മാതാപിതാക്കളെ അനുസരിക്കാതെ നടന്ന മകനെ അവസാന സംഭവിച്ചത് കണ്ടോ?

ഉത്സവപ്പറമ്പിൽ തെറ്റൊന്നും ചെയ്യാത്ത അച്ഛനെ രണ്ടുപേർ തെറി വിളിച്ചു പോകുന്നു. പിടിച്ചു തള്ളിയിട്ടും ഒന്നും തിരികെ ചെയ്യാത്ത എൻറെ കൈപിടിച്ച് നടന്ന അച്ഛനോട് എനിക്ക് പുച്ഛമാണ് തോന്നിയത്. ലാലേട്ടന്റെയും അതുപോലെതന്നെ മമ്മൂക്കയുടെയും ഒക്കെ ഫൈറ്റ് സീൻ കണ്ടിട്ടുള്ള എനിക്ക് എൻറെ അച്ഛനും അങ്ങനെ ആണ് എന്നുള്ള തോന്നൽ അവിടെ തകർന്നു പോവുകയാണ് ചെയ്തത്. ഇതൊക്കെ കണ്ടിട്ടും പേടിക്കാതെ മെല്ലെ അച്ഛൻറെ കൈവിട്ട് താഴെ കിടക്കുന്ന കല്ല് ആൾക്കൂട്ടത്തിലൂടെ നടന്നുപോകുന്ന അച്ഛനെ തള്ളിയിട്ട ഒരാളുടെ തലയിലേക്ക് എറിഞ്ഞു കൊണ്ടാണ് ഈ പത്തു വയസ്സുകാരൻ അരങ്ങേറ്റം ആരംഭിച്ചത്. അന്ന് തൊട്ട് മനസ്സിൽ കയറി കൂടിയ കാര്യമാണ് തെറ്റൊന്നും ചെയ്യാതെ ഉപദ്രവിക്കുന്ന ആളുകളെ ശിക്ഷിക്കണം എന്നുള്ള തോന്നൽ. അതിനുവേണ്ടി ഒരു ഗുണ്ടയാവണം എന്നൊരു തോന്നൽ അന്ന് തന്നെ രൂപപ്പെട്ടു. മറ്റുള്ളവർക്ക് നല്ലത് മാത്രം ചെയ്യുന്ന ഒരു ഗുണ്ട. അതുകൊണ്ടാണ് വലുതാകുമ്പോൾ ആരാകണം എന്നുള്ള ടീച്ചറുടെ ചോദ്യത്തിന് ടീച്ചറെയും അതുപോലെതന്നെ മറ്റുള്ള കുട്ടികളെയും ഞെട്ടിച്ചുകൊണ്ട് പറഞ്ഞത് എനിക്ക് ഒരു ഗുണ്ടയാകണം എന്നുള്ളത്.

എൻറെ ഉത്തരം കേട്ട് കൂട്ടുകാർ എല്ലാവരും ചിരിച്ചപ്പോഴും സ്വന്തം തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു ഞാൻ പടവലത്തിന് ഷർട്ടും പാന്റും ഇട്ട പോലെ തോന്നുന്ന ഇവനെ ഗുണ്ടയാകണമെന്ന് സഹപാഠികൾ പരസ്പരം തമ്മിൽ മൂക്കിൽ വിരൽ വച്ച് കളിയാക്കി. ആ കളിയാക്കലിലും ഒന്നും എന്നിലെ ഗുണ്ട തളർന്നില്ല. പിന്നീട് ഒരാളെ ചറപറ ഇടിച്ചപ്പോൾ തൻറെ ഇടിയും ചവിട്ടും കൊണ്ട് താഴെ വീണ അയാൾ തുടയിൽ ഒരു അടിയും പിച്ചും തന്നപ്പോഴാണ് കണ്ണുതുറന്ന് എഴുന്നേറ്റത്. എൻറെ ഗുണ്ടാമണി ഇനി താഴെക്കിടന്നാൽ മതി എന്ന് മുത്തശ്ശി പറഞ്ഞു. എനിക്ക് നിൻറെ ചവിട്ടും മുടിയും കൊള്ളാൻ വയ്യ എന്ന് അമ്മൂമ്മ പറഞ്ഞു. അന്നുമുതൽ കിടപ്പ് താഴെയായി. പിന്നീട് എൻറെ അടി ഒക്കെ വാങ്ങിക്കൂട്ടിയത് നേന്ത്രവാഴ ഒക്കെ ആയിരുന്നു. ഇടിവീണ് താഴെ കിടക്കുന്ന നേന്ത്രവാഴ അതിനൊക്കെ ചോദിക്കാൻ പകരമായി വന്നത് അച്ഛനാണ്. കൂടുതലറിയാൻ വീഡിയോ മുഴുവനായി കാണുക.