തൻറെ ആങ്ങളയോടൊപ്പം ടൗണിലേക്ക് വന്ന ഭാര്യ ഭർത്താവിന്റെ ജോലി കണ്ട് കരഞ്ഞുപോയി

രാവിലെ ഇറങ്ങിപ്പോകും രാത്രി വന്ന് ഭക്ഷണം കഴിച്ചു കിടക്കും എന്നല്ലാതെ നിങ്ങൾ എന്നെങ്കിലും എന്നെ മനസ്സിലാക്കിയിട്ടുണ്ടോ? രാത്രി അത്താഴം കഴിച്ചു കിടക്കുമ്പോൾ ആണ് നിമ്മി അത് പറഞ്ഞത്. ജോലി ക്ഷീണം കൊണ്ട് നേരത്തെ കിടന്നാൽ പിന്നെ ഒന്നും മൂളി തിരിഞ്ഞു കിടന്നു. ആ ഉറങ്ങിക്കോ ഉറങ്ങിക്കോ സുഖമായി ഉറങ്ങിക്കോ നാളെ രാവിലെ ഞാൻ എൻറെ വീട്ടിൽ പോകും എന്നിട്ട് ഒരാഴ്ച ഞാൻ അവിടെ നിൽക്കും അപ്പോൾ നിങ്ങൾ പഠിച്ചോളും നിമ്മി വീണ്ടും തുടർന്നപ്പോൾ അയാൾ പുതപ്പ് തലവഴി പുതച്ച് കമിഴ്ന്നു കിടന്നു. രവി ഒന്നും പറയാതെ കിടക്കുന്നത് കണ്ടപ്പോൾ അവൾ ദേഷ്യത്തോട് കൂടി വീണ്ടും പിറു പിറുത്ത് കിടന്നു. പിറ്റേദിവസം ഞായറാഴ്ച ആയതുകൊണ്ട് കുറച്ചുനേരം കൂടിക്കിടന്ന് ഉറങ്ങാമല്ലോ എന്ന് കരുതിയ രവിയെ ഉണർത്തിയത് ആരോട് എന്നില്ലാത്ത രീതിയിലുള്ള നിമിയുടെ മുറിമുറിപ്പാണ്. തലപൊക്കി നോക്കേണ്ട ഞാനും മക്കളും വീട്ടിലേക്ക് പോവുകയാണ് നിങ്ങൾ ഇവിടെ സുഖമായി കിടന്നു ഉറങ്ങിക്കോളൂ. കണ്ണാടിയുടെ മുന്നിൽ നിന്നുകൊണ്ട് തല ചീന്തുമ്പോൾ ആണ് തലപൊക്കി നോക്കുന്ന രവിയെ കണ്ണാടിയിൽ കൂടി കാണുന്നത്. നിമ്മി കണ്ണാടിയിൽ നോക്കിയിട്ട് തന്നെയാണ് ബാക്കിയും പറഞ്ഞത്. അതും കൂടി പറഞ്ഞത് കേട്ടപ്പോൾ രവി ഷീറ്റ് മാറ്റി കണ്ണുതിരുമി കട്ടിലിൽ ഇരുന്നു. അവൾക്ക് ഇടയ്ക്ക് ഇടയ്ക്ക് ഉള്ളതാണ് ഈ പിണങ്ങി പോക്ക്.

ഞായറാഴ്ച പോയിക്കഴിഞ്ഞാൽ തിങ്കളാഴ്ച രാവിലെ വീട്ടിൽ തിരികെ എത്തുകയും ചെയ്യും. അത് അറിയാവുന്നത് കൊണ്ട് തന്നെ രവി ഇത്തരത്തിലുള്ള പിണക്കങ്ങൾ ഒന്നും തന്നെ വലിയ കാര്യമായി എടുക്കാറില്ല. എല്ലാ പ്രാവശ്യത്തെ പോലെ പിണങ്ങി പോക്ക് ഉണ്ടാകുന്ന സമയത്ത് ചെറിയ ഒരു ബാഗിൽ തന്നെയും മക്കളുടെയും ഡ്രസ്സ് എടുത്തുവയ്ക്കുന്ന സമയത്ത് ഇറങ്ങാൻ നിൽക്കുമ്പോൾ മക്കളും റെഡിയായി കഴിഞ്ഞു. അച്ഛൻ എന്താണ് വരാത്ത നാലു വയസ്സുകാരൻ മകൾ അച്ഛൻറെ അടുത്തുവന്നു ചോദിച്ചു. അച്ഛൻ വരുന്നില്ല മക്കൾ പോയിട്ട് വാ എന്ന് നാലു വയസ്സുകാരിയുടെ തലയിൽ തലോടി പറയുമ്പോൾ അവൾ തല ആട്ടി പുറത്തേക്കിറങ്ങി. അമ്മേ ഞാൻ വരുന്നില്ല എത്രനാളായി പുതിയ ഷൂ വാങ്ങി തരാൻ പറയുന്നു. ഇത് ആകെ അഴുക്കുപിടിച്ചു. നിൻറെ അച്ഛനോടല്ലേ പറയുന്നത് കുറെ നടക്കും. നാളെ മാമൻ ഗൾഫിൽ നിന്നും വരും. അപ്പോൾ പുതിയത് വാങ്ങിത്തരും. പുറമേ നിന്ന് ഭാര്യയുടെയും മകന്റെയും സംസാരം കേട്ടുകൊണ്ടാണ് രവി മുറിയിൽ നിന്നും ഇറങ്ങിയത്. പുതിയ ഷൂ കിട്ടാത്തത് കൊണ്ട് മകൻറെ മുഖത്ത് നല്ല രീതിയിൽ ദേഷ്യം കാണുന്നത് രവിക്ക് മനസ്സിലായി. അല്ലെങ്കിലും അവൻ അമ്മയെ പോലെയാണ് എല്ലാ കാര്യത്തിലും വാശിയുള്ള കൂട്ടത്തിലാണ്.