അമ്മ മരിച്ചതിനുശേഷം അച്ഛനെ വൃദ്ധസദനത്തിൽ തള്ളി വിദേശത്തേക്ക് പോയ മകന് സംഭവിച്ചത് കണ്ടോ

മോനേ നീ ഒന്ന് ഇവിടെ വരെ വരാമോ? ഒത്തിരി ആയില്ല നിന്നെ നേരിട്ട് ഒന്ന് കണ്ടിട്ട് അച്ഛൻ എന്താണ് ഈ പറയുന്നത് എനിക്ക് ഇവിടെ നല്ല തിരക്കാണ് ആഴ്ചയിൽ രണ്ടുവട്ടം എങ്കിലും ഞാൻ വീഡിയോ കോൾ ചെയ്യുന്നില്ലേ പിന്നെ എന്തിനാണ് അച്ഛാ ഞാൻ നേരിട്ട് വരുന്നത്. അവൻ പിന്നെ എന്തൊക്കെയോ പരിഭവങ്ങൾ പറയാൻ തുടങ്ങി പതിയെ അച്ഛൻ ഫോൺ വെച്ചു. പതിവില്ലാതെ അച്ഛൻ ഒത്തിരി ഏറെ സങ്കടപ്പെട്ടു. ആകെയുള്ള ഒരു അനിയത്തി അമേരിക്കയിലാണ് ഞാൻ ആണെങ്കിൽ കാനഡയിലും. കൂടെ വരാൻ അച്ഛന് താല്പര്യമുണ്ടോ എന്നുള്ള കാര്യം ഒരിക്കലും ചോദിച്ചിട്ടില്ല. അച്ഛനെ ഒരു വൃദ്ധസദനത്തിൽ ആക്കിയിട്ടാണ് ഇങ്ങോട്ട് പോന്നത്. എനിക്ക് ഇവിടെ എൻറെ കാര്യങ്ങൾ തന്നെ നോക്കുവാൻ നേരമില്ല. പിന്നെ ഞാൻ എങ്ങനെ അച്ഛൻറെ കാര്യങ്ങൾ നോക്കും. എപ്പോഴും തിരക്കാണ് ഒന്നിനും സമയമില്ല. അമ്മ മരിച്ചതിൽ പിന്നെ എനിക്ക് മറ്റൊന്നും ചെയ്യുവാൻ ഉണ്ടായിരുന്നില്ല.

ഒറ്റയ്ക്ക് തറവാട്ടിൽ അച്ഛനെ ആക്കുവാൻ വയ്യ. സുഖമില്ലാതെ എങ്ങാനും വീണുപോയാൽ കൂടെ നിൽക്കുവാൻ ആളെ പോലും കിട്ടുകയില്ല. അങ്ങനെ ഉണ്ടായാൽ വൃദ്ധസദനത്തിൽ എടുക്കുകയുമില്ല. ഇപ്പോൾ രണ്ടു വർഷമായി അച്ഛൻ വൃദ്ധസദനത്തിൽ താമസിക്കുന്നു. പേരുകേട്ട തറവാട്ടുകാരൻ ആണ് അതുപോലെ നല്ലൊരു തുക പെൻഷൻ ഉണ്ട്. എന്നിട്ടും അവസാനം അവിടെ എത്തി. വൃദ്ധസദനത്തിൽ ആകുമ്പോൾ അച്ഛനൊന്നും മിണ്ടിയില്ല കണ്ണിൽ കാണുന്ന ആ വിഷമം കണ്ടില്ല എന്ന് ഞാനും നടിച്ചു. തിരക്കുകൾ കൂടി വന്നതോടുകൂടി നാട്ടിലുള്ള യാത്രകൾ കുറഞ്ഞു. അല്ലെങ്കിൽ തന്നെ അതൊരു പാഴ് ചെലവാണ്. എന്നെ സംബന്ധിച്ച് അനാവശ്യമായ ഒരു ചിലവ് തന്നെയാണ്. എന്തോ പെട്ടെന്ന് മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാകുന്നു. ആദ്യമായാണ് അച്ഛൻ അങ്ങനെയൊരു പരാതി പറഞ്ഞത്. ഭാര്യയും മക്കളെയും കൂടെ കൂട്ടാതെ തന്നെ ഒരാഴ്ച നാട്ടിൽ പോയി നിൽക്കുവാൻ തീരുമാനിച്ചു. അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം എടുത്തു. തൽക്കാലം വർക്ക് ഫ്രം ഹോം ഒപ്പിച്ചു. തിരിച്ചു വരുമ്പോൾ എന്താകുമോ എന്തോ. നാട്ടിലെത്തിയ ഉടനെ തന്നെ അച്ഛനെ കാണുവാൻ പോയി അച്ഛനെ കണ്ടപ്പോൾ സങ്കടം തോന്നി. ആകെ ക്ഷീണിച്ചിരിക്കുന്നു. ബാക്കി കഥ അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.