ഞെട്ടിപ്പിക്കുന്ന ഈ കാഴ്ച കണ്ട പെൺകുട്ടി അന്തം വിട്ടുപോയി

എൻറെ മോളെ നോക്കിക്കോളാം അവൾ ഒരു പാവമാണ്. ഉണ്ണാനും ഉടുക്കാനും കുറഞ്ഞാലും നിങ്ങളുടെ ഇടയിൽ സമാധാനവും സന്തോഷമുണ്ടെങ്കിൽ അതു തന്നെ ധാരാളം. വിവാഹം കഴിഞ്ഞ് പുറപ്പെടാൻ നേരം ഭദ്രൻ തൻറെ മകളുടെ കൈ സുനിലിന്റെ കയ്യിൽ പിടിച്ച് ഏൽപ്പിച്ചു. അവൾ അച്ഛനെയും അനിയനെയും കെട്ടിപ്പിടിച്ച് കരഞ്ഞു കാറിൽ കയറി. യാത്ര പുറപ്പെടുമ്പോൾ പുതിയ ഒരു ജീവിതം ഒരുപാട് സ്വപ്നങ്ങൾ നല്ലൊരു കുടുംബം ദൈവത്തോട് നന്ദി പറഞ്ഞു. ഗേറ്റ് കടന്ന് കാർ അകത്തേക്ക് കയറി ആധുനിക രീതിയിൽ പണികഴിപ്പിച്ച നല്ല ഭംഗിയുള്ള വീട് പുറത്ത് കാത്തുനിൽക്കുന്ന ബന്ധുക്കൾ പലരെയും രാവിലെ ഓഡിറ്റോറിയത്തിൽ കണ്ടു. മായ വലതുകാൽ വച്ച് വിളക്ക് പിടിച്ച് അകത്തോട്ട് കയറി. എല്ലാവരും പുതു പെണ്ണിൻറെ അടുത്ത് ചുറ്റിപ്പറ്റി നിന്നു. വൈകുന്നേരം ബന്ധുക്കൾക്കായി ചെറിയൊരു പാർട്ടി ഉണ്ടായിരുന്നു. അതുകഴിഞ്ഞപ്പോൾ മായ തളർന്നു.

അവളെ ഫ്രഷ് ആക്കാൻ സഹായിച്ചു ചേട്ടത്തി പുറത്തേക്ക് പോയി. ഫ്രഷ് ആയി പുറത്തേക്ക് വന്നപ്പോൾ കട്ടിലിൽ എടുത്തു വച്ചിരിക്കുന്ന ഒരു ജോഡി ചുരിദാർ എടുത്തു ധരിച്ചു. മുടി അഴിച്ചിട്ട് ചെറുതായി ഒന്ന് ചീന്തി നെറ്റിയിൽ സിന്ദൂരം ഇട്ടു. അതിനുശേഷം സുനിൽ വരുന്നതിനായി കാത്തിരുന്നു. സമയം കടന്നു പോകുന്തോറും അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു. ക്ഷീണവും തളർച്ചയും കാരണം അവൾ ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ സുനിൽ കട്ടിലിന്റെ ഒരു വശത്തായി കിടന്നുറങ്ങുന്നു. അവൾ എഴുന്നേറ്റ് കുളിമുറിയിൽ പോയി കുളി കഴിഞ്ഞു വന്നു. അതിനുശേഷം അടുക്കളയിലേക്ക് ചെന്നു. അമ്മയും ഒരു ജേഷ്ഠനും അടങ്ങുന്നതാണ് സുനിലിന്റെ കുടുംബം. ചേട്ടൻറെ വിവാഹം കഴിഞ്ഞ് ഗവൺമെൻറ് ജോലിയിലാണ് വർക്ക് ചെയ്യുന്നത്. മാസത്തിൽ ഒരു ദിവസം മാത്രമേ നാട്ടിലേക്ക് വരികയുള്ളൂ. ഇപ്പോൾ കല്യാണം ആയതുകൊണ്ട് ഇവിടെയുണ്ട്. സനിൽ എന്നാണ് പേര്. ചേച്ചിയുടെ പേര് ഭാമ എന്നാണ്. അവൾക്ക് ഒരു മോളുണ്ട് രണ്ട് വയസ്സ് പ്രായമായ പാറുക്കുട്ടി. രാവിലെ തന്നെ അടുക്കളയിൽ കണ്ടപ്പോൾ ഭാമ ചേച്ചി ഭംഗിയായി നല്ലതുപോലെ ചിരിച്ചു. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.