ആത്മഹത്യയ്ക്ക് ശ്രമിച്ച ഗോപാലേട്ടനെ സഹായിക്കാൻ വന്ന കുട്ടി ആരാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടി പോകും

ഗോപാലേട്ടാ സുഖമല്ലേ എന്ന് എൻറെ ചോദ്യം കേട്ടതും ബീഡി തരിപ്പ് നിർത്തി അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി.

അപ്പോൾ ആ മുഖത്തെ തളംകെട്ടി നിൽക്കുന്ന വിഷമം ഞാൻ തിരിച്ചറിഞ്ഞു. ഒരു പുഞ്ചിരി സമ്മാനിച്ച ഏട്ടൻ ചോദിച്ചു കുഞ്ഞ് എപ്പോൾ വന്നു കുറച്ചുദിവസമായി ചേട്ടാ ഇന്നാണ് ഇവിടെ വരാൻ സമയം കിട്ടിയത്. അമ്മയെ കാണുമ്പോൾ ഒക്കെ ഞാൻ വിശേഷം ചോദിച്ചറിയാറുണ്ട്. നീ നല്ല നിലയിൽ എത്തും എന്നുള്ള കാര്യം എനിക്ക് അറിയാമായിരുന്നു. നിനക്ക് ഇപ്പോഴും എന്നെ ഓർമ്മയുണ്ടല്ലോ അത് തന്നെ വലിയ കാര്യം. എന്താ ചേട്ടാ ഇങ്ങനെയൊക്കെ പറയുന്നത് ചേട്ടനെയും ചേട്ടന്റെ കടയെയും എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കുകയില്ല. സ്വപ്നങ്ങളെ കയ്യെത്തി പിടിക്കാൻ ഞാൻ പഠിച്ചത് ഇവിടെ നിന്നാണ്. ഈ വിദ്യാലയം എനിക്ക് എത്രയോ പ്രിയപ്പെട്ടതാണ്. അതിലും പ്രിയപ്പെട്ടതാണ് എനിക്ക് ചേട്ടൻറെ കട. അതൊക്കെ ഒരു കാലം കുഞ്ഞേ അമേരിക്കയിൽ പോയിട്ട് കുഞ്ഞ് എന്നെ മറന്നില്ലല്ലോ. അമേരിക്കയിൽ പോയാൽ സ്വന്തം നാട് മറക്കുമോ ഏട്ടാ? മനസ്സ് എന്നും ഇവിടെ തന്നെയാണ് ഉള്ളത്. ഞാൻ കപ്പലണ്ടി മിട്ടായി ഒക്കെ ഇവിടെ നിന്നല്ലേ വാങ്ങി കഴിച്ചിരുന്നത്. അന്നത്തെ മിഠായികൾക്ക് എന്ത് രുചിയായിരുന്നു. അതുപോലെ 10 പൈസയുടെ കണ്ണിമാങ്ങ അച്ചാർ അതിൻറെ എരിവ് ഇന്നും മനസ്സിൽ നിലനിൽക്കുന്നുണ്ട്. കൈ നിറയെ കുപ്പിവളകൾ ഇട്ടിരുന്ന പാവാടക്കാരി ഞാൻ എവിടെയൊക്കെ പോയാലും എന്റെ മനസ്സ് ഇവിടെ തന്നെയായിരിക്കും ഉണ്ടാവുക. ചിന്തിച്ചു നിന്ന് സമയം പോയത് അറിഞ്ഞില്ല. ആ ചേട്ടാ സമയം ഒത്തിരിയായി പിന്നീട് കാണാം. ശരി മോളെ ഞാൻ മോനെ രണ്ടു നാരങ്ങാ മുട്ടായി കൊടുത്തോട്ടെ? അവന് കിട്ടിയ നാരങ്ങ മിട്ടായി ഒരെണ്ണം ഞാൻ എടുത്തു വായിലിട്ടു. സ്കൂളിൻറെ മുന്നിലുള്ള വഴിയിലൂടെ പോകണം എന്നുള്ളത് എൻറെ നിർബന്ധമായിരുന്നു. ബാക്കി കഥ അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.