ ഈ കായിക അധ്വാനത്തിന് അല്പം ഇടിവ് വന്നു. കുറച്ച് അധ്വാനിച്ചാൽ തന്നെ അത്യാവശ്യത്തിന് ഭക്ഷണം കിട്ടും എന്നുള്ള ഒരു സ്ഥിതി വന്നു. അങ്ങനെ വന്ന് കൊളോണിയൽ കാലഘട്ടത്തിൻറെ അതിപ്രസര കാലഘട്ടത്ത് പോർച്ചുഗീസുകാർ നമ്മുടെ നാട്ടിൽ കപ്പ കൊണ്ടുവന്ന സമയത്ത് ഈ കപ്പ പോലെ മരച്ചീനി പോലെ മണ്ണിനടിയിൽ വളരുന്ന കാർബോഹൈഡ്രേറ്റ് കഴിച്ച് തുടങ്ങിയതോടുകൂടി അവർക്ക് കുടവയർ ഒരു ഫാഷൻ ആയി മാറി കഴിഞ്ഞു. നമുക്കറിയാം പത്തൊമ്പതാം നൂറ്റാണ്ടിന്റെ സമയത്തൊക്കെ മൂന്നുനേരം ഭക്ഷണം കഴിക്കുക എന്ന് പറയുന്നത് വലിയ ഒരു ആഡംബരപൂർവ്വമായി സമയം ആയിരുന്നു.

കൂലിക്ക് പകരം നെല്ല് മാത്രം അളന്നു കൊടുത്തിരുന്ന മുറ്റത്ത് കുഴികുത്തി അവിടെ കഞ്ഞി വിളമ്പിയിരുന്ന ഒരു കാലം അയിത്തത്തിന്റെ കാലം അതിന് അടിസ്ഥാനമാക്കി ഒരു സിനിമ പോലും വൻ വിജയമായി തീർന്ന ഈ ഒരു സമയത്ത് ആ ചരിത്രത്തിലേക്ക് ഒന്ന് ഊളിയിട്ട് നോക്കുമ്പോൾ നമുക്ക് തന്നെ മനസ്സിലാക്കുന്നത് ഭക്ഷണം എന്ന് പറയുന്നത് ഒരു ആഡംബരമായി സമയത്ത് നിന്ന് ഇന്ന് നമ്മുടെ പുതിയ ആഡംബരങ്ങളായ കാറും അതുപോലെതന്നെ ഇലക്ട്രോണിക് അതിൻറെ അതിപ്രസരവും ഒക്കെ നമ്മുടെ ജീവിതത്തിന്റെ ക്വാളിറ്റി നിർണയിക്കുന്ന അതിന്റെ സ്റ്റാറ്റസ് സിമ്പിൾ ആയി വരുന്ന സമയത്ത് ഭക്ഷണം എന്നു പറയുന്നത് ആഡംബരം പോയിട്ട് എല്ലാവർക്കും രണ്ടു രൂപയ്ക്ക് അരി ഒരു സങ്കല്പത്തിലേക്ക് അല്ലെങ്കിൽ ഫ്രീ ആയിട്ട് ഭക്ഷണം കിട്ടുന്ന ഒരു രീതിയിലേക്ക് അത് മാറി വന്നു കഴിഞ്ഞു.