ഗർഭപാത്രത്തിൽ ബീജം നിക്ഷേപിക്കുന്നത് ഇങ്ങനെയാണ്

നമ്മുടെ ഐവിഎഫ് ചികിത്സ ചെയ്യുമ്പോൾ രോഗികൾ സാധാരണ ചോദിക്കുന്ന കാര്യം എന്താണ് എന്ന് വെച്ചാൽ ഒന്നരലക്ഷം ഒക്കെ ചെലവാക്കി നമുക്ക് കുട്ടി കിട്ടും എന്നുള്ള കാര്യം ഉറപ്പാണോ എന്നതാണ്. അതുപോലെ 100% വും വിജയകരമായ ഒരു ട്രീറ്റ്മെൻറ് ആണോ എന്നൊക്കെയാണ് അവർക്കറിയേണ്ടത്. ഇത് 100% വും വിജയകരമായ ഒരു ട്രീറ്റ്മെൻറ് അല്ല. ഈ ഒരു ചികിത്സ വളരെ കാര്യമായി രീതിയിൽ വളരെ ശ്രദ്ധയോടെ ചെയ്താൽ കൂടി പോലും ചില ആളുകൾക്ക് ഇത് വിജയകരം ആയിരിക്കുകയില്ല. അത് എന്തുകൊണ്ടാണ് എന്നാണ് ഇന്ന് പറഞ്ഞു മനസ്സിലാക്കി തരാൻ ഉദ്ദേശിക്കുന്നത്. ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഇല്ലാത്ത കപ്പിൾസ് നോർമലായി കുട്ടി ഉണ്ടാകുന്ന കപ്പിൾസ് തന്നെ അവർ ശ്രമിക്കുന്ന ആദ്യത്തെ മാസത്തിൽ തന്നെ കൺസീവ് ആകണമെന്നില്ല. 100 പേരെ എടുക്കുകയാണെങ്കിൽ അതിൽ ഒരു 70% ആളുകളും ആറ് മാസത്തിലൊക്കെ ആയിരിക്കും കൺസീവ് ആവുക. അത് എന്തുകൊണ്ടാണ്?

തുടക്കത്തിൽ തന്നെ എന്താണ് ഇങ്ങനെ ആവാത്തത് എന്ന് നമ്മൾ ആലോചിക്കുമ്പോൾ അതിന് പല കാരണങ്ങളുണ്ട്. എന്താണ് പ്രശ്നം എന്ന് കൃത്യമായി രീതിയിൽ നമുക്ക് പറയാൻ സാധിക്കുകയില്ല. ഈ പ്രശ്നങ്ങളൊക്കെ തന്നെ മൈക്രോസ്കോപ്പി ലെവൽ അല്ലെങ്കിൽ ജനറ്റിക് ലെവലിൽ ആണ് നടക്കുന്നത്. ചിലപ്പോൾ ആ സമയത്ത് ചേരുന്ന എഗ്ഗ് അതുപോലെ സ്പേം നല്ലത് ആയിരിക്കുകയില്ല. അല്ലെങ്കിൽ അത് യൂട്രസിലേക്ക് വന്ന സമയം തെറ്റിക്കാണും. ഇങ്ങനെയുള്ള ചില പ്രശ്നങ്ങൾ കാരണം അത് കൺസീവ് ആകാതെ പോയി കാണും. ഇതേസമയം തന്നെ ഐവിഎഫ് ട്രീറ്റ്മെൻറ് ചെയ്യുന്ന സമയത്തും നമുക്ക് സംഭവിക്കാം. ആ കപ്പിൾസിൽ നിന്നും നമുക്ക് കിട്ടിയത് യൂട്രസിൽ കറക്റ്റ് സമയത്ത് നിക്ഷേപിക്കുമ്പോൾ നടക്കുന്ന കമ്മ്യൂണിക്കേഷൻ കറക്റ്റ് ആകണമെന്നില്ല. പ്രഗ്നൻസി തീർച്ചയായും നടക്കണം എന്ന രീതിയിലുള്ള മെഡിസിൻസ് അല്ലെങ്കിൽ അതിനുവേണ്ട സാങ്കേതികവിദ്യകൾ ഇന്ന് നമ്മുടെ കയ്യിലില്ല. കൂടുതലായി ഇതിനെപ്പറ്റി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.