ബ്ലഡ് പ്രഷർ കൂടിയവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും

മറ്റൊരു വിഷയവുമായി നമ്മൾ വീണ്ടും കാണുന്നു ഹൈപ്പർ ടെൻഷൻ അഥവാ രക്തസാദി സമ്മർദ്ദം എന്ന വിഷയത്തെപ്പറ്റിയാണ് ഇവിടെ സംസാരിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് നമ്മൾ പലപ്പോഴും അവിടെ ഇവിടെയായി സ്പർശിച്ചു പോയിട്ടുണ്ട്. എന്നാൽ ഇന്ന് ഈ ഒരു വിഷയം മാത്രം ഊന്നിപ്പറയാം എന്ന് വിചാരിച്ചു. കാരണം രക്താദി സമ്മർദ്ദം എന്നു പറയുന്ന വിഷയം ജീവിതശൈലി രോഗങ്ങൾ എടുക്കുകയാണെങ്കിൽ മുൻപന്തിയിൽ ഉള്ള ഒരു രോഗമാണ്. അതുപോലെതന്നെ മസ്തിഷ്ക ആഘാതത്തിന്റെ സാധ്യതയും വൃക്ക രോഗത്തിൻറെ സാധ്യതയും ഒരുപാട് കൂട്ടുന്ന ഒരു ജീവിതശൈലി രോഗമാണ് ഹൈപ്പർ ടെൻഷൻ അഥവാ ബ്ലഡ് പ്രഷർ എന്ന് പറയുന്നത്. ഹൈ ബ്ലഡ് പ്രഷർ രോഗം മറ്റ് ജീവിതശൈലി രോഗങ്ങളെ പോലെ തന്നെ ലക്ഷണങ്ങൾ ഒരുപാട് കാണിക്കില്ല എന്നതായി വരാം.

എന്നാൽ ചില ലക്ഷണങ്ങൾ ചിലർക്ക് ഉണ്ടാകാറുണ്ട്. തലവേദന അല്ലെങ്കിൽ തലയുടെ പുറകുവശത്തായി ചെറിയ വേദന നടക്കുമ്പോൾ ചെറിയ അണപ്പ് ഇത്തരത്തിലുള്ള ചെറിയ ചെറിയ ലക്ഷണങ്ങൾ ഒരുപക്ഷേ അനുഭവപ്പെട്ടു എന്ന് വരാം. എന്നാൽ ലക്ഷണങ്ങൾ ഇല്ല എന്ന് പറയുന്നതുകൊണ്ട് ഒരു അവസ്ഥയെ നമ്മൾ ചികിത്സിക്കാതിരിക്കരുത്. കാരണം ഹൈ ബ്ലഡ് പ്രഷർ വരുമ്പോൾ നമ്മുടെ ഹൃദയമായാലും വൃക്കകൾ ആയാലും അല്ലെങ്കിൽ രക്തധമനികൾ ആയാലും ഒക്കെ ഒരുപാട് വർക്ക് ലോഡിൽ ഇവയ്ക്ക് പ്രവർത്തിക്കേണ്ടി വരുന്നു. അതിൻറെ ഭാഗമായി അവ വേഗം തളരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വലിയ അവയവങ്ങളിൽ കേടുപാടുകൾ സൃഷ്ടിക്കാനും അവയെ ക്ഷീണിപ്പിക്കാനുള്ള കഴിവ് രക്താദി സമ്മർദ്ദത്തിനു ഉണ്ട്. അതുകൊണ്ട് ഒരിക്കലും അവ ശ്രദ്ധിക്കാതെ പോകരുത്. ആദ്യം തന്നെ ഹൈ ബ്ലഡ് പ്രഷർ എത്ര അളവ് ആണ് എന്ന് നമുക്ക് നോക്കാം. അതൊക്കെ വളരെ കൃത്യമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഒരുപാട് അന്താരാഷ്ട്ര സംഘടനകൾ എത്രയായിരിക്കണം നോർമൽ ബിപി അതുപോലെ ഹൈ ബിപി എത്ര അളവിൽ ആയിരിക്കണം എന്നൊക്കെ കൃത്യമായി പറഞ്ഞു വെച്ചിട്ടുണ്ട്.