ഇനി എത്ര നാൾ മുന്നേ വെച്ച് മുളക് വരെ കായ്ക്കും

നമ്മൾ ഇന്ന് ഇവിടെ നല്ല ഒരു ജൈവവളം അതുപോലെതന്നെ ജൈവ കീടനാശിനി തയ്യാറാക്കിയിട്ടുണ്ട്. നമ്മൾ മുട്ടത്തോട് ഉപയോഗിച്ച് മുന്നേയും ഒരുപാട് തരത്തിലുള്ള ജൈവവളങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി നമുക്ക് വളരെ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കുന്ന അതായത് നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നുണ്ടാകും മുട്ടത്തോട് ഉപയോഗിച്ചുള്ള ഒട്ടനവധി വീഡിയോകൾ മുന്നേ ചെയ്തിട്ടുണ്ടല്ലോ എന്ന്. എന്നാൽ ഇവിടെ അങ്ങനെയല്ല നമ്മൾ ഇവിടെ മുട്ട തോടിൽ ചെറുനാരങ്ങ നീർ കൂടി ആഡ് ചെയ്യുന്നുണ്ട്. മുട്ടത്തോടിൽ ഇതുപോലെതന്നെ ചെറുനാരങ്ങ നീര് ചേർത്ത് കഴിഞ്ഞാൽ ഉള്ള ഗുണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ മുട്ടത്തോടിൽ കാൽസ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട് എന്നുള്ള കാര്യം നമുക്കറിയാം. അപ്പോൾ ഈ ചെറുനാരങ്ങ നീര് അതിലേക്ക് ചേരുന്ന സമയത്ത് മൊട്ടത്തോടിലുള്ള കാൽസ്യം കാർബണേറ്റ് വളരെ പെട്ടെന്ന് തന്നെ അലിഞ്ഞു ചേരുന്നു. ഇത് നമ്മൾ നേരിട്ട് ഇടുകയാണെങ്കിൽ പെട്ടെന്ന് ചെടികൾക്ക് അത് വലിച്ചെടുക്കാൻ സാധിക്കുകയില്ല. എന്നാൽ വീഡിയോയിൽ പറയുന്നതുപോലെ നിങ്ങൾ ഇതുപോലെ ചെയ്തതിനുശേഷം ചെടികളിൽ ഇടുകയാണെങ്കിൽ ചെടികൾക്ക് അത് വളരെ പെട്ടെന്ന് തന്നെ വലിച്ചെടുക്കാൻ സാധിക്കുന്നതാണ്. അപ്പോൾ ഇത് എത്ര അളവിൽ എങ്ങനെയാണ് എടുക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

അതുപോലെ ഇത് കീടനാശിനി ആയി ഉപയോഗിക്കുന്ന സമയത്ത് ഡിസ് വാഷ് അല്ലെങ്കിൽ സോപ്പ് ചേർത്തു നമുക്ക് ഉപയോഗിക്കാൻ സാധിക്കും. അത് എങ്ങനെയാണ് എത്ര അളവിലാണ് എടുക്കേണ്ടത് എന്നൊക്കെ ഇവിടെ കൃത്യമായി പറയുന്നുണ്ട്. ഇവിടെ പറയുന്ന കാര്യം തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം തന്നെ നിങ്ങൾ മുട്ടത്തോട് എടുത്ത് അത് നല്ലതുപോലെ മിക്സിയിലിട്ട് പൊടിച്ചെടുക്കേണ്ടതാണ്. ഇനി അതിലേക്ക് നമ്മൾ ചെറുനാരങ്ങ നീര് ചേർത്ത് കൊടുക്കേണ്ടതാണ്. അങ്ങനെ ചെറുനാരങ്ങ നീര് ചേർത്ത് കൊടുക്കുന്ന സമയത്ത് വീഡിയോയിൽ കാണുന്നതുപോലെ അത് പതഞ്ഞു വരുന്നത് നമുക്ക് കാണാൻ സാധിക്കും. പെട്ടെന്ന് അലിയുന്ന കാര്യമാണ് നമുക്ക് ഇവിടെ പതഞ്ഞു പൊന്തുന്നത് മൂലം കാണാൻ സാധിക്കുന്നത്. ഇനി ഏതൊക്കെ അളവിൽ കൃത്യമായ രീതിയിൽ എടുത്ത് ഇത് തയ്യാറാക്കണം എന്ന് നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ വീഡിയോ തന്നെ മുഴുവനായും കാണാൻ നിങ്ങൾ ശ്രമിക്കേണ്ടതാണ്.