ഇത്തരം മരുന്നുകളുടെ ഉപയോഗം നിങ്ങൾ ഇന്ന് തന്നെ നിർത്തുക

ആന്റിബയോട്ടിക് റെസിസ്റ്റന്റ് അല്ലെങ്കിൽ ആന്റിബയോട്ടിക് അവയർനസ് അതിനെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത്. അതായത് നിങ്ങൾക്ക് എപ്പോളാണ് ആന്റിബയോട്ടിക് ആവശ്യമായി വരുന്നത്? നിങ്ങൾക്ക് സാധാരണ ഉണ്ടാകുന്ന പനി ജലദോഷം ചുമ എന്നിവ ഉണ്ടാകുമ്പോൾ ആൻറിബയോട്ടിക് കഴിക്കേണ്ട ആവശ്യമുണ്ടോ? ആവശ്യമില്ലാതെ ആൻറിബയോട്ടിക് കഴിക്കുന്നത് വഴി എന്താണ് സംഭവിക്കുന്നത്? ഈ പറയുന്ന കാര്യങ്ങളെപ്പറ്റി വളരെ വിശദമായ ഒരു വിവരണം നിങ്ങൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഒരു വീഡിയോ ചെയ്തിരിക്കുന്നത്. എല്ലാവർഷവും നവംബറിലെ 18 മുതൽ 24 വരെയുള്ള ആഴ്ച ഡബ്ലിയു എച്ച് ആന്റിബയോട്ടിക് അവയർനസ് ആയി ആചരിക്കുന്നുണ്ട്. 2018 മുതൽ തന്നെ ഇത് ആചരിക്കുന്നുണ്ട്. ഇങ്ങനെ ഒരു വീക്ക് ആചരിക്കുന്നതിന്റെ ആവശ്യകത എന്താണ്? സാധാരണ ആൾക്കാർക്ക് ഇതിനെപ്പറ്റി എന്താണ് മനസ്സിലാക്കേണ്ടത്? അപ്പോൾ ആദ്യമായി തന്നെ എന്താണ് ആന്റിബയോട്ടിക് എന്ന് നമുക്ക് മനസ്സിലാക്കാം. ആൻറിക് ബയോട്ടിക് എന്ന് പറഞ്ഞാൽ ബാക്ടീരിയകൾക്ക് എതിരെ പ്രവർത്തിക്കുന്ന ഒരു കൂട്ടം മരുന്നുകളെ ആണ് ആന്റിബയോട്ടിക് എന്ന് പറയുന്നത്. ഈ ആന്റിബയോട്ടി കഴിക്കുന്നത് വഴി നമുക്ക് അസുഖങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുത്തു തോൽപ്പിക്കുവാനുള്ള കഴിവാണുള്ളത്.

അത് മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും അതുപോലെതന്നെ ചെടികൾക്കും വരെ ഇത്തരത്തിലുള്ള ബാക്ടീരിയ പ്രശ്നം വന്നാൽ ചിലപ്പോൾ ആന്റിബയോട്ടിക് കഴിക്കേണ്ടതായി ആവശ്യം വരുന്നു. പക്ഷേ ബാക്ടീരിയ അല്ലാതെ വേറെ ഏതുതരം രോഗാണു ആണെങ്കിലും ആൻറിബയോട്ടിക് കഴിക്കുന്നത് കൊണ്ട് യാതൊരുവിധ പ്രയോജനവുമില്ല. അസുഖങ്ങൾ ഉണ്ടാക്കുന്നത് ബാക്ടീരിയകൾ മാത്രമല്ല. അസുഖങ്ങൾ ഫംഗസുകൾ മൂലം അതുപോലെതന്നെ വൈറസുകൾ മൂലം ഇങ്ങനെ പല പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. അതിൽ ബാക്ടീരിയകൾക്ക് എതിരെ മാത്രമാണ് ആന്റിബയോട്ടിക് പ്രവർത്തിക്കുന്നത്. ഈ വിഷയത്തെപ്പറ്റി ഇനി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ വീഡിയോ പൂർണമായും കാണുക.