ഉമ്മയ്ക്ക് വേണ്ടി ഭാര്യയെ ഉപേക്ഷിച്ചു അതിനുശേഷം അവളുടെ രണ്ടാം ഭർത്താവിനെ കണ്ടു ഞെട്ടിപ്പോയി

വായിച്ചു കഴിഞ്ഞ് പുസ്തകങ്ങളിലേക്കും അതുപോലെതന്നെ ഇനി വായിക്കാൻ വേണ്ടി മാറ്റിവച്ചിരിക്കുന്ന പുസ്തകങ്ങളിലേക്കും നോക്കി താഹിറ നിറഞ്ഞിരിക്കുന്ന കണ്ണുകൾ തുടച്ചു. ഇന്നേക്ക് മൂന്നാം നാൾ തന്റെ നിക്കാഹ് ആണ്. തൻറെ ഇഷ്ടമോ സമ്മതമോ ഇല്ലാതെ ബാപ്പയും തന്റെ ബന്ധുക്കളും എടുത്ത് തീരുമാനമാണ് ഇത്. ആ ഒരു തീരുമാനത്തിന് മുന്നേ തലകുനിച്ചു നിൽക്കാൻ അല്ലാതെ എനിക്ക് ധൈര്യമില്ലാതെ പോയി. ആരുടെയോ ശബ്ദം കേട്ട് താഹിറ ഉമ്മറത്തേക്ക് തല ഇട്ടുനോക്കി. ഉപ്പയ്ക്ക് വേണ്ടി വെള്ളം കൊണ്ടുപോകുന്ന ഉമ്മയെ താഹിറ യാചന ഭാവത്തോട് കൂടി നോക്കി. മകളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ സഫിയ അവളോട് സമാധാനമായി ഇരിക്കാൻ വേണ്ടി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. അപ്പോഴേക്കും താഹിറയ്ക്ക് പിന്നിലായി അനിയത്തി വന്നു നിന്നു.

അതിനുശേഷം ഉമ്മറത്ത് ഇരുന്നിരുന്ന ഉപ്പ തന്റെ കഴുത്തിലെ വിയർപ്പ് അമർത്തി തുടച്ചശേഷം സഫിയോട് ചോദിച്ചു ഇല്ല അവൾ ഇപ്പോഴും കരച്ചിൽ തന്നെയാണ്. അവൾക്ക് ഇനിയും പഠിക്കണം എന്നാണ് പറയുന്നത് നിങ്ങൾക്ക് അവരോട് ഒന്ന് ചോദിച്ചു കൂടെ ചിലപ്പോൾ അവർ പഠിക്കാൻ സമ്മതിച്ചാലോ? പ്രതീക്ഷയോടെ സഫിയ അഹമ്മദ് കുട്ടിയെ നോക്കി. നിനക്കെന്താണ് സഫിയ പ്രാന്താണ് ഇത്രയും പഠിപ്പ് തന്നെ ആവശ്യമില്ലായിരുന്നു എന്നാണ് കുടുംബക്കാരും മറ്റുള്ള ആളുകളും ഒക്കെ പറയുന്നത്. വെറുതെ എന്തിനാ ഒരു നല്ല കാര്യം വന്നിട്ടും അവൾ വെറുതെ തറുതല പറയുന്നത്. അവളുടെ വാക്ക് കേട്ട് നീയും കൂടി തുള്ളാൻ നിക്കണ്ട കേട്ടല്ലോ. നിക്കാഹിന് അവൾക്ക് കൊടുക്കേണ്ട പൈസ എങ്ങനെ കൊടുക്കും എന്ന് വിചാരിച്ച് ഇരിക്കുമ്പോൾ ആണ് നിൻറെ ഒരു വർത്തമാനം. അയാളുടെ ദേഷ്യം കണ്ട് മടുത്ത ഒന്നും പറയാൻ സാധിക്കാതെ സഫിയ പിന്തിരിഞ്ഞു. മുറിയുടെ വാതിൽക്കൽ തന്നെ തന്നെ നോക്കിയിരിക്കുന്ന മകളുടെ കണ്ണുകളെ കണ്ടില്ല എന്ന് നടിച്ച് സഫിയ അകത്തേക്ക് പോയി.