വീട്ടിൽ നിന്നും പുറത്താക്കിയതിനു ശേഷം മാസങ്ങൾക്ക് ശേഷം അച്ഛനെയും അമ്മയെയും കണ്ടപ്പോൾ അന്തം വിട്ടുപോയി

രണ്ടാളും ഇറങ്ങി പൊക്കോണം എൻറെ വീട്ടിൽ നിന്ന് ഒരു സ്വൈര്യവും സ്വസ്ഥതയും ഇല്ലാതായി നിങ്ങളെക്കൊണ്ട് എന്ന് പറഞ്ഞ് അരവിന്ദൻ അച്ഛൻറെ മുഖത്ത് നോക്കി ഒച്ചയെടുത്തു. മോനേ ഈ വൈഫ് കാലത്ത് ഞങ്ങൾ എവിടെ പോകാനാണ് എന്ന് അച്ഛൻ ചോദിച്ചു. മീനാക്ഷി അമ്മ വിഷമതയോടെ മകനെ നോക്കി. തള്ള് നിങ്ങളോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്നുള്ള കാര്യം എന്ന് മോൻ പറഞ്ഞു. നിങ്ങൾ ഏതു നരകത്തിൽ പോയാലും എനിക്ക് യാതൊരുവിധ കുഴപ്പവും ഇല്ല എന്ന് മകൻ മറുപടി പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ നിങ്ങൾ ഇവിടെ നിന്ന് ഇറങ്ങി തന്നാൽ മതി എന്ന് പറയുകയും ചെയ്തു. ഞാൻ പ്രസവിച്ച് നിന്നെ മോനെ എന്നല്ലാതെ പിന്നെ എന്താണ് വിളിക്കുക എന്ന് മീനാക്ഷി അമ്മ അവനോട് ചോദിച്ചു. മീനാക്ഷി അമ്മയെ അത്രയും പറഞ്ഞു ഒഴിപ്പിക്കാൻഅരവിന്ദൻ സമന്ധിച്ചില്ല. അയാൾ അവരെ തോളിൽ പിടിച്ചു തള്ളി. അവർ പൂമുഖത്തേക്ക് കമിഴ്ന്നു വീണു. പെട്ടെന്നുള്ള ആക്രമണം ആയതിനാൽ അവന്റെ അച്ഛനെ അത് തടയാനും സാധിച്ചില്ല. അയാൾ ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു. ഭാഗ്യത്തിന് അവർക്ക് കാര്യമായി പരിക്ക് ഒന്നും തന്നെ പറ്റിയിരുന്നില്ല. ദേഷ്യത്തോടെ അയാൾ എണീറ്റ് അരവിന്ദനെ അടിക്കാൻ വേണ്ടി കൈ ഓങ്ങി. ആ സമയത്ത് മരുമകൾ ഒരു തുണികെട്ട് അയാളുടെ മുഖത്തേക്ക് എറിഞ്ഞു. പിന്നാലെ ഒരു ബാഗും വന്നു.

പതറി പോയ ദാസേട്ടൻ അവരെ ഒന്നു നോക്കി. ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ മിനി എന്ന മരുമകൾ അയാളെ നോക്കി അകത്തേക്ക് പോയി. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല എന്നുള്ള കാര്യം അയാൾക്ക് മനസ്സിലായി. തുണിക്കട്ടും ബാഗും എടുത്ത് മീനാക്ഷി അമ്മയുടെ കൈയും പിടിച്ച് അയാൾ പടിയിറങ്ങി. 30 വർഷത്തോളം ആയി ജീവിച്ച ആ വീടിൻറെ പടി ഇറങ്ങുമ്പോൾ ഇനി എന്ത് ചെയ്യണം എന്നുള്ള യാതൊരുവിധ ഊഹവും മീനാക്ഷി അമ്മയ്ക്ക് ഉണ്ടായിരുന്നില്ല. ഏറെ വേദനയോടെ പടിയിറങ്ങി പോകുമ്പോൾ അവർ ആ വീടിനെ ഒന്ന് തിരിഞ്ഞു നോക്കി. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് മക്കൾക്ക് വേണ്ടി ജീവിച്ച് അവരെ പഠിപ്പിച്ചു നല്ല നിലയിൽ ആക്കി. എന്നിട്ട് അവശതയുടെ ഈ സമയത്ത് തങ്ങളെ സംരക്ഷിക്കേണ്ട മക്കളാണ് ഇന്ന് വെറും കറിവേപ്പില പോലെ തങ്ങളെ പുറത്ത് കളഞ്ഞിരിക്കുന്നത്.