സ്കാനിങ് ചെയ്യുന്ന ഗർഭിണികൾ ഇത് കാണാതെ പോകരുത്

ഗർഭകാലത്ത് എടുക്കുന്ന അൾട്രാസൗണ്ട് സ്കാനിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വളരെ വിശദമായി സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. ഗർഭകാലത്ത് സ്കാനിങ് നടത്തുന്നത് അമ്മയ്ക്ക് അല്ലെങ്കിൽ കുട്ടിക്ക് എന്തെങ്കിലും അപകടം ഉണ്ടാകുമോ എന്നൊക്കെ പലർക്കും ഉള്ള സംശയമാണ്. പിന്നെ ഏതൊക്കെ അവസരങ്ങളിലാണ് സ്ക്രീൻ ചെയ്യുന്നത് അതുപോലെതന്നെ എത്ര പ്രാവശ്യം സ്കാൻ ചെയ്യാം തുടങ്ങിയ ഒട്ടനവധി സംശയങ്ങൾ ഇത്തരത്തിൽ ഗർഭകാലത്തെ സ്കാനിങ്ങിന് പറ്റി നിലവിലുണ്ട്. ഇതിലൊക്കെയുള്ള പൊതുവായ സംശയങ്ങളാണ് ഇന്ന് നിങ്ങൾക്ക് വീഡിയോയിൽ പറഞ്ഞു തരുന്നത്. ആദ്യമേ തന്നെ പറയട്ടെ ഗർഭകാലത്ത് ഇങ്ങനെ ചെയ്യുന്ന അൾട്രാസൗണ്ട് സ്കാനിങ് കുട്ടിക്ക് അല്ലെങ്കിൽ അമ്മയ്ക്ക് യാതൊരുവിധ അപകടവും ഉണ്ടാക്കുന്നില്ല. അൾട്രാസൗണ്ട് വേവ്സ് ആണ് ഇതിലൂടെ കടത്തി വിടുന്നത്.

ഏതൊക്കെ അവസരങ്ങളിലാണ് ഈ സ്കാൻ നിർദ്ദേശിക്കുന്നത് എന്ന് നോക്കാം. കോംപ്ലിക്കേഷൻ ഒന്നുമില്ലാത്ത ഗർഭധാരണം ആണെങ്കിൽ നാല് സ്കാൻ മാത്രമാണ് ഡോക്ടർമാർ നിങ്ങൾക്ക് നിർദ്ദേശിക്കുക. ആദ്യത്തെ സ്കാൻ എന്ന് പറയുന്നത് ഏകദേശം 6 മുതൽ 8 ആഴ്ച വരെയുള്ള സ്കാൻ ആണ്. ഇതിനെ ഡേറ്റ് സ്കാൻ എന്നാണ് പറയുന്നത്. പീരീഡ് ഒന്നും കറക്റ്റ് അല്ലാത്ത ആൾ ആണെങ്കിൽ ഇത്തരത്തിലുള്ള സ്കാൻ എടുക്കുന്നത് മൂലം നമുക്ക് ഡേറ്റ് കൺഫോം ചെയ്യാൻ സഹായിക്കുന്നതാണ്. അതുപോലെതന്നെ യൂട്രസിന് അകത്തുള്ള കുട്ടിയുടെ പൊസിഷൻ അതുപോലെ യൂട്രസിനെ അകത്താണോ അല്ലെങ്കിൽ പുറത്താണ് കുട്ടി ഉണ്ടായേക്കുന്നത് എന്ന് അറിയാൻ ഒക്കെ ഈ സ്കാനിങ് മൂലം സാധ്യമാകുന്നതാണ്. അടുത്ത സ്കാനിങ് പിന്നീട് വരുന്നത് ഏകദേശം 11 ആഴ്ച മുതൽ 15 ആഴ്ച വരെയുള്ള കാലഘട്ടത്തിലാണ്. ഈ ഒരു സ്കാൻ കോമൺ ആയി ഇപ്പോൾ എല്ലാവിധ സെന്ററുകളിലും ചെയ്യുന്നുണ്ട്. ഈ ഒരു സ്കാനിലും പലതരത്തിലുള്ള കാര്യങ്ങൾ ഡോക്ടർമാർ ചെക്ക് ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ പറയുന്ന സ്കാനുകൾ എല്ലാം തന്നെ നിങ്ങൾ ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. ഇനി മറ്റുള്ള സ്കാനുകളെ പറ്റി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ തന്നെ മുഴുവനായി കാണുക.