ഇനി വളരെ എളുപ്പത്തിൽ ആർത്തവ സമയത്തെ വേദന ഇല്ലാതാക്കാം

നമ്മൾ സ്ത്രീകൾക്ക് ആർത്തവ സമയം എന്ന് പറയുന്നത് ഒരു പേടി സ്വപ്നമാണ്. പലപ്പോഴും ഈ വേദന കാരണം സ്കൂളിൽ പോകാതെ ക്ലാസ്സിൽ പോകാതെ അല്ലെങ്കിൽ കോളേജിൽ എന്തെങ്കിലും ഫംഗ്ഷനുകൾ ഉണ്ടാകുമ്പോൾ അല്ലെങ്കിൽ ടൂർ പോകുന്ന സമയത്ത് ഒക്കെ അങ്ങനെയുള്ള സാഹചര്യങ്ങൾ എല്ലാം ഒഴിവാക്കി വീട്ടിൽ തന്നെ ഇരിക്കേണ്ടി വരുന്ന അവസ്ഥ എന്ന് പറയുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. എന്നാൽ അത്തരത്തിൽ വീട്ടിൽ തന്നെ ഇരിക്കുന്ന ഒരുപാട് പെൺകുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. പലപ്പോഴും പരീക്ഷ സമയത്ത് അല്ലെങ്കിൽ സ്റ്റഡി ലീവ് സമയത്ത് അല്ലെങ്കിൽ എന്തെങ്കിലും കല്യാണമോ സൽക്കാരമോ ഒക്കെ ഉള്ള സമയത്ത് ആണ് ഈ വേദന വരുന്നത് എങ്കിൽ ആർത്തവം ആകരുത് എന്ന് പ്രാർത്ഥിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. കഴിഞ്ഞദിവസം എനിക്ക് ഓ പിയിൽ ഒരു കേസ് വന്നിരുന്നു. ആ കുട്ടിയുടെ കല്യാണം ഉറപ്പിച്ചതും അതുപോലെതന്നെ ആർത്തവം വരുന്നതും ഏകദേശം ഒരേ സമയത്താണ്.

ഈ കുട്ടിക്ക് ആണെങ്കിൽ ഭയങ്കരമായ രീതിയിൽ അടിവയറ്റിൽ വേദന അതുപോലെ തന്നെ ക്ഷീണം പനി ശർദ്ദി അതുപോലെതന്നെ ഈ ആർത്തവസമയത്ത് രണ്ടുദിവസം ബെഡിൽ നിന്നും എണീക്കാത്ത ആളാണ്. അതുകൊണ്ടുതന്നെ ഇങ്ങനെ ഉണ്ടാകുന്ന ആർത്തവം കുറച്ചു നേരത്തെ ആക്കാനോ അല്ലെങ്കിൽ നേരം വൈകിയാണ് വേണ്ടിയുള്ള എന്തെങ്കിലും തരത്തിലുള്ള മരുന്ന് ഉണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് ആ കുട്ടി എന്നെ സമീപിച്ചത്. പലപ്പോഴും ഇത്തരത്തിലുള്ള വേദന കാരണം നമ്മൾ പല സാഹചര്യത്തിൽ നിന്നും വിട്ടു നിൽക്കാറുണ്ട്. ഇങ്ങനെ വേദന അനുഭവിക്കുന്ന സ്ത്രീകൾക്ക് അല്ലെങ്കിൽ പെൺകുട്ടികൾക്ക് ഇത് പൂർണമായി മാറ്റിയെടുക്കാൻ വേണ്ടിയുള്ള ഒരു മാർഗ്ഗം ആയിട്ടാണ് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. പണ്ടത്തെ സ്ത്രീകൾ പറയാറുണ്ട് ആർത്ത സമയത്ത് ഉണ്ടാകുന്ന വേദന എന്ന് പറയുന്നത് പ്രസവസമയത്ത് നമുക്ക് ഉണ്ടാകുന്ന വേദന സഹിക്കാൻ വേണ്ടി നമ്മുടെ ശരീരത്തെ സ്വയം പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ് എന്ന്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.