തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞ പെൺകുട്ടിയുടെ വർഷങ്ങൾക്കുശേഷം ഉള്ള നില കണ്ടപ്പോൾ ഞെട്ടിപ്പോയി

ഭാര്യ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തിട്ട് വാർഡിൽ അവളോട് കൂടെ കട്ടിലിൽ ഇരിക്കുമ്പോൾ ആണ് ഡോക്ടറുടെ പിന്നിൽ വന്ന നഴ്സിനെ ഞാൻ ശ്രദ്ധിച്ചത്. ഈശ്വരാ ഇത് കവിതയല്ലേ പണ്ട് കോളേജിൽ പഠിത്തം പൂർത്തിയാക്കി ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ പഴയ പുസ്തകത്തിനോടൊപ്പം അവൾ എനിക്ക് തന്ന ലൗ ലെറ്ററുകൾ ഞാൻ വേസ്റ്റ് ബക്കറ്റിൽ ഉപേക്ഷിച്ചിരുന്നു. കാരണം അവൾ എനിക്ക് മൂന്ന് വർഷത്തേക്ക് മാത്രം ഉള്ള ഒരു നേരം പോക്ക് ആയിരുന്നു.

വില്ലേജ് ഓഫീസർ സദാനതന്റെയും യുപി സ്കൂൾ ടീച്ചർ സാരഥിയുടെയും മകനായി ഞാൻ എന്തിനാണ് വെറും ഒരു കൂലിപ്പണിക്കാരനായ രാജന്റെ മകളായ ഇവളെ ജീവിത സഹചാരി ആക്കണം എന്നുള്ള എൻറെ അഹങ്കാരം ആയിരുന്നു ഞാൻ അവളെ അന്ന് തേച്ചിട്ട് പോയത്. പിന്നീട് ഒരുപാട് തവണ കൂട്ടുകാരികൾ വഴിയും അല്ലാതെയും ഒക്കെ അവൾ എന്നെ കാണുന്ന ശ്രമിച്ചെങ്കിലും നിഷ്കരുണം ഞാൻ അവളെ അവഗണിക്കുകയായിരുന്നു. കാലം കടന്നു പോയപ്പോൾ പ്ലസ് ടു പോലും ജയിക്കാത്ത ഭാര്യയെ കൊണ്ട് വാർഡിൽ ഇരിക്കുന്ന എൻറെ മുന്നിൽ മെഡിക്കൽ കോളേജിലെ നഴ്സായ പഴയ കൂലിപ്പണിക്കാരന്റെ മകൾ തല ഉയർത്തി നിൽക്കുന്നത് കണ്ട് ഞാൻ നാണംകെട്ട് പോയി. ഡോക്ടർ ഭാര്യയെ പരിശോധിക്കുന്ന സമയം ഞാൻ അവളെ ഒളിക്കണ്ണ ഇട്ടു നോക്കിയെങ്കിലും അവൾ എന്നെ കണ്ട ഭാവം പോലും നടിക്കാതെ ഡോക്ടർ പറഞ്ഞ മരുന്നുകളൊക്കെ ഫയലിൽ കുറിക്കുന്ന തിരക്കിലായിരുന്നു. പരിശോധന കഴിഞ്ഞ് ഡോക്ടറുടെ പുറകിലായി അവളും കൂടി പോയപ്പോൾ ആണ് എൻറെ വിശ്വാസം നേരെ വീണത്. അവൾക്ക് എന്നെ മനസ്സിലായി കാണില്ല. ഇനി മനസ്സിലായി കഴിഞ്ഞിരുന്നെങ്കിൽ പണ്ടത്തെ വൈരാഗ്യം മൂലം അവൾ എന്നോട് എന്തെങ്കിലും കാര്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ അതുമതി പിന്നെ എൻറെ ഭാര്യ ബഹളം ഉണ്ടാകാൻ. അല്ലെങ്കിൽ തന്നെ തൊട്ടതിനും പിടിച്ചതിനും ഒക്കെ അവൾക്ക് എന്നെ ഭയങ്കര സംശയമാണ്. ചേട്ടാ എനിക്ക് കോഫി കുടിക്കാൻ വല്ലാത്ത കൊതി തോന്നുന്നു ക്യാന്റീനിൽ കിട്ടും. ചേട്ടൻ വേഗം പോയി വാങ്ങി കൊണ്ടുവാ ഭാര്യ കൊഞ്ചിലോടെ പറഞ്ഞപ്പോൾ ഞാൻ കട്ടിലിനടിയിൽ ഇരുന്ന് ഫ്ളാക്സ് എടുത്ത് ഞാൻ കാൻറീനിലേക്ക് നടന്നു. അവൾക്ക് വയറ്റിൽ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ തൊട്ട് തുടങ്ങിയതാണ് അവളുടെ ഓരോ ഒടുക്കത്തെ ആഗ്രഹങ്ങൾ.