ഇത്തരം സാധനങ്ങൾ നിങ്ങൾ ഒരിക്കലും അടുക്കളയിൽ വയ്ക്കരുത് കാരണം നിങ്ങളെ നിത്യ രോഗിയാക്കാൻ ഇവ മതി

നമ്മുടെ ആരോഗ്യം നിലനിർത്തുന്ന കാര്യം പറയുകയാണെങ്കിൽ അത് വീട്ടിൽ ആണെങ്കിൽ അത് നമ്മുടെ അടുക്കളയിലാണ്. കാരണം അവിടെയാണ് നമ്മുടെ ശരീരത്തിന് വേണ്ട ആഹാരം ഒക്കെ നമ്മൾ പാചകം ചെയ്യുന്നത്. നമ്മുടെ വീട്ടിലെ അമ്മയ്ക്ക് ആരോഗ്യത്തെ പറ്റിയുള്ള അറിവ് ഉണ്ടെങ്കിൽ ആ കുടുംബത്തിലുള്ള എല്ലാ ആളുകൾക്കും ആരോഗ്യം ഉണ്ടായിരിക്കും. അമ്മയുടെ അറിവ് കുറയുന്നതിനനുസരിച്ച് ഏതു ഭക്ഷണം എങ്ങനെ കൊടുക്കണം അതുപോലെ എങ്ങനെ പാചകം ചെയ്യണം ഏത് പാത്രത്തിൽ ഭക്ഷണം പാചകം ചെയ്യണം എങ്ങനെ കൊടുക്കണം ഇതിനെപ്പറ്റിയുള്ള അറിവ് ഇല്ല എന്നുണ്ടെങ്കിൽ നമ്മൾ എത്ര നല്ല കാര്യം ചെയ്താലും അത് ഉപയോഗപ്പെടുകയില്ല. അടുക്കളയിൽ നമ്മൾ ഉപയോഗിക്കുന്ന പാത്രങ്ങളിലാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ കണ്ടു വരുന്നത്. അത് ആരും പൊതുവേ അങ്ങനെ ചർച്ച ചെയ്യുന്ന ഒരു മേഖലയല്ല. ഇത്തരത്തിലുള്ള രോഗം വന്നാൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്താൽ മതി അതുപോലെതന്നെ ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തിയാൽ മതി അല്ലെങ്കിൽ ഇത്തരം മരുന്നുകൾ കഴിച്ചാൽ മതി എന്ന രീതിയിൽ മാത്രം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മൾ ഇത്തരത്തിലുള്ള നല്ല പോഷകങ്ങൾ അടങ്ങിയ ഭക്ഷണം ഒക്കെ ഉണ്ടാക്കുന്ന പാത്രം ഏതു രീതിയിലാണ് എന്നുള്ള കാര്യം വളരെ പ്രധാനപ്പെട്ടതാണ്. ഇന്ന് നോൺസ്റ്റിക് പാത്രങ്ങളെ കുറ്റം പറയുന്ന ഒത്തിരിയേറെ ആളുകൾ ഉണ്ട്. ഇങ്ങനെ കുറ്റം പറയുന്നുണ്ടെങ്കിൽ പോലും അത് ഉപയോഗിക്കാത്ത ആളുകൾ എന്ന് പറയുന്നത് വളരെ കുറച്ച് പേര് മാത്രമേ ഉണ്ടാവുകയുള്ളൂ. നോൺസ്റ്റിക് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷേ അതിൻറെ ക്വാളിറ്റി നമ്മൾ ഉറപ്പുവരുത്തണം. നമ്മൾ സൂപ്പർമാർക്കറ്റിൽ പോകുന്ന സമയത്ത് അല്ലെങ്കിൽ ഏതെങ്കിലും കടകളിൽ പോകുന്ന സമയത്ത് പല വിലകളിൽ നമുക്ക് ഈ ഒരു പാത്രം ലഭിക്കുന്നതാണ്.

1500 രൂപയുടെ നോൺസ്റ്റിക് പാത്രവും അതുപോലെ 300 രൂപയുടെ നോൺസ്റ്റിക് പാത്രവും കിട്ടുമ്പോൾ 300 രൂപയുടെ വാങ്ങിയാൽ മതി എന്ന് സാധാരണയായി എല്ലാവരും ചിന്തിച്ചു പോകും. അങ്ങനെ നമ്മൾ വിചാരിക്കുമ്പോൾ അതിൻറെ കോട്ടിങ് അല്ലെങ്കിൽ അതിൻറെ കോളിറ്റി പെട്ടെന്ന് തകരാറായി പോയി കഴിഞ്ഞാൽ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ എത്ര നല്ല നല്ല സാധനങ്ങൾ അതിൽ ഉണ്ടാക്കിയാൽ പോലും നമുക്ക് യാതൊരുവിധ ഉപയോഗവും ഉണ്ടാവുകയില്ല.