മുഖത്തെ കുഴികളും പാടുകളും മാറി മുഖം സുന്ദരമാകും

ഏറ്റവും കൂടുതൽ ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം എന്ന് പറയുകയാണെങ്കിൽ മുഖത്ത് ഉണ്ടാകുന്ന കുഴികളാണ്. അതായത് പിംപിൾസ് അല്ലെങ്കിൽ അത് വന്നതുമൂലം ഉണ്ടായ ചെറിയ ചെറിയ കുഴികൾ ചിലർക്ക് ഇങ്ങനെ വളരെയധികം കൂടുതലായി മുഖത്ത് കാണുന്നു. ഇതിന് എന്താണ് ചികിത്സ എന്നുള്ളതാണ് പറയുന്നത്. ഇതിന് ഏറ്റവും അനുയോജ്യമായതും അതുപോലെതന്നെ ഫലപ്രദമായതുമായ ചികിത്സയാണ് ഫേഷ്യൽ അഥവാ ഡ്രാക്കുള. നമ്മുടെ ഡ്രാക്കുള എന്നൊക്കെ പറയുന്നത് നമ്മൾ വളരെ പേടിയോടെ കേട്ടിരുന്ന കാര്യമാണ്. രക്തത്തിൽ വന്ന് നമ്മുടെ ചോര കുടിക്കുന്നു എന്നൊക്കെയുള്ളത്. ചോര കുടിക്കുന്ന ജീവികളെയാണ് വാമ്പയർ എന്ന് പറയുന്നത്. നമ്മുടെ മുഖത്ത് ഉള്ള കുഴികൾ അല്ലെങ്കിൽ നമ്മുടെ മുഖത്തെ കുരുക്കൾ വന്നതിന്റെ ഫലമായി വന്ന കുഴികൾ ഏറ്റവും ഫലപ്രദമായി മാറ്റുവാൻ സാധിക്കുന്ന ഒരു ഓപ്ഷൻ ആണ് വാമ്പയർ ഫേഷ്യൽ എന്ന് പറയുന്നത്. എന്താണ് വാമ്പയർ ഫേഷ്യൽ? സാധാരണയായി കുട്ടികൾക്ക് 14 15 വയസ്സിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

അത് വന്നു തുടങ്ങി കഴിഞ്ഞാൽ അവർക്ക് കോൺഫിഡൻസ് പ്രശ്നമുണ്ടാകുന്നു. അവർ സ്കൂളിൽ പോകുന്നത് മൂലം അതുപോലെതന്നെ ആൾക്കാർ കാണില്ല എന്ന് വിചാരിച്ച് ഓരോ കുരുക്കൾ ആയി പൊട്ടിച്ചു തുടങ്ങും. ചില ആളുകൾ പറയുന്നത് അത് പൊട്ടിച്ചു കഴിഞ്ഞാൽ അതിൽ നിന്നും ഒരു മെഴുക്കു വരും അത് പോയാൽ മാത്രമേ അത് ഹീൽ ആവുകയുള്ളൂ എന്ന്. എനിക്ക് ഒരു ഡോക്ടർ എന്ന നിലയിൽ നിങ്ങളോട് പറയാനുള്ളത് നിങ്ങളുടെ മുഖത്ത് കുരുക്കൾ വന്നു കഴിഞ്ഞാൽ ഒരു കാരണവശാലും നിങ്ങൾ അത് പൊട്ടിക്കരുത്. നിങ്ങളുടെ കൈകൾ അല്ലെങ്കിൽ വിരലുകൾ എന്ന് പറയുന്നത് തീരെ ഹൈജീനിക് ഇല്ലാത്ത ഒന്നാണ്. നിങ്ങളുടെ കൈകൾ ഉപയോഗിച്ച് നിങ്ങൾ പല സാധനങ്ങൾ തൊടുന്നു. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ കൈയിലാണ് ഏറ്റവും കൂടുതൽ മൈക്രോ ഓർഗാനിസം ഉള്ളത്. ഇത് ഉപയോഗിച്ച് നമ്മൾ കുരു പൊട്ടിച്ചു കഴിഞ്ഞാൽ അത് കൂടുതൽ ഇൻഫെക്ടഡ് ആകുന്നു. അതുകൂടാതെ ഇത് വലിയ കലകളായി മാറുന്നു. മാത്രമല്ല നമ്മൾ ഇങ്ങനെ പൊട്ടിക്കുമ്പോൾ അതിനെ വല്ലാത്ത രീതിയിൽ നമ്മൾ പ്രസ് ചെയ്യുന്നു. അങ്ങനെ പ്രസ് ചെയ്യുമ്പോൾ ബ്ലഡ് അവിടെ കോട്ട് ആകുന്നു. അത് ക്ലോട്ട് ആയി മാറുമ്പോൾ അത് പിന്നീട് പിഗ്മെന്റേഷൻ ആയി മാറുന്നു.