മോഷണത്തിന് തങ്ങൾ പിടിച്ച യുവതി ആരാണെന്ന് മനസ്സിലാക്കിയ പോലീസ്കാർ ഞെട്ടിപ്പോയി

കള്ളൻ കള്ളൻ എൻറെ മാല മോഷ്ടിച്ചേ ഒരു സ്ത്രീയുടെ ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ടതും ബസ്സിൽ തിങ്ങി നിറഞ്ഞ ആളുകൾ ഒച്ചയും ബഹളവുമായി. കണ്ടക്ടർ സാറേ എന്റെ രണ്ടു പവന്റെ മാല ആരോ പൊട്ടിച്ചെടുത്തു. അത് കേട്ടതും ബസ്സിലുള്ള ആരോ പറഞ്ഞു സ്റ്റേഷൻ ഇവിടെ അടുത്താണ് സ്റ്റേഷനിലേക്ക് വണ്ടി വിടുക എന്ന് പറഞ്ഞു. ആരും ഇറങ്ങരുത് ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് പോകട്ടെ കണ്ടക്ടർ ഡ്രൈവർ റോഡ് ആയി പറഞ്ഞു. അയ്യോ സാറെ എന്നെ ഇവിടെ ഇറക്കണേ എനിക്ക് ജോലിയുടെ ഇൻറർവ്യൂ ഉള്ളതാണ് കണ്ടക്ടറോട് അക്ഷമനായി മാന്യമായി വസ്ത്രം ധരിച്ച കാഴ്ചയിൽ സുമുഖനായ ചെറുപ്പക്കാരൻ പറഞ്ഞു. സഹോദര സ്റ്റേഷൻ ഇവിടെ അടുത്താണ് വെറും 5 മിനിറ്റ് സമയം മാത്രമേ എടുക്കുകയുള്ളൂ. അതു പറഞ്ഞ് അടുത്തുനിന്ന് രണ്ടുപേരോട് ആഗൃം കാണിച്ചു. ചെറുപ്പക്കാരന്റെ സംശയമുണ്ട് എന്ന രീതിയിൽ ആണ് അങ്ങനെ ചെയ്തത്. കാണുവാൻ മാന്യൻ ആണെങ്കിലും എനിക്ക് ഇവനിൽ സംശയമുണ്ട്. ഇങ്ങനെ ഒരാൾ മറ്റൊരാളുടെ ചെവിയിൽ പറഞ്ഞു. ചുറ്റും കൂടി നിന്നവർ എല്ലാവരും ആ ചെറുപ്പക്കാരനെ ശ്രദ്ധിക്കാൻ തുടങ്ങി. തന്നെ സംശയദൃഷ്ടിയിൽ നോക്കുന്നത് മനസ്സിലാക്കിയ ചെറുപ്പക്കാരൻറെ മുഖത്ത് പിരിമുറുക്കം കൂടി വന്നു. ആരും ഇറങ്ങരുത് മാല പൊട്ടിച്ചവൻ ഇതിനകത്ത് തന്നെയുണ്ട് ഒന്ന് രണ്ട് ചെറുപ്പക്കാർ കണ്ടക്ടറെ സപ്പോർട്ട് ചെയ്തു കൊണ്ട് ഡോറിൽ നിലയുറപ്പിച്ചു. വണ്ടി പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. മിനിറ്റുകൾക്കകം വളരെ വലിയ കോലാഹലങ്ങൾ ആ ബസ്സിൽ ഉണ്ടായെങ്കിലും അവൾ മാത്രം ആ ശാലീന സുന്ദരിയായ അവൾ മാത്രം ഇതൊന്നും അറിയുന്നില്ലായിരുന്നു.

അവൾ തൻറെ മിഴികൾ ഇടയ്ക്കിടയ്ക്ക് വെട്ടിച്ചു നോക്കിയിരുന്നെങ്കിലും അവളുടെ മനസ്സ് വേറെ ഏത് ലോകത്ത് ആണ് എന്ന് വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. ബസ് പോലീസ് സ്റ്റേഷനിൽ എത്തിയതും പോലീസുകാർ ഓരോരുത്തരെയും ചെക്ക് ചെയ്യുവാൻ തയ്യാറായിരുന്നു. ബസ്സിൽ നിന്നും ഇറങ്ങിയ ഓരോരുത്തരുടെയും ബാഗ് പരിശോധിക്കുവാൻ തുടങ്ങി. ഒപ്പം ബസ്സിനുള്ളിൽ വിശദമായി പരിശോധിക്കുവാനും രണ്ടു പോലീസുകാർ തുടങ്ങി കഴിഞ്ഞിരുന്നു. മിടുക്കനായ ആ ചെറുപ്പക്കാരന്റെ ബാഗ് തുറന്നതും പോലീസുകാരൻറെ മിഴികൾ ഒരു നിമിഷം നേരത്തേക്ക് നിശ്ചലമായി.