കരൾ രോഗം ഇനി മുൻകൂട്ടി മനസ്സിലാക്കാം

പൊതുവെ കരൾ സംബന്ധമായ രോഗമുണ്ടാകുമ്പോൾ മുൻകൂട്ടി ലക്ഷണങ്ങൾ ഒന്നും തന്നെ അധികം കാണിക്കാറില്ല. അതുകൊണ്ടുതന്നെ കരളിന് എന്തെങ്കിലും രോഗം ബാധിച്ചാൽ തന്നെ അതിന്റെ അവസാനഘട്ട സമയത്ത് ആണ് ഈ ഒരു രോഗം പിടിപെട്ട കാര്യം നമ്മൾ മനസ്സിലാക്കുന്നത്. അപ്പോഴേക്കും അത് നമുക്ക് ചികിത്സിച്ചു മാറ്റാൻ പറ്റാത്ത രീതിയിലേക്ക് മാറുകയും ചെയ്തിട്ടുണ്ടാകും. നമുക്ക് ലിവറിന് എന്തെങ്കിലും ബാധിച്ചിട്ടുണ്ടോ അല്ലെങ്കിൽ അതിനു സാരമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നൊക്കെ കുറച്ചുനേരത്തെ മനസ്സിലാക്കാൻ പറ്റുന്ന കുറച്ചു ലക്ഷണങ്ങൾ ആയിട്ടാണ് ഇന്ന് ഇവിടെ വന്നിരിക്കുന്നത്. ലിവർ എന്ന് പറയുന്നത് ഏകദേശം ഒന്നരക്കിലോ ഭാരം വരുന്ന ഒരു അവയവമാണ് എന്നുള്ള കാര്യം നമുക്ക് എല്ലാവർക്കും അറിയാം. ഏകദേശം 500 ഇൽ അധികം ഫംഗ്ഷനുകൾ ലിവർ നമുക്ക് ചെയ്തു തരുന്നുണ്ട്.

നമ്മുടെ ബോഡിയിൽ നടക്കുന്ന എല്ലാവിധത്തിലുള്ള മെറ്റബോളിസവും ദഹനവുമായി ബന്ധപ്പെട്ട് ആണെങ്കിലും അല്ലെങ്കിൽ നമ്മുടെ ബ്ലഡിന്റെ സർക്കുലേഷൻ ആയി ബന്ധപ്പെട്ട ആണെങ്കിലും നമ്മുടെ രോഗപ്രതിരോധശേഷിയുടെ ഭാഗമായിട്ട് ആണെങ്കിൽ പോലും ലിവർ നമ്മുടെ ശരീരത്തെ ഫൈറ്റ് ചെയ്ത് നിലനിർത്തുന്ന ഒരു അവയവം തന്നെയാണ്. അപ്പോൾ ഇത്തരത്തിൽ ശരീരത്തെ വളരെയധികം സഹായിക്കുന്ന ഈ ഒരു അവയവത്തിന് എന്തെങ്കിലും തകരാർ വന്നു കഴിഞ്ഞാൽ അത് എങ്ങനെ വളരെ മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കും എന്ന കാര്യമാണ് ഇവിടെ വിശദീകരിച്ചു തരാൻ പോകുന്നത്. ആദ്യം തന്നെ പറയട്ടെ ഇത്തരത്തിലുള്ള ഫങ്ഷനുകൾ എല്ലാം തന്നെ ചെയ്യുന്ന ലിവർ ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ കൂടി അത് യാതൊരുവിധ ലക്ഷണങ്ങളും കാണിച്ചു തരികയില്ല. വർഷങ്ങളോളം മദ്യപിക്കുന്ന ആളുകളിൽ ഇത്തരത്തിൽ ആൽക്കഹോളിക് ലിവർ സിറോസിസ് എന്ന് പറയുന്ന ഒരു അവസ്ഥ സാധാരണയായി ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ പ്രശ്നങ്ങൾ വന്നാൽ അത് ലിവറിനെ തിരിച്ച് കൊണ്ടുവരാൻ പറ്റാത്ത രീതിയിലേക്ക് പോകുന്നതാണ്. കൂടുതലായി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.