ഭർത്താവിൻറെ ആത്മഹത്യക്ക് ശേഷം തൻറെ ജീവിതം കൊണ്ട് മറുപടി കൊടുത്ത ഇവളാണ് പെണ്ണ്

നിങ്ങളാരാണ് ഇദ്ദേഹത്തിൻറെ ഭാര്യയാണോ? കരൾ ഉണ്ടായിരുന്നത് കാണിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണല്ലോ. എന്തായാലും ഇന്ന് ഡിസ്ചാർജിന് എഴുതിയിട്ടുണ്ട്. ഇനി ഒരുതവണ കൂടി ഇതുപോലെ കൊണ്ടുവരേണ്ടി വന്നാൽ ഒരു കോടി മുണ്ട് കൂടി കരുതിക്കോളൂ പുതപ്പിച്ചു കൊണ്ടുപോകുവാൻ. മെഡിക്കൽ കോളേജ് ക്യാന്റീനിൽ നിന്നും ചൂടു കഞ്ഞിയും അതുപോലെ ഒന്ന് രണ്ട് പാക്കറ്റ് നാരങ്ങ അച്ചാർ വാങ്ങി പൊള്ളുന്ന വെയിലിൽ തളർന്ന ശരീരവും മനസ്സുമായി അവൾ വാർഡിലേക്ക് കയറി വന്നത് റൗൺസിൽ വന്ന സീനിയർ ഡോക്ടറുടെ മുന്നിലേക്ക് ആയിരുന്നു.

ആചാനബാഹുവായ ഡോക്ടർ കയ്യിലിരുന്ന ചാറുനിറത്തിലുള്ള സ്കെതസ്കോപ്പ് കഴുത്തിലൂടെ ചുറ്റിയിട്ട ശേഷം പോക്കറ്റിൽ നിന്നും പേനയെടുത്ത് എന്തോ കുത്തിക്കുറിച്ചു. തനിക്ക് മുമ്പിൽ ഒരു തൂക്കുപാത്രവും കടലാസ് പൊതിയും പിടിച്ചു നിൽക്കുന്ന സ്ത്രീയെയും അതുപോലെ കട്ടിലിൽ ഇരിക്കുന്ന രോഗിയെയും കൂട്ടിനുവേണ്ടിയിരിക്കുന്ന മക്കളെയും ഫ്രെയിം ഇല്ലാത്ത കട്ടിക്കണ്ണാടയുടെ മുകളിലൂടെ മാറിമാറി അയാൾ നോക്കി. ജീവനൊറ്റ മത്സ്യങ്ങളെ പോലെ അവരുടെ കണ്ണുകളിലെ പ്രകാശം കെട്ടിരുന്നു. ജീവിതം കാറും കോളും നിറഞ്ഞതാണ് എന്ന് വിളിച്ചോതി ഒരു ചെറുകാറ്റിന് പോലും ഭയപ്പെടുന്ന കരിയില പോലെ വിറക്കുന്ന ഒരു ശരീരം. ദേഹം മുഴുവൻ കറുത്ത നീണ്ട വരകൾ നിറഞ്ഞിരിക്കുന്നു. പരീക്ഷിച്ച് മടി ഇല്ലാത്ത ദൈവത്തോട് പരാതിയില്ല എന്ന് പറയാതെ പറഞ്ഞ് തന്റെ കടമകൾ അവൾ നിറവേറ്റുന്നു എന്നത് വാസ്തവം. നിസ്സഹായത ഉള്ള ആ മുഖത്ത് നോക്കിയതോടെ കാർ കഷ്ണം നിറഞ്ഞ നോട്ടം മാറി ഡോക്ടറുടെ മുഖത്ത് അവളോടുള്ള സഹതാപം നിറയുകയാണ് ചെയ്തത്. ഇന്നോ നാളെയോ ഡിസ്ചാർജ് ഉണ്ടാകും എന്ന് രാവിലെ വന്ന കുട്ടി ഡോക്ടർമാരിൽ ഒരുവൻ അറിയിച്ചിരുന്നു. ഭർത്താവിന് നേരം ഉച്ച തിരിഞ്ഞതോടെ ഇന്ന് വലിയ ഡോക്ടർ വരില്ല എന്ന് കരുതിയാണ് മോളെ ഭർത്താവിൻറെ അടുത്ത് ഇരുത്തി കഞ്ഞി വാങ്ങാൻ പോയത്.