നിങ്ങളുടെ കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് വയറുവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് കാണാതെ പോകരുത്

കുട്ടികൾക്ക് വരുന്ന വയറുവേദന അവർക്കും അവരുടെ മാതാപിതാക്കൾക്ക് മാത്രമല്ല അവരെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും ഒരു തലവേദന തന്നെയാണ്. എത്രയൊക്കെ മരുന്നു കൊടുത്താൽ പോലും രണ്ടു മൂന്നു ദിവസത്തേക്ക് ആശ്വാസം ലഭിച്ചാലും വീണ്ടും ഇതേ കാരണം പറഞ്ഞു ഡോക്ടറെ തേടി വരുന്നതാണ്. രക്തം പരിശോധിച്ച് നോക്കിയാൽ ഒരു കുഴപ്പവും ഉണ്ടാകില്ല. അതുപോലെ വയറിൻറെ സ്കാൻ എടുത്തു നോക്കിയാലും അതിലും വലിയ കുഴപ്പങ്ങളൊന്നും തന്നെയില്ല. ഇത്രയും കാര്യങ്ങൾ നോക്കിയിട്ടും യാതൊരുവിധ കുഴപ്പവും കാണുന്നില്ലെങ്കിൽ പോലും കുട്ടികൾ വയറുവേദന എടുക്കുന്നു എന്ന് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് ഒരു കാരണവും കൂടാതെ കുട്ടികളിൽ ഇത്തരം വയറുവേദന ഉണ്ടാകുന്നത് എന്ന് നിങ്ങൾക്കറിയാമോ? കുട്ടികൾക്ക് വയറുവേദന പല കാരണങ്ങൾ കൊണ്ടും വരാവുന്നതാണ്. വയറിൽ എന്തെങ്കിലും തരത്തിലുള്ള ഇൻഫെക്ഷൻ ഉണ്ടെങ്കിൽ വരാം അല്ലെങ്കിൽ ദഹനക്കേട് ഉണ്ടെങ്കിൽ വരാം വയറിളക്കം പോലുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ വരാം അല്ലെങ്കിൽ അപ്പൻഡിക്സ് ഉണ്ടെങ്കിൽ വരാം അതുപോലെ കൊച്ചുകുട്ടികൾക്ക് മൂത്രത്തിൽ പഴുപ്പ് ഉണ്ടെങ്കിൽ ആ കാരണങ്ങൾ കൊണ്ട് വരാവുന്നതാണ്.

ഇങ്ങനെയുള്ള പല സാഹചര്യത്തിലും കുട്ടികൾക്ക് വയറുവേദന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇനി ഇവയൊന്നും ഇല്ലാത്ത തന്നെ കുട്ടികൾ വയറുവേദന എടുക്കുന്നു എന്ന് പറയാറുണ്ട്. സ്കൂളിൽ പോകുന്ന സമയത്ത് ഒക്കെ കുട്ടികൾക്ക് വയറുവേദന വരുന്നു വയറുവേദന കാരണം സഹിക്കാൻ സാധിക്കാതെ കുട്ടികൾ നിലത്ത് കിടന്നു ഉരുളുന്നു. അതുപോലെ ചില കുട്ടികൾക്ക് സ്കൂളിൽ പോയതിനുശേഷം ഉച്ചയ്ക്ക് ഫുഡ് കഴിക്കൽ കഴിഞ്ഞാൽ പിന്നീട് വയറുവേദന എടുത്ത് ഇരിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതിനെ തുടർന്ന് അവരുടെ മാതാപിതാക്കളെ വിളിക്കുകയും ഉച്ചയ്ക്ക് ശേഷം അവർക്ക് വീട്ടിൽ പോകേണ്ട അവസ്ഥ വരുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള അവസ്ഥകൾ സാധാരണയായി ഒന്നര വയസ്സ് മുതലുള്ള കുട്ടികൾ തുടങ്ങി 10 വയസ്സ് വരെയുള്ള കുട്ടികളിൽ ഇതേ രീതിയിൽ കാണാറുണ്ട്.