മുതലാളിയായ സ്ത്രീ പിറന്നാളിന് ഭർത്താവ് മരിച്ച വേലക്കാരിക്ക് കൊടുത്ത സമ്മാനം കണ്ടു

നാളെ വൈകുന്നേരം നീ വീട്ടിലേക്ക് ഒന്നു വരുമോ? അതിനെന്താ ആന്റി ഞാൻ വരാം ഇപ്പോൾ വരണോ? വേണ്ട കുട്ടി നാളെ വന്നാൽ മതി. എന്തിനാണ് ഞാൻ അവളെ വിളിക്കുന്നത് എന്നുള്ള കാര്യം പറഞ്ഞില്ല. അതൊരു രഹസ്യമാണ്. അവളെ അത് ഇപ്പോൾ അറിയിച്ചാൽ ശരിയാവുകയില്ല. എല്ലാ സസ്പെൻസും പോകും. പിറ്റേദിവസം ജോലിക്ക് വരണ്ട എന്ന കാര്യം ഞാൻ മീനാക്ഷിയോട് പറഞ്ഞു. പത്തുവർഷമായി മീനാക്ഷി അവൾ എൻറെ വീട്ടിൽ ജോലി ചെയ്യുന്നു. അവൾക്ക് വേണ്ടത് ഒക്കെ ഞാൻ ചെയ്തു കൊടുക്കാറുണ്ട്. പെട്ടെന്ന് അവൾക്ക് സങ്കടമായി മാഡം എന്നെ പറഞ്ഞു വിടുകയാണ്? ഇല്ല മീനാക്ഷി നാളെ എല്ലാവരും ഞങ്ങൾ പുറത്തു പോവുകയാണ് വൈകുന്നേരം വരുകയുള്ളൂ. അപ്പോഴും അവളുടെ കണ്ണുകളിൽ സങ്കടം നിറഞ്ഞിരുന്നു. ഓഫീസിൽ പലരും എന്നോട് ചോദിക്കാറുണ്ട് ഇത്രയും പണം കൊടുത്ത് ഒരു ജോലിക്കാരിയെ വീട്ടിൽ വയ്ക്കേണ്ട കാര്യമുണ്ടോ എന്ന്. എന്തിനാണ് നീ വെറുതെ പൈസ കളയുന്നത് അതിൻറെ പകുതി പൈസ ഉണ്ടെങ്കിൽ വേറെ ആളെ കിട്ടും. അതിലൊന്നും ഞാൻ മറുപടി കൊടുക്കാറില്ല. അല്ലെങ്കിലും എപ്പോഴെങ്കിലും ഞാൻ അവരെ ജോലിക്കാരിയായി കണ്ടിട്ടുണ്ടോ? പിന്നെ നമ്മൾ ഉണ്ടാക്കുന്ന പണം മുഴുവൻ കൂട്ടി വെച്ച് എവിടെ കൊടുക്കുവാനാണ്. അത് അർഹിക്കുന്ന ആളുകൾ ചുറ്റിലും ഉണ്ട് കുറച്ചൊക്കെ അവർക്കും അത് കൊടുക്കേണ്ടതാണ്.

അവളെ മനസ്സിലാക്കുവാനും ഒരാളെ വേണ്ടേ മീനാക്ഷി ഞാൻ പരിചയപ്പെടുമ്പോൾ അവൾക്ക് ഭർത്താവ് ഉണ്ടായിരുന്നു. രണ്ടുവർഷം മുന്നേ ആണ് അയാൾ പോയത്. അത്യാവശ്യം നല്ല രീതിയിൽ അയാൾ കുടിക്കുമായിരുന്നു. അവളെ അയാൾ നല്ല രീതിയിൽ ഉപദ്രവിക്കും ആയിരുന്നു. എന്നിട്ടും തന്റെ മകൾക്ക് വേണ്ടി അവൾ എല്ലാം സഹിച്ചു. ആരോടും അവൾ ഒന്നും പരാതി പറഞ്ഞിരുന്നില്ല. എന്നിട്ടും എനിക്ക് എന്തോ അത് മനസ്സിലാകുമായിരുന്നു. അവളുടെ കണ്ണുകൾ കള്ളം പറയില്ലല്ലോ. അന്നൊരു ദിവസം എനിക്ക് ഒരു കോൾ വന്നു. മേടം അദ്ദേഹം ആശുപത്രിയിലാണ് അറ്റാക്ക് ആണ് പൈസ ഇറക്കണം. എൻറെ കയ്യിൽ ഒന്നുമില്ല എന്നെ ഒന്ന് സഹായിക്കാമോ? ഞാൻ ഓഫീസിലായിരുന്നു ഇവിടെ നിന്ന് ഇറങ്ങിയാലും ഞാൻ അവിടെ എത്തുമ്പോഴേക്കും എല്ലാം കഴിയുമായിരുന്നു.