യുവതിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചവരിൽ നിന്നും അവളെ രക്ഷിക്കാൻ വന്നവരെ കണ്ട് ഞെട്ടിപ്പോയി

ഇനിയിപ്പോൾ എന്താണ് നിന്റെ തീരുമാനം? അവസാനം ചോദിച്ചില്ല എന്നൊന്നും പറയരുത്. ഞാനൊന്നും പറഞ്ഞില്ല അല്ലെങ്കിലും ആ വീട്ടിൽ എന്റെ തീരുമാനങ്ങൾക്ക് ആരാണ് വില നൽകുക. വില നൽകിയിരുന്ന ഒരാളാണെങ്കിൽ ഇന്നില്ല. ആദ്യമായി ഞാനറിഞ്ഞു എന്റെ വാക്കുകൾ കേൾക്കുവാൻ ആരും അവിടെ ഇല്ല എന്നുള്ള കാര്യം. ആൾക്കൂട്ടത്തിൽ തനിച്ച് ആയതുപോലെ എനിക്ക് തോന്നി. ചേട്ടത്തിയോട് ഒന്നും ഇനി ചോദിക്കേണ്ടതില്ല. അവൾ ഇവിടെ നിൽക്കട്ടെ ഏട്ടൻറെ മകൻ എനിക്ക് മകനെ പോലെ തന്നെയാണ് അവന് ഞാൻ കൂടെ കൊണ്ടുപോയി കൊള്ളാം. എനിക്ക് ഒരു മകൾ മാത്രം അല്ലേ ഉള്ളൂ അവൾ ഇവിടെ നിൽക്കുന്നത് അമ്മയ്ക്ക് ഒരു സഹായം ആയിരിക്കും. അപ്പോൾ എനിക്ക് ചിരി വന്നു എന്തൊരു ത്യാഗം മനസ്കത. അവളുടെ കുട്ടിയെ സ്കൂളിൽ നിന്നും വരുമ്പോൾ വിശ്വസിച്ച ഏൽപ്പിക്കാൻ ഒരാൾ വേണം. എൻറെ താലിയൻ ഊരി കൊടുത്താണ് ഏട്ടൻ അവളെ കെട്ടിച്ചു കൊടുത്തത്. അവൾക്ക് കൊടുത്ത ഓരോ സ്ത്രീധനവും എൻറെ അച്ഛൻ എനിക്ക് തന്നതാണ്. അതൊന്നും ഇപ്പോൾ അവൾക്ക് ഓർമ്മ കാണില്ല. അവളുടെ പ്രസവത്തിനും മറ്റുമായുള്ള എല്ലാ കാര്യങ്ങളും ഏട്ടൻ ചെയ്തു കൊടുത്തു.

ഒന്നും വേണ്ട എന്ന് ഇന്നുവരെ ഞാൻ പറഞ്ഞിട്ടില്ല. അവൾക്ക് അതിൻറെ ഒരു തരി സ്നേഹം പോലും തിരികെയില്ല. ഏട്ടൻറെ കമ്പനിയിൽ ഏട്ടത്തിക്ക് ജോലി കിട്ടുമല്ലോ. അവസാനം ഒരാൾ എനിക്ക് വേണ്ടി ഇപ്പോൾ സംസാരിക്കുന്നു. അത് പറഞ്ഞത് നാത്തൂന്റെ ഭർത്താവാണ്. അല്ലെങ്കിലും അയാൾ നല്ലവനായിരുന്നു. അതുകേട്ടതും നാത്തൂൻ അയാളെ ഒന്ന് നോക്കി. അതിനുശേഷം പിന്നീട് അയാൾ ഒന്നും മിണ്ടിയില്ല. അവൾ ആയിരുന്നു അവിടെ ഭരണം നടത്തിയിരുന്നത്. അവൾ പറയുന്നതിനപ്പുറം അയാൾ ഒന്നും പറഞ്ഞു ഞാൻ ഇതുവരെ കേട്ടിട്ടില്ല. അവൾ ഏട്ടൻ ഉള്ളപ്പോൾ ഇതുവരെ പണിക്ക് ഒന്നും പോയിട്ടില്ല നാലാളോട് എങ്ങനെ പെരുമാറണമെന്ന് അവൾക്ക് അറിയില്ല. പിന്നെയാണോ ജോലിക്ക് പോകുന്നത്. ഇനി കൂടുതൽ അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണേണ്ടതാണ്.