40 വയസ്സുകാരിയെ അറുപതു വയസ്സുകാരൻ കല്യാണം കഴിച്ചതിനുശേഷം സംഭവിച്ചത് ഇങ്ങനെയാണ്

ഇങ്ങോർക്കൊക്കെ പെണ്ണ് കെട്ടിയിട്ട് ഇപ്പോൾ എന്ത് കാണിക്കാൻ ആണോ ആവോ ആ പെണ്ണിൻറെ വിധിയാണ് ഇനി നാട്ടിലുള്ള ചെറുപ്പക്കാർക്ക് ഒക്കെ പണി ആവാതെ ഇരുന്നാൽ മതിയായിരുന്നു. രതീഷിന്റെ രണ്ടാം വിവാഹത്തിൽ ആൾക്കാരും അതുപോലെതന്നെ ബന്ധുമിത്രാദികളും ഒക്കെ പറയുകയും അതുപോലെതന്നെ അടക്കം ചിരിക്കുകയും ഒക്കെ ചെയ്തു രതീഷിനെ അത് മനസ്സിലായി എങ്കിലും അദ്ദേഹം അത് കേൾക്കാത്ത പോലെ നിൽക്കുകയാണ് ചെയ്തത്. എന്നിട്ട് എല്ലാവർക്കും മുന്നിൽ ചിരിക്കുന്ന മുഖമായി തന്നെ നിൽക്കുകയും ചെയ്തു. ഏതാണ്ട് 60 വയസ്സിന് അടുത്ത് ആണ് രതീഷിന്റെ പ്രായം. മക്കൾക്ക് നാലും അതുപോലെതന്നെ ആറും വയസ്സ് ഉള്ളപ്പോൾ ആണ് അദ്ദേഹത്തിൻറെ ഭാര്യ മരിച്ചത്. അതിനുശേഷം അദ്ദേഹത്തിൻറെ രണ്ടു പെൺമക്കൾക്ക് വേണ്ടിയാണ് അയാൾ ജീവിച്ചത്. പെൺമക്കൾ അല്ലേ വളർന്നുവരുന്നത് അവർക്ക് എന്തായാലും ഒരു അമ്മയുടെ സാന്നിധ്യം ആവശ്യമാണ്. അതുപറഞ്ഞ് അയാളോട് മറ്റൊരു വിവാഹം നടത്താൻ ശ്രമിച്ചു എങ്കിലും മറ്റൊരു സ്ത്രീക്ക് തന്നെ മക്കളെ സ്വന്തം മക്കൾ എന്നപോലെ സ്നേഹിക്കാൻ സാധിക്കുകയില്ല എന്ന് പറഞ്ഞ് എല്ലാറ്റിൽനിന്നും അദ്ദേഹം ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.

പെൺമക്കളെ രണ്ടുപേരെയും നല്ലതുപോലെ പഠിപ്പിച്ച വിവാഹം കഴിച്ച് അയക്കുമ്പോൾ അതിനുശേഷം ആ വീട്ടിൽ അയാൾ തനിച്ചായി. ഭർത്താക്കന്മാർക്ക് ഒപ്പം വിദേശത്തേക്ക് താമസം മാറ്റിയ മക്കളുടെ തീരുമാനമായിരുന്നു വയസ്സായ അച്ഛന് വീണ്ടും ഒരു കല്യാണം എന്ന ചിന്തയിലേക്ക് കൊണ്ടെത്തിച്ചത്. വയസ് ആയതുകൊണ്ട് ഇത് വേണ്ട എന്ന് ആദ്യം തീരുമാനിച്ചു എങ്കിലും പിന്നെ ഒറ്റയ്ക്കായി പോയ ആൾക്ക് ഇങ്ങനെ ഒരു ആലോചന വീണ്ടും മനസ്സിൽ ഉദിക്കുകയാണ് ഉണ്ടായത്. പതിയെ അച്ഛൻറെ എതിർപ്പ് ഇല്ലാതായപ്പോൾ മക്കൾ കല്യാണക്കാര്യം ആയി മുന്നോട്ടു പോയി. ഇളയ മകളുടെ ഭർത്താവിൻറെ അകന്ന ബന്ധത്തിലുള്ള സ്ത്രീയാണ് സീത. ഏതാണ്ട് 40 വയസ്സ് പ്രായം തോന്നിക്കുന്ന ഇരു നിറത്തിലുള്ള തടിച്ച ഒരു സ്ത്രീ ആയിരുന്നു അവർ. അവരും മുന്നേ ഇതുപോലെ തന്നെ ഒരു വിവാഹം കഴിച്ചിട്ടുണ്ട്. ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാൻ സാധിക്കാതെയാണ് അവർ ആ വീട് വിട്ട് ഇറങ്ങിയത്. തിരികെ വീട്ടിലെത്തിയ അവളെ വീട്ടുകാർ സ്വീകരിച്ചുവെങ്കിലും കുറ്റപ്പെടുത്തിയത് നാട്ടുകാരായിരുന്നു. ഏട്ടന് ഈ ഒരു കാര്യത്തിൽ ചെറിയ മുറിപ്പ് ഉണ്ടായിരുന്നു എങ്കിലും ഏട്ടൻ തന്നെയായിരുന്നു അവളുടെ ഒരു ആശ്വാസം.