കുട്ടിക്ക് ഭക്ഷണം കൊടുക്കാത്ത പണക്കാരിയായ സ്ത്രീക്ക് ദൈവം നൽകിയ ശിക്ഷ കണ്ടോ

മോളെ ഇച്ചിരി ഇന്നലത്തെ മീൻ ചാർ തരുമോ? അടുക്കള വാതിലിന്റെ അരികിൽ നിന്നും ആ ശബ്ദം കേട്ടപ്പോൾ ആണ് ഹരി വാതിലിന്റെ അരികിലേക്ക് നീങ്ങി നിന്നത്. അപ്രതീക്ഷിതമായി ഹരിയുടെ മുഖം കണ്ടപ്പോൾ ചോദിച്ചത് അബദ്ധമായി എന്ന് തോന്നലോടെ കദീജ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. നീ എപ്പോഴാണ് എത്തിയത് ലീവിന് വരും എന്ന് പറഞ്ഞിരുന്നു. കൈയിലെ സ്റ്റീൽ പാത്രത്തിൽ വെള്ളത്തിന് ഒപ്പം നിൽക്കുന്ന ഒരു പിടിച്ചോറ് ഹരി കാണാതെ ഇരിക്കാൻ വേണ്ടി പുറകിലോട്ട് മറച്ചുപിടിച്ചു കൊണ്ടാണ് അവർ അത് ചോദിച്ചത്. അവർ അത് ചോദിക്കുമ്പോഴും ഹരിയുടെ മനസ്സിൽ മൂഡ് കീറിയ പഴയ നിക്കറും ബട്ടൻസ് ഇല്ലാത്ത നരച്ച ഷർട്ട് ഇട്ട് ചിരിക്കുന്ന മുഖവുമായി കദീജയുടെ വീടിൻറെ അടുക്കള ഭാഗത്ത് മുഖം ചാർത്തി നിൽക്കുന്ന തൻറെ തന്നെ മുഖം ആണ് തെളിഞ്ഞു വന്നത്. ഞാൻ പറഞ്ഞിരുന്നില്ലേ ഇന്ന് വരും എന്നുള്ളത് അത് പറഞ്ഞുകൊണ്ടാണ് അവരുടെ അടുത്തേക്ക് ലത വന്നത്. കദീജ പരുങ്ങുന്നത് കണ്ടപ്പോൾ ലതയ്ക്ക് കാര്യം മനസ്സിലായി.

അതുകൊണ്ടാണ് ഒരു പാത്രത്തിൽ ദോശയും അതിനു മുകളിലായി കടലക്കറിയും ഒഴിച്ച് അവർക്ക് നേരെ നീട്ടിയത്. എന്നും ഈ പഴയ ചോറ് അല്ലേ കഴിക്കുന്നത് ഇന്ന് ഇത് കഴിച്ചുനോക്കൂ അതു പറഞ്ഞുകൊണ്ട് അവർ മറച്ചുവെച്ച പാത്രം വാങ്ങി വെച്ചു കൊണ്ട് ദോശ പാത്രം അവരുടെ കയ്യിൽ വച്ചു കൊടുത്തു. അവർ ഒന്നും മിണ്ടാതെ അത് വാങ്ങി തിരികെ നടക്കുന്നതിനേക്കാൾ മുന്നേ ഒന്നുകൂടി ഹരിയെ തിരിഞ്ഞു നോക്കിയിരുന്നു. പാവം എന്നും രാവിലെ ഇവിടെ വരും എന്തെങ്കിലും കറി കിട്ടുവാൻ വേണ്ടി ഇവിടെ ഇരുന്നു തന്നെ കഴിക്കുകയും ചെയ്യും. ഒരു മകൻ ഉണ്ട് എന്ന് പറഞ്ഞിട്ട് യാതൊരുവിധ കാര്യവുമില്ല അവൻ പെണ്ണുമ്പിള്ളയുടെ വാക്കും കേട്ട് മണപ്പിച്ചു നടക്കുക എന്നല്ലാതെ ഇവരെ ഒന്ന് തിരിഞ്ഞു നോക്കുകയില്ല. ലത അതുപറഞ്ഞ് അടുക്കളയിൽ ജോലി ചെയ്യുമ്പോഴും ഹരിയുടെ മനസ്സ് മുഴുവൻ അന്നത്തെ കുട്ടിക്കാലമായിരുന്നു. അരിയും ബഷീറും അയൽക്കാർ എന്നതിനേക്കാൾ ഉപരി കൂട്ടുകാർ കൂടിയായിരുന്നു. ഹരി അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അവൻറെ അമ്മ മരിക്കുന്നത്. അതിൽ പിന്നെ അച്ഛൻ മുഴുക്കുടിയനായി മാറുകയും ചെയ്തു. ഈ വിഷയത്തെപ്പറ്റി ഇനി കൂടുതലായി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണേണ്ടതാണ്.