ബ്രസ്റ്റ് ക്യാൻസറിന്റെ ഇത്തരം അപായങ്ങൾ നിങ്ങൾ അവഗണിക്കരുത്

ഒൿടോബർ മാസത്തിലാണ് ലോകമെമ്പാടുമുള്ള ബ്രെസ്റ്റ് കാൻസർ ദിനം ആചരിക്കുന്നത്. ഇന്നത്തെ കാലത്ത് കൂടുതലായി കണ്ടുവരുന്ന രോഗങ്ങളിൽ ഒന്നാണ് ബ്രസ്റ്റ് കാൻസർ.ലോകമെമ്പാടുമുള്ള സ്ത്രീകളിൽ പൊതുവായി കണ്ടുവരുന്ന ഒരു രോഗമാണ് ബ്രസ്റ്റ് കാൻസർ അഥവാ സ്തനാർബുദം. ബ്രസ്റ്റ് കാൻസർ നേരത്തെ കണ്ടുപിടിക്കുകയാണെങ്കിൽ പൂർണമായും ചികിത്സിച്ച് മാറ്റാൻ സാധിക്കുന്ന ഒരു അസുഖം തന്നെയാണ്. എന്നാൽ പൊതുജനങ്ങളിൽ ഇതിനെ പറ്റിയുള്ള അറിവ് കുറവും അതുകൊണ്ടുതന്നെ ഇതിനെ പറ്റിയുള്ള കുറെ തെറ്റിദ്ധാരണകളും ഉള്ളതിനാൽ എപ്പോഴും രോഗി വളരെ വൈകിയാണ് ചികിത്സ തേടി ആശുപത്രിയിൽ എത്തുന്നത്. അതുകൊണ്ടുതന്നെ അതിനെ പറ്റിയുള്ള പൊതുവായ ഒരു അവബോധ ക്ലാസും അതിനെ പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് വേണ്ടിയാണ് നിങ്ങളെ അറിയിക്കാൻ വേണ്ടിയാണ് ഈ ഒരു വീഡിയോ ചെയ്തിട്ടുള്ളത്. ഇത് സ്ത്രീകളിൽ പൊതുവായി കണ്ടുവരുന്ന ക്യാൻസറുകളിൽ ഒന്നാണ്. ഒരു സ്ത്രീ അവരുടെ ജീവിത കാലയളവിൽ വരാൻ സാധ്യതയുള്ള ഒരു അസുഖമാണ്. 8 സ്ത്രീകളെ എടുത്താൽ ഒരു സ്ത്രീ ഈ രോഗത്തിന് അടിമയായിരിക്കും എന്ന് കണക്കിലാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. അത്രയും കൂടുതലായി ഇന്ന് നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരു അസുഖമായി മാറിയിരിക്കുന്നു.

ഇതിൻറെ ലോകമെമ്പാടുള്ള കണക്കുകൾ നോക്കിയാലും അല്ലെങ്കിൽ ഇന്ത്യയിൽ കേരളത്തിൽ ഉള്ള കണക്കുകൾ നോക്കിയാലും കുറയുകയല്ല നേരെമറിച്ച് കൂടിക്കൂടി വരികയാണ്. ബ്രസ്റ്റ് കാൻസർ എന്ന് പറയുന്നത് സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഒരു അസുഖമല്ല. അപൂർവ്വമായി ആണെങ്കിൽ പോലും പുരുഷന്മാരിലും ഇത്തരത്തിലുള്ള അസുഖങ്ങൾ കണ്ടു വരുന്നുണ്ട്. എന്നാൽ 99% രോഗികളും സ്ത്രീകൾ ആയതുകൊണ്ട് തന്നെ സ്ത്രീകളിൽ ഇത്തരത്തിലുള്ള രോഗത്തെപ്പറ്റിയുള്ള അവബോധം കൂട്ടുക ഇതിനെപ്പറ്റിയുള്ള ശരിയായ അറിവുകൾ അവരിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഈ ഈ വീഡിയോ ചെയ്യുന്നത് മൂലം ഉള്ള ഉദ്ദേശ്യം. ഏറ്റവും കൂടുതലായി ബ്രെസ്റ്റ് കാൻസർ വരാൻ സാധ്യതയുള്ളത് എങ്ങനെയുള്ള ആളുകൾക്ക് ആണ് എന്നുള്ളതാണ് ആദ്യത്തെ ചോദ്യം. റസ്റ്റ് കാൻസർ എന്നു പറയുന്നത് ഒരുവിധം പ്രായം കഴിഞ്ഞിട്ടുള്ള സ്ത്രീകളിൽ വരാനുള്ള സാധ്യതയാണ് വളരെ കൂടുതൽ. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.