അമ്മയുടെ മരണ സമയത്ത് അമ്മ പറഞ്ഞ സത്യം കേട്ട് മകൻ ഞെട്ടിപ്പോയി

മോനേ നീ നിൻറെ അച്ഛനെ ഉണ്ടായതല്ല മരണക്കിടക്കയുടെ അവസാന സമയത്ത് അമ്മ പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിൽ തുളച്ചു കയറി. എന്തു പറയണം എന്നറിയാതെ കണ്ണുകൾ മിഴിച്ച് അവൻ ഇരുന്നു. അതുവരെ മുറുകെപ്പിടിച്ചിരുന്ന അമ്മയുടെ കൈകളിലെ പിടുത്തം അഴഞ്ഞു. അമ്മയോടും മോൻ ക്ഷമിക്കണം ഇത്രയും നാൾ നീറി നീറി കഴിയുകയായിരുന്നു. തെറ്റിന് ന്യായീകരിക്കാൻ അമ്മ ഇല്ല. മനസ്സ് കൈവിട്ടുപോയ ഒരു നിമിഷം അറിയാതെ സംഭവിച്ചു പോയി. തുറന്നു പറയാൻ വേണ്ടി നിന്ന ഓരോ സാഹചര്യത്തിലും അദ്ദേഹം എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. ഇപ്പോഴും ഞാനിത് പറയുകയില്ലായിരുന്നു നിനക്ക് എപ്പോഴും അച്ഛനോട് ദേഷ്യമാണ്. പക്ഷേ നേരെമറിച്ച് അദ്ദേഹം ബാക്കിയുള്ള മൂന്നു മക്കളേക്കാൾ കൂടുതലായി ഇളയ മകനായി നിന്നെ സ്നേഹിക്കുന്നു. ഇനി മോൻ അച്ഛനുമായി വഴക്കുണ്ടാക്കരുത്. മൗനം തളം കെട്ടി നിന്നു. ഒടുവിൽ മോന്റെ അച്ഛൻ ആരാണ് എന്ന് അറിയണ്ടേ അവൻ അമ്മയെ സൂക്ഷിച്ചു ഒന്നു നോക്കി.

മറ്റൊരു ആളിന്റെ ഭാര്യ വയറ്റിൽ ഉണ്ടാക്കി ആ കുഞ്ഞിനെ മറ്റൊരുത്തനെ അച്ഛാ എന്ന് വിളിപ്പിച്ച ആ നാറി ആരാണെങ്കിലും എനിക്ക് അറിയേണ്ട കാര്യമില്ല. പക്ഷേ അത് പറയുമ്പോഴും അവൻറെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒന്നുമറിയാതെ ആ മനുഷ്യനെ ഞാൻ ഒരുപാട് വേദനിപ്പിച്ചല്ലോ അവൻ കണ്ണുകൾ തുടച്ചു. അനക്കമില്ലാതെ കിടക്കുന്ന അമ്മയെ അവൻ ശ്രദ്ധിച്ചു. അവൻറെ നിലവിളി ഹോസ്പിറ്റൽ വരാന്തയിൽ തട്ടി പ്രതിധ്വനിച്ചു. അമ്മ മുന്നിൽ എറിഞ്ഞുതീരുന്നത് കണ്ടുനിൽക്കുമ്പോൾ അവൻറെ ഉള്ളിൽ കാട്ടുതീ പടരുകയായിരുന്നു. ചിതയ്ക്ക് മറുവശം മൂത്ത ചേട്ടൻറെ തോളിൽ ചാരി കിടന്നു കരയുന്ന അച്ഛനെ തന്നെ അവൻ നോക്കി നിന്നു. നീ കഴിക്ക് ഞാൻ ഉപ്പുമാവ് എടുത്തു വച്ചിട്ടുണ്ട് എന്ന് ചേച്ചി അവന്റെ അടുത്ത് വന്ന് പറഞ്ഞു. അശ്വിനും ആദിയും കഴിച്ചു ഇനി നീ മാത്രമേയുള്ളൂ. പട്ടിണി കിടന്നാൽ ആൾ തിരിച്ചു വരികയില്ല. അമ്മ ഉള്ള സമയത്ത് നമ്മൾ ആരെങ്കിലും കഴിക്കാതെ കിടന്നിട്ടുണ്ടോ. ഞാൻ വരാടി അച്ഛനോ ആ വാക്ക് പറയാൻ അവന് പ്രയാസം ഉള്ളതുപോലെ തോന്നി. വേണമെങ്കിൽ എടുത്തു കഴിച്ചോളും ഞാൻ വിളിച്ചിട്ട് വന്നില്ല. അശ്വിനും ആദിയും വിളിച്ചിട്ടും വന്നില്ല. അനൂപ് അച്ഛൻറെ മുറിയിൽ ചെന്നു. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.