നെഞ്ചിരിച്ചിൽ പൂർണമായും മാറാൻ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോകരുത്

നമ്മുടെ എല്ലാവരുടെയും ഇടയിൽ വളരെ സർവസാധാരണയായി കണ്ടുവരുന്ന ഒരു ലക്ഷണമാണ് നെഞ്ചിരിച്ചിൽ പുളിച്ചത തികട്ടൽ തുടങ്ങിയവ ഒക്കെ. ഇത് ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കാത്ത ആളുകൾ വളരെ വിരളമായിരിക്കും. നെഞ്ചിരിച്ചിൽ പുളിച്ചുതികട്ടൽ എന്നതിനെ പറ്റിയാണ് ഇന്ന് ഇവിടെ സംസാരിക്കുന്നത്. ആദ്യം തന്നെ എന്താണ് നെഞ്ചിരിച്ചിൽ എന്ന് നോക്കാം. രോഗികൾ പലരും പല രീതിയിൽ ആണ് നെഞ്ചിരിച്ചിൽ എന്നുള്ള കാര്യം ഡോക്ടറോട് പറയുന്നത്. ചില ആളുകൾ നെഞ്ചിരിച്ചിൽ തന്നെയാണ് എന്ന് പറയും മറ്റു ചില ആളുകൾ എന്തോ വയറ്റിൽ നിന്നും മുകളിലേക്ക് കയറി വരുന്നു എന്ന് പറയും അല്ലെങ്കിൽ തൊണ്ടയിൽ എന്ത് തടസ്സം തോന്നുന്നു എന്നു പറയും. ഗ്യാസ് കൂടുതലായി വരുന്നു എന്നൊക്കെ പറയും. ഇങ്ങനെ പല രീതിയിലാണ് ആളുകൾ ഡോക്ടറോട് കാര്യങ്ങൾ പറയുന്നത്. നെഞ്ചിരിച്ചിൽ എന്നു പറഞ്ഞാൽ വയറിൻറെ മുകൾ ഭാഗത്ത് അതായത് നെഞ്ചിന്റെ പുറകുവശത്ത് എരിയുന്നത് പോലെ തോന്നുന്നതിനെ ആണ് നെഞ്ചിരിച്ചിൽ എന്ന് നമ്മൾ പറയുന്നത്. മനുഷ്യ ശരീരത്തിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം ആദ്യം അന്നനാളം വഴി ആമാശയത്തിലേക്ക് പോയി അതിനുശേഷം ചെറുക്കുടലിലേക്ക് ആണ് പോകുന്നത്.

ഈ അന്നനാളത്തിന്റെയും ആമാശയത്തിന്റെയും നടുവിൽ കൺട്രോൾ ചെയ്യുന്നതിന് വേണ്ടി ഒരു മെക്കാനിസം ഉണ്ട്. ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം അന്നനാളത്തിന്റെ താഴേക്ക് ചെല്ലുമ്പോൾ വാൽവ് തുറക്കുകയും അതുപോലെ ഭക്ഷണം താഴെ ആമാശയത്തിലേക്ക് പോകുമ്പോൾ ഈ വാൽവ് അടയുകയും ചെയ്യുന്നു. സാധാരണഗതിയിൽ ആമാശയത്തിൽ നിന്നും തിരികെ അന്നനാളത്തിലേക്ക് ഭക്ഷണം കയറുന്നത് വളരെ വിരളമായിരിക്കും. അപ്പോൾ ഇതാണ് നോർമൽ മെക്കാനിസം. ഇതിൽ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങൾ വരുമ്പോൾ ആണ് നമ്മൾ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. സാധാരണഗതിയിൽ ആമാശയത്തിൽ നിന്നും അന്നനാളത്തിലേക്ക് ചെറിയതോതിൽ പോയാലും വലിയ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല.