പണക്കാരനായ യുവാവിന്റെ കഥ ഇങ്ങനെയാണ്

ഇവൾ ഇത് എവിടെ പോയി കിടക്കുന്നു? ആരോ പുറത്തു നിന്ന് ബെല്ലടിക്കുന്നുണ്ട്. എത്ര നേരമായി അവൾക്ക് ഒന്ന് വാതിൽ തുറന്നു കൂടെ? മനുഷ്യനെ ഒന്ന് സമാധാനമായി ഉറങ്ങുവാൻ പോലും സമ്മതിക്കില്ല. രാത്രി വന്നത് വൈകിയായിരുന്നു ബിസിനസ് ആവശ്യത്തിന് വേണ്ടി പുറത്തു പോയതായിരുന്നു. നാട്ടിലും പുറത്തുമായി പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നത് ഞാനും അനിയനും കൂടിയാണ്. അനിയത്തി കെട്ടിയോന്റെ കൂടെ വിദേശത്ത് കഴിയുന്നു. മുറിയിൽ കിടന്നുകൊണ്ട് തന്നെ ഉറക്കെ വിളിച്ചു ആരാടി പുറത്തു വന്നിരിക്കുന്നത് എന്ന് പോയി നോക്ക്. ഒന്നുമില്ല ചേട്ടാ ആരോ സഹായം ചോദിച്ചു വന്നതാണ് നീ അവരോട് നിൽക്കാൻ പറ മാറ്റിവച്ചിരിക്കുന്ന പൈസയിൽ കുറച്ച് അവർക്ക് എടുത്തു കൊടുക്ക് ഞാനിതാ വരുന്നു. ചേട്ടന് ഇത് എന്തിൻറെ കേടാണ് കള്ള കൂട്ടങ്ങൾ കുറെ ഇറങ്ങിയിട്ടുണ്ട്. അതിൽ ആരെങ്കിലും ആകും. ഇവിടെ ഏതോ ദാനധർമ്മി ഉണ്ട് എന്ന് അറിഞ്ഞു വന്നതാകും തുടങ്ങി. എനിക്ക് നല്ല രീതിയിൽ ദേഷ്യം വന്നു. മസാല കച്ചവടക്കാരന്റെ വീട്ടിൽ വന്നുകൊണ്ട് മസാല വിൽക്കുന്നുവോ എന്തൊരു കഷ്ടമാണ് എന്തായാലും നീ എന്തെങ്കിലും ഒക്കെ കൊടുത്തു വിടുക സാരമില്ല എന്ന് ഞാൻ പറഞ്ഞു. മുന്നിൽ വന്നു കൈ നീട്ടുന്നവർ ആരാണെങ്കിൽ പോലും അവരുടെ അവസ്ഥയിൽ നമ്മൾ അവരെ സഹായിക്കേണ്ടതാണ്. വെറുംകയ്യോടെ ആരെയും ഒരിക്കലും പറഞ്ഞു വിടരുത്. അവൾക്ക് എല്ലാവരോടും പുച്ഛമാണ്.

പട്ടിണി അനുഭവിച്ച ആളുകൾക്ക് മാത്രമേ അതിന്റെ വില മനസ്സിലാവുകയുള്ളൂ. അവൾ അവരുടെ കയ്യിൽ നിന്നും രണ്ടു മസാല പാക്കറ്റുകൾ വാങ്ങി. അവർ ഇറങ്ങാൻ നിൽക്കുന്ന സമയത്താണ് ഞാൻ അങ്ങോട്ട് ചെന്നത് പെട്ടെന്നാണ് ഞാൻ ആ മുഖം ശ്രദ്ധിച്ചത്. വത്സല ചേച്ചി പേര് കേട്ടതും അവർ നിന്നു. മോനെന്താ എന്ന് ചോദിച്ചു അവർക്ക് എന്നെ മനസ്സിലായിട്ടില്ല എന്ന് ഞാൻ ഊഹിച്ചു. ഞാനാണ് ചേച്ചി അപ്പു പെട്ടെന്ന് തന്നെ അവരുടെ കണ്ണുകൾ നിറഞ്ഞു. ഞാൻ ചേച്ചിയോട് അകത്തേക്ക് കയറി ഇരിക്കാൻ പറഞ്ഞു. മനസ്സ് അറിയാതെ തന്നെ പഴയ കാലത്തേക്ക് പോയി. അച്ഛൻ മരിച്ചതിനുശേഷം അമ്മയാണ് ഞങ്ങളെ കഷ്ടപ്പെട്ട് വളർത്തിയത്. മിക്കവാറും ദിവസം വീട്ടിൽ അര പട്ടിണിയായിരുന്നു. ആ സമയങ്ങളിൽ ഒന്നും വീട്ടിൽ തീ പുകഞ്ഞിട്ടില്ലായിരുന്നു. അമ്മ വയ്യാതെ കിടക്കുവാൻ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു.