രാത്രി സമയത്ത് ജോലിക്ക് പോകുന്ന ആളുകൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ട്

രാത്രി ഉറക്കം നേരം വൈകിയാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പലരും ഡോക്ടർമാർ വിശദീകരിക്കുമ്പോൾ പലരും തിരിച്ചു ചോദിക്കുന്ന ഒരു ചോദ്യം എന്നുവെച്ചാൽ രാത്രി ജോലി ചെയ്യുന്ന ആളുകൾക്ക് എന്തൊക്കെ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ട് എന്നാണ്. അതുപോലെതന്നെ ഇത്തരത്തിൽ രാത്രി സമയം ഡ്യൂട്ടി ചെയ്യുന്ന ആളുകൾക്ക് രോഗങ്ങൾ വരാതിരിക്കാൻ എന്ത് ചെയ്യണം എന്നതാണ് അടുത്ത ചോദ്യം. പണ്ടുമുതലേ ആരോഗ്യ പ്രവർത്തകർ അതുപോലെ തന്നെ പോലീസുകാർ തുടങ്ങിയ ആളുകൾക്ക് വളരെ കോമൺ ആയി അവരുടെ ഡ്യൂട്ടിയുടെ ഭാഗമായി രാത്രി ഉറക്കം നഷ്ടപ്പെടാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. എന്നാൽ ഇപ്പോൾ പുതിയ പുതിയ ജോലിയുടെ ഓപ്പർച്യൂണിറ്റുകൾ വന്നപ്പോൾ ഐടി മേഖലയിൽ ജോലിചെയ്യുന്ന ആളുകൾ അതുപോലെ 24 ഹവർ പ്രവർത്തിക്കുന്ന ഫാക്ടറികൾ മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ഒക്കെ ജോലി ചെയ്യുന്ന ആളുകൾക്ക് രണ്ട് ഷിഫ്റ്റ് അല്ലെങ്കിൽ മൂന്ന് ഷിഫ്റ്റ് ആയിട്ട് അവർക്ക് രാത്രി ഡ്യൂട്ടി ചെയ്യാനുള്ള സാധ്യത കൂടുതലായി വന്നു കൊണ്ടിരിക്കുകയാണ്.

അതുകൊണ്ടുതന്നെ ഇപ്പോൾ കൂടുതലായി യുവാക്കളും യുവതികളും രാത്രി ഉറക്കം ഒഴിഞ്ഞു ജോലി ചെയ്യേണ്ട അവസ്ഥകൾ വന്നിരിക്കുകയാണ്. ഇത്തരത്തിലുള്ള ആളുകളുടെ ക്ലൈന്റുകൾ അമേരിക്കയിൽ ഒക്കെ ആണ് ഉള്ളത് എങ്കിൽ നമ്മൾ രാത്രി ഉറങ്ങാതെ അവർക്കുവേണ്ടിയുള്ള സേവനങ്ങൾ ചെയ്യേണ്ടതാണ്. അതുകൊണ്ടുതന്നെ ചെറുപ്പക്കാരിൽ ഒക്കെ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ ഏറെയാണ്. അപ്പോൾ നമ്മൾ രാത്രി ഉറങ്ങാതെ ഇരുന്നാൽ ഉള്ള ആരോഗ്യപ്രശ്നങ്ങളും അതുപോലെ ഇത് മറികടക്കാൻ വേണ്ടിയുള്ള മാർഗങ്ങളും വളരെ വിശദമായി തന്നെ ഈ വീഡിയോയിൽ പറയുന്നുണ്ട്. നമ്മുടെ എല്ലാവരുടെയും ശരീരത്തിന്റെ ഉള്ളിൽ കീ കൊടുക്കാതെ തന്നെ പ്രവർത്തിക്കുന്ന ഒരു ബയോളജിക്കൽ ക്ലോക്ക് ഉണ്ട് എന്നാണ് പറയുന്നത്. ഇനി ഇതിനെപ്പറ്റി കൂടുതലായി അറിയാൻ വീഡിയോ തന്നെ മുഴുവനായി കാണുക.