ബ്രസ്റ്റ് ക്യാൻസർ കോശങ്ങൾ ഇനി വളരെ എളുപ്പത്തിൽ നശിപ്പിക്കാം

കീമോതെറാപ്പി മൂലം സ്തനാർബുദ ചികിത്സ എങ്ങനെ ഉപകാരപ്പെടും എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. കീമോതെറാപ്പി എന്ന വാക്ക് കേൾക്കുമ്പോൾ ചിലർക്കെങ്കിലും ഇതിൽ കീമോതെറാപ്പി എന്ന് പറയുന്നത് എന്താണ് എന്നറിയില്ല. അതുകൊണ്ടുതന്നെ കീമോതെറാപ്പി എന്താണ് എന്ന് ആദ്യം പറഞ്ഞുകൊണ്ട് തന്നെ ഈ ഒരു ടോപ്പികിലേക്ക് വരാം. കീമോതെറാപ്പി എന്നു പറയുമ്പോൾ ഏതെങ്കിലും കെമിക്കൽ ഉപയോഗിച്ച് നടത്തുന്ന എല്ലാവിധത്തിലുള്ള ചികിത്സയെയും നമ്മൾ കീമോതെറാപ്പി ചികിത്സ എന്ന് പറയുന്നു. ശരിക്ക് പറഞ്ഞു കഴിഞ്ഞാൽ നമ്മൾ പനിക്ക് കഴിക്കുന്ന പാരസെറ്റമോൾ മുതൽ ക്യാൻസറിന്റെ മരുന്നുവരെ എല്ലാം കീമോതെറാപ്പി തന്നെയാണ്. അപ്പോൾ എന്തുകൊണ്ടാണ് ക്യാൻസറിന്റെ ചികിത്സയെ മാത്രം കീമോതെറാപ്പി എന്ന് വിളിക്കുന്നത്? ബാക്കി കെമിക്കലുകൾ എല്ലാം നമ്മൾ കോശത്തിലേക്ക് കൊടുക്കുമ്പോൾ ആ കോശത്തിനുള്ളിൽ ഉള്ള ബാക്ടീരിയ അല്ലെങ്കിൽ വൈറസ് അങ്ങനെയുള്ള സൂക്ഷ്മജീവികളെ നശിപ്പിക്കാൻ വേണ്ടിയാണ് കൂടുതലായും പ്രയോജനപ്പെടുത്തുന്നത്.

എന്നാൽ ക്യാൻസറിന് കൊടുക്കുന്ന മരുന്നുകൾ നമ്മുടെ ശരീരത്തിലെ സാധാരണ കോശങ്ങളെയും ടോക്സിക് ആയി ബാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവയിൽ നിന്നും ഇതിനെ തിരിച്ചറിയാൻ വേണ്ടി കീമോതെറാപ്പി എന്ന രീതിയിലാണ് വിളിച്ചു തുടങ്ങിയത്. എന്തുകൊണ്ടാണ് ക്യാൻസർ മരുന്നുകളെ മാത്രം ഇപ്പോൾ കീമോ തെറാപ്പി എന്ന് വിളിക്കുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലായി കാണും. ഇനി നമുക്ക് ബ്രസ്റ്റ് കാൻസർ കീമോ തെറാപ്പിയിലേക്ക് വരാം. എല്ലാ ബ്രെസ്റ്റ് കാൻസറിനും കീമോതെറാപ്പി ആവശ്യമാണോ? വേണ്ട എന്നുള്ളതാണ് ഉത്തരം. ഇത് കേൾക്കുമ്പോൾ പല ആളുകളുടെയും നെറ്റി ചുളിയുന്നുണ്ടാകും. ബ്രസ്റ്റ് കാൻസർ വന്നാൽ അപ്പോൾ തന്നെ കീമോതെറാപ്പി ചെയ്യണമെന്നായിരിക്കും നിങ്ങൾ കേട്ടിട്ടുണ്ടാവുക. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.