ഇത്തരം ലക്ഷണങ്ങൾ കുഞ്ഞുങ്ങളിൽ കാണുന്നുണ്ടെങ്കിൽ ഒരിക്കലും അവഗണിക്കരുത്

എല്ലാവരുടെയും ആഗ്രഹമെന്നു പറയുകയാണെങ്കിൽ ഒരു ആരോഗ്യമുള്ള കുട്ടി ജന്മം എടുക്കുക എന്നുള്ളതാണ്. ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ പലപ്പോഴും പല സംശയങ്ങൾ അവർക്ക് ഉണ്ടാകും. കുട്ടികളെ എങ്ങനെ വളർത്തണം നോർമൽ ആയ കുട്ടി എങ്ങനെയാണ് അല്ലെങ്കിൽ അബ്നോർമൽ ആയ കുട്ടി എങ്ങനെയാണ് തുടങ്ങിയ ഒട്ടനവധി സംശയങ്ങൾ മാതാപിതാക്കൾക്ക് ഉണ്ടാകും. ഇത്രയും കാലത്തെ ഒരു എക്സ്പീരിയൻസിൽ സാധാരണഗതിയിൽ അമ്മമാരും അതുപോലെതന്നെ അവരുടെ കൂടെ നിൽക്കുന്ന ആളുകളും ഞങ്ങളോട് ചോദിക്കുന്ന സംശയങ്ങൾക്ക് ഉള്ള കൃത്യമായ ഉത്തരങ്ങളാണ് ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ ആദ്യം തന്നെ നമുക്ക് അറിയാൻ ആഗ്രഹിക്കുന്ന കാര്യം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ അവരുടെ ഫീഡിങ്ങിനെ പറ്റിയാണ്. കുട്ടിക്ക് എന്താണ് കൊടുക്കുക എന്നുള്ളതാണ് ആദ്യം തന്നെ ഒരു ചോദ്യചിഹ്നമായി നിൽക്കുക? അപ്പോൾ എന്റെ ഉത്തരം എന്താണ് എന്ന് വെച്ചാൽ നിങ്ങൾ ഒരു അമ്മയാകണം എന്നുണ്ടെങ്കിൽ ആദ്യം തന്നെ നിങ്ങൾ കുട്ടിക്ക് മുലപ്പാൽ കൊടുക്കുക. ആദ്യത്തെ ആറുമാസം കുട്ടിക്ക് മുലപ്പാൽ മാത്രം കൊടുത്താൽ മതിയാകും. എപ്പോഴാണ് മുലപ്പാൽ കൊടുക്കേണ്ടത് എന്നുള്ളതാണ് അടുത്ത ചോദ്യം. അതിനുള്ള ഉത്തരം എന്താണ് എന്ന് വെച്ചാൽ നിങ്ങൾക്ക് എത്രയും പെട്ടെന്ന് കൊടുക്കുവാൻ സാധിക്കുമോ അത്രയും പെട്ടെന്ന് തന്നെ കൊടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ഏകദേശം ഒരു മണിക്കൂറിനുള്ളിൽ എങ്കിലും കുട്ടി ജനിച്ചതിനുശേഷം നിങ്ങൾ ആ കുട്ടിക്ക് മുലപ്പാൽ കൊടുക്കാൻ ശ്രമിക്കേണ്ടതാണ്. സാധാരണഗതിയിൽ പണ്ടത്തെ സ്ത്രീകൾ ഒക്കെ ആദ്യത്തെ മുലപ്പാൽ പിഴിഞ്ഞ് കളയാറാണ് പതിവ്. എന്നാൽ ഒരിക്കലും നിങ്ങൾ അങ്ങനെ ചെയ്യാൻ പാടുള്ളതല്ല ആദ്യത്തെ മുലപ്പാൽ ചെറിയ കളർ വ്യത്യാസം ഉണ്ടാകും എങ്കിലും അതിലാണ് ഏറ്റവും കൂടുതലായി കുഞ്ഞിനെ വേണ്ട അതായത് രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഒരുപാട് ന്യൂട്രിയൻസുകൾ അടങ്ങിയിട്ടുള്ളത്. കുട്ടികൾക്ക് അണുബാധ ഉണ്ടാകാതിരിക്കാൻ വേണ്ടിയിട്ടുള്ള ഒരുപാട് എസ്സൻസുകൾ അതിൽ അടങ്ങിയിട്ടുണ്ട്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.