ഒരു പാവം പെൺകുട്ടിയോട് യുവാവ് ചെയ്തത് കണ്ടാൽ ആരും സഹിക്കില്ല

അമ്മാവന് വേണ്ടി ഒരു ടൂവീലർ ബുക്ക് ചെയ്യാൻ ഞാൻ ഇന്ന് ടൗണിൽ ഉള്ള ഷോറൂമിൽ പോയിരുന്നു. അവിടെയുള്ള ഗ്ലാസ് ഡോർ തള്ളിയതിനുശേഷം അകത്തേക്ക് കയറിയപ്പോൾ സൗന്ദര്യത്തിന് മറ്റു കൂട്ടാനായി പരമാവധി മേക്കപ്പ് ചെയ്ത ഒരുപാട് ഫീമെയിൽ സ്റ്റാഫിനെ കണ്ടെങ്കിലും അവരുടെ ഇടയിൽ അത്ര ഭംഗിയില്ലാത്ത സാധാരണ രീതിയിൽ ചുരിദാർ ധരിച്ച ഒരു പെൺകുട്ടി ചിരിയോടെ അവൾ മുന്നോട്ടു വന്നു. എന്താണ് സാർ എന്ന് വിനയത്തോടെ അവൾ ചോദിച്ചു. ഞങ്ങൾ ഒരു വണ്ടി നോക്കാൻ വേണ്ടി വന്നതാണ് അതിൻറെ ഓൺ ദി റോഡ് പ്രൈസ് ഒന്ന് അറിയണമെന്ന് പറഞ്ഞു. മുഖത്ത് പരമാവധി ഗൗരവം വരുത്തി ഞാനാണ് അത് പറഞ്ഞത്. ഓക്കേ സാർ വണ്ടി ഏതാണ് എന്ന് പറയാമോ എന്ന് ആ പെൺകുട്ടി ചോദിച്ചു. ഞങ്ങൾ വണ്ടിയുടെ മോഡൽ പറഞ്ഞു. അവൾ അതിൽ ഏറ്റവും കൂടുതൽ ഫീച്ചേഴ്സ് ഉള്ള മോഡലിനെ പറ്റി വാചാലയായി. ഞങ്ങൾക്ക് ടോപ്പ് മോഡൽ ഒന്നും തന്നെ ആവശ്യമില്ല അമ്മാവനെ റഫ് യൂസ് ചെയ്യാൻ വേണ്ടിയാണ് എന്ന് പറഞ്ഞു. ഏറ്റവും ബെയ്സ് മോഡൽ ഓൺ ദി റോഡ് പ്രൈസ് മാത്രം പറഞ്ഞാൽ മതി എന്ന് പറഞ്ഞു. ഞാൻ കുറച്ചു ഗൗരവത്തോടെ കൂടി പറഞ്ഞപ്പോൾ അവളുടെ മുഖം മങ്ങിയത് ഞാൻ ശ്രദ്ധിച്ചു. നേരത്തെ മുതൽ വണ്ടികളോട് കുറച്ച് ക്രൈസ് ഉള്ള ആളാണ് ഞാൻ.

മുന്നേയൊക്കെ നിരവധി കമ്പനികളുടെ ഷോറൂമുകളിൽ പോവുകയും വണ്ടികൾ വാങ്ങുകയും ചെയ്തിട്ടുള്ള എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് ഓരോ ഷോറൂമിൽ പോകുമ്പോഴും അവിടെയുള്ള സെയിൽസ് എക്സിക്യൂട്ടീവ് നമ്മളെ സമീപിക്കുകയും വാചാലയായി നമ്മളെ ബ്രെയിൻ വാഷ് ചെയ്ത് കമ്പനിക്ക് ലാഭകരമാകുന്ന രീതിയിൽ നമ്മളെക്കൊണ്ട് വാഹനങ്ങൾ വാങ്ങിപ്പിച്ച അനുഭവ സമ്പത്ത് ഉള്ളതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. ആ ഒരു രീതി അറിയാവുന്നത് കൊണ്ട് എന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടി അത്തരക്കാരിയാണ് എന്ന് മുൻധാരണയിലായിരുന്നു അവളോടുള്ള എൻറെ സംസാരവും പെരുമാറ്റവും. ഓക്കേ സർ ഇതിന്റെ ബേസ് മോഡൽ വില ഞാൻ എഴുതി തരാം സാർ എപ്പോഴാണ് വണ്ടിയെടുക്കാൻ വരുന്നത് എന്ന് പെൺകുട്ടി ചോദിച്ചു. ആദ്യം നിങ്ങൾ വണ്ടിയുടെ വില എഴുതിത്തരും എടുക്കണം വേണ്ടയോ എന്ന് പിന്നീടുള്ള തീരുമാനിക്കുന്നത് എന്ന് അനിഷ്ടത്തോടെ ഞാൻ അവളോട് പറഞ്ഞു.