തന്റെ മകളെ അവളുടെ അമ്മായിയമ്മയിൽ നിന്നും രക്ഷിക്കാൻ വന്ന രണ്ടാനമ്മ ഞെട്ടിത്തരിച്ചു

മോളെ നീ എന്താ ഈ പറയുന്നത്? വിവാഹം കഴിക്കുവാനുള്ള പ്രായം നിനക്ക് ആയില്ലല്ലോ. 18 വയസ്സ് അല്ലേ ആയിട്ടുള്ളൂ ഇനിയും പഠിക്കാൻ ഏറെയുണ്ട് അച്ഛൻ നെടുവീർപ്പിട്ടു. എനിക്കൊന്നും കേൾക്കണ്ട അമ്മ മരിച്ചു വർഷം രണ്ട് കഴിഞ്ഞപ്പോഴേക്കും അച്ഛന് കെട്ടണം. രണ്ടാനമ്മയുടെ കൂടെ ഞാൻ ഇനി ഈ വീട്ടിൽ ഒരു നിമിഷം പോലും നിൽക്കുകയില്ല. നിനക്ക് താഴെയുള്ളത് അതിന് വയസ്സ് ഏഴ് ഉള്ളു മോളെ അത് നീ ഓർക്കണ്ടേ അവളുടെ കാര്യം നോക്കാൻ ഒരു അമ്മ വേണം.

അച്ഛൻ എന്താണെങ്കിൽ ചെയ്തോ എനിക്ക് കല്യാണം കഴിക്കണം. വേണ്ട മോളെ നീ ഹോസ്റ്റലിൽ ചെന്ന് പഠിച്ചോളൂ. അല്ലെങ്കിൽ നിന്നെ ഞാൻ എൻറെ വീട്ടിലോ അല്ലെങ്കിൽ അമ്മ വീട്ടിലോ ആക്കാം. വേണ്ട എനിക്ക് ഈ നരകത്തിൽ നിന്ന് രക്ഷപ്പെട്ടാൽ മതി. അച്ഛൻ പറയുന്നത് കേൾക്കുവാൻ ഞാൻ ഒരുക്കം അല്ലായിരുന്നു. എന്തൊക്കെയോ പറയുന്നതിനിടയിൽ അച്ഛൻ പറഞ്ഞു ഇനിയെല്ലാം നിൻറെ ഇഷ്ടം. പിന്നീട് അച്ഛൻ ഒന്നും പറഞ്ഞില്ല. ആ കണ്ണുകൾ നിറഞ്ഞിരുന്നു. അത് ഞാൻ കണ്ടില്ല എന്ന് നടിച്ചു. അനിയത്തി ഒന്നും മിണ്ടാതെ എന്നെ നോക്കി നിന്നു. പെട്ടെന്ന് തന്നെ അച്ഛൻ ആലോചിച്ചു നല്ലൊരു വിവാഹം എനിക്ക് നടത്തി തന്നു. വിവാഹശേഷം പഠിക്കാൻ എന്നുള്ള കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. പണമുള്ള പഴയ തറവാടി രമേശേട്ടൻ നല്ല ശമ്പളമുള്ള സർക്കാർ ജോലി വീട്ടിൽ അച്ഛനും അമ്മയും മാത്രം ഒരു പെങ്ങൾ ഉള്ളത് ഹോസ്റ്റലിൽ നിന്നും മെഡിസിന് പഠിക്കുന്നു. അച്ഛൻ നല്ല രീതിയിൽ പൊന്നണിയിച്ചാണ് എന്നെ ഇറക്കിയത്. എൻറെ അമ്മയുടെ ആഭരണങ്ങൾ ഒന്നും തന്നെ പുതിയതായി വരുന്ന ആ സ്ത്രീയെ കൊണ്ട് തൊടിപ്പിക്കില്ല എന്ന് ഞാൻ വിചാരിച്ചിരുന്നു. രമേശേട്ടനെ ഒറ്റനോട്ടത്തിൽ തന്നെ എനിക്കിഷ്ടമായി. കല്യാണം കഴിഞ്ഞ് ഇറങ്ങുന്നതിനേക്കാൾ മുന്നേ വരുന്ന രണ്ടാനമ്മയെ കുറിച്ച് ആവശ്യത്തിൽ കൂടുതൽ വിഷമം അനിയത്തിയുടെ മനസ്സിൽ നിറയ്ക്കുവാൻ ഞാൻ മറന്നില്ല. അച്ഛൻറെ വിവാഹത്തിന് ഞാൻ പോയില്ല. അല്ലെങ്കിലും ചടങ്ങുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കൂടുതലായി അറിയാൻ വീഡിയോ തന്നെ കാണുക.