താൻ കളിയാക്കിയിരുന്ന പൂർവ്വ വിദ്യാർത്ഥിയെ വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ ടീച്ചർ ഞെട്ടിപ്പോയി

ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോവല്ലേ ആനിവേഴ്സറിക്ക് പൂർവ്വ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം. ഇനിയിപ്പോൾ ഒരു മാസമേ ഉള്ളൂ. ശരിയാണല്ലോ ഞാൻ അത് അങ്ങ് മറന്നു പോയി പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു. ഞാൻ ടീച്ചറെയാണ് ഉദ്ദേശിച്ചത് മനസ്സിൽ. ടീച്ചർ ആശ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥി അല്ലേ എന്ന് മനസ്സിൽ പെട്ടെന്ന് പറഞ്ഞു. അതുവേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആൾ ഞാനല്ല അതു മറ്റൊരു വ്യക്തിയാണ് അയാൾ പറഞ്ഞത് മാത്രമേ ആ കഥ പൂർത്തിയാവുകയുള്ളൂ. അതാരാ ടീച്ചറെ ടീച്ചർ എന്താണ് ഉദ്ദേശിച്ചത്? സലീം എൻറെ ക്ലാസ്മേറ്റ് ആണ്. ഞങ്ങൾ ഒരുമിച്ചാണ് ആശ ടീച്ചറുടെ ക്ലാസിൽ ഇരുന്നത്. ആശ ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയാണ്. അതു പറയുമ്പോൾ മനസ്സിൽ പുച്ഛമായിരുന്നു. ഞാൻ തുടർന്നു. അറിയപ്പെടുന്ന ഇഡ്ഡലി കച്ചവടക്കാരൻ സലീമിനെ ടീച്ചർ അറിയുമോ അയാൾ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്. ആ സലീമോ അയാൾ ഒക്കെ നമ്മുടെ ചെറിയ ചടങ്ങിൽ വരുമോ? ഹമ്മ ടീച്ചർ അത്ഭുതപ്പെട്ടു വരും ആ ചടങ്ങിൽ അവൻ തന്നെയാണ് പ്രസംഗിക്കേണ്ടത്. അവനെ ഞാൻ വരുത്തും. ഇത് എന്റെ വാശിയായിരുന്നു.

മനസ്സ് പതിയെ ഓർമ്മകളിലേക്ക് പറന്നു അവിടെ അവൻ ഉണ്ടായിരുന്നു. ഒന്നും പഠിക്കാത്ത കുട്ടി എന്ന ചീത്ത പേരുള്ള സലീം മറ്റുള്ളവർക്ക് അവനോട് പുച്ഛം ആയിരുന്നു എന്നും എനിക്ക് അവനോട് സഹതാപവും ആയിരുന്നു. വഴിയരികിൽ പൊറോട്ടയും ബീഫും വിറ്റിരുന്ന മമ്മദിന്റെ മകനാണ് അവൻ. പറയുവാൻ വലിയ രീതിയിലുള്ള കുലമഹിമ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സ്കൂൾ വിട്ടു കഴിഞ്ഞാൽ എല്ലാവരും കളിക്കാൻ പോകും എന്നാൽ അവൻ പോകുന്നത് ഉപ്പയെ സഹായിക്കാനാണ്. ആ തട്ടുകടയിലെ പാത്രങ്ങളാണ് അവൻറെ കൂട്ടുകാർ. അവൻറെ ഉമ്മ രണ്ടുവർഷം മുന്നേയാണ് ആ നാട്ടിൽ സർക്കസ് കളിക്കാൻ വന്ന ആളുടെ കൂടെ ഒളിച്ചോടിപ്പോയത്. സർക്കസുകാർ കൂടാരം അടിച്ചിരുന്നത് അവൻറെ വീടിൻറെ അവിടെയായിരുന്നു. അവൻറെ ഉപ്പയുടെ കൂടെയുള്ള കഷ്ടപ്പാട് നിറഞ്ഞ ജീവിതം വേണ്ട എന്ന് വെച്ച് അവൻറെ ഉമ്മ ഒളിച്ചോടി പോയി. അന്ന് തുടങ്ങിയതാണ് അവൻറെ കഷ്ടപ്പാട്. ഉപ്പ വേറെ പെണ്ണിനെ കൊണ്ടുവരുകയും അവൾക്ക് അവനെ വേണ്ടായിരുന്നു. ബാക്കിയുള്ള കഥ അറിയാൻ വീഡിയോ മുഴുവനായി കാണുക.