അമ്മയുടെ ഇഷ്ടപ്രകാരം കല്യാണം കഴിച്ചതിന് തുടർന്ന് പിന്നീട് സംഭവിച്ചത് കണ്ടോ

സ്വന്തം കടയിലെ സെയിൽസ് ഗേളിനെ ആണ് അമ്മ തനിക്ക് പങ്കാളിയായി കണ്ടെത്തിയത് എന്ന് അറിഞ്ഞപ്പോൾ ബന്ധുക്കൾക്കും നാട്ടുകാർക്കും അത് ചിരിക്കാനുള്ള വകയും എനിക്ക് അത് ഒരു ഞെട്ടിക്കുന്ന വാർത്തയും ആയിരുന്നു. പലതവണ ഒഴിഞ്ഞുമാറാൻ നോക്കിയപ്പോഴും കണ്ണുനിറച്ചു കൊണ്ട് അമ്മ എതിർത്തു നിന്നപ്പോൾ നിവൃത്തിയില്ലാതെ അർദ്ധസമ്മതം മൂളുമ്പോഴും മനസ്സുകൊണ്ട് അവളെ അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. തിങ്ങിനിറഞ്ഞ ജീവിതരീതിയിൽ നിന്നും ആദ്യരാത്രിയിൽ റൂമിൽ വന്നു കയറുമ്പോൾ നല്ല ഒരു മെത്തയും പുഞ്ചിരിയില്ലാത്ത എൻറെ മുഖവും മാറിമാറി നോക്കുന്ന അവളിൽ കൗതുകത്തോടൊപ്പം ഒരു അല്പം ഭയവും എനിക്ക് വായിച്ച് അറിയാൻ സാധിക്കുമായിരുന്നു. ചാരു വന്നു കിടന്ന് കട്ട് നോക്കുന്ന കണ്ണുകളെ പാടെ അവഗണിച്ചുകൊണ്ട് മൊബൈലിൽ നോക്കിയിരിക്കുമ്പോൾ നോക്കി എന്താണെന്ന് ചോദിച്ചപ്പോൾ ആദ്യം എൻറെ ചുണ്ടിൽ ഒരു പരിഹാസ ചിരി ഉണർന്നെങ്കിലും അത് അവളെ കരയിപ്പിച്ചു എന്ന് എനിക്ക് മനസ്സിലായപ്പോൾ എൻറെ ഉള്ളിൽ അവൾ ഒരു വിത്ത് നട്ടു കഴിഞ്ഞിരുന്നു.

വാട്സ്ആപ്പ് എന്താണ് എന്ന് അറിയില്ല അത് കേട്ടിട്ടുണ്ട് ഇതാണോ വാട്സ്ആപ്പ്? കണ്ണീർ ഒഴുക്കുമ്പോഴും അതിനിടയിൽ പുഞ്ചിരിക്കാൻ വേണ്ടി ശ്രമിക്കുന്ന അവൾ എനിക്ക് കൗതുകമായി മാറുകയായിരുന്നു. കരയാതെടോ എന്ന് പറഞ്ഞു ചേർത്ത് നിർത്തി ബന്ധുക്കൾ എന്ന് പറയാൻ ആരുമില്ലാത്ത നിറമങ്ങിയ അവളുടെ പൂർവ്വകാല ജീവിതത്തിലേക്ക് എത്തിനോക്കാൻ ശ്രമിച്ചപ്പോൾ അവൾക്ക് അറിഞ്ഞതിനേക്കാൾ കൂടുതലായി ഞാൻ കരഞ്ഞതുകൊണ്ടാവാം എൻറെ മുഖത്ത് ഒലിച്ചിറങ്ങിയ കണ്ണീർ അവൾ ഷാളുകൊണ്ട് തുടച്ചു തന്നത്. തകർത്തു പെയ്ത മഴ പെയ്ത ആ രാത്രിയിൽ ഘോരമായ ഇടയിൽ പരിഭ്രമിച്ച് ചേർന്ന് നിന്നപ്പോൾ അവളുടെ ചുണ്ടുകൾ തൻറെ അനാഥാലയത്തിലെ അനിയന്മാർ ഭയന്നിരിക്കുകയാണ് എന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു. ആ മുടിയഴകളിൽ തലോടി അവളെ സമാധാനിപ്പിച്ച് ഉറക്കുമ്പോൾ പെണ്ണ് ഒരു അത്ഭുതമാണ് എന്ന് സത്യം ഞാൻ തിരിച്ചറിയുകയായിരുന്നു. അടുത്ത പ്രഭാതത്തിൽ ചായ കൊണ്ടുവന്ന അവൾ എൻറെ കൂടെ ഒരു സ്ഥലം വരെ വരുമോ എന്ന് ചോദിച്ചപ്പോൾ അവളുടെ കുഞ്ഞി ലോകത്തേക്ക് ആകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.