ഇത്തരം ലക്ഷണങ്ങൾ നവജാതശിശുവിനെ ഉണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ്

നവജാതശിശുക്കളിൽ ജന്മനാ കണ്ടുവരുന്ന ഹൃദ്രോഗ വൈകല്യങ്ങളിൽ ചിലത് വളരെ ഗുരുതരമായ കാര്യമാണ്. അത് അവരെ പ്രധാനമായും ഉണ്ടാകുന്ന മരണകാര്യം കൂടിയാണ്. ഇത് എങ്ങനെ നേരത്തെ കണ്ടുപിടിക്കാം ഇത് മുന്നേ കൂട്ടി കണ്ടുപിടിച്ചാൽ ഇത്തരത്തിലുള്ള മരണ നിരക്ക് നമുക്ക് കുറയ്ക്കാൻ സാധിക്കുന്നതാണ്. അപ്പോൾ അതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങൾക്ക് മുന്നിൽ സംസാരിക്കുന്നത്. സാധാരണ ഇത്തരം പ്രശ്നങ്ങൾ ആയി മാതാപിതാക്കൾ കുഞ്ഞുങ്ങളെ കൊണ്ടു വരുമ്പോൾ ചോദിക്കുന്ന കാര്യമാണ് ഇത് നമുക്ക് നേരത്തെ കണ്ടുപിടിക്കാൻ സാധിക്കുമായിരുന്നില്ല എന്നാണ്. തീർച്ചയായിട്ടും സാധിക്കും എന്ന് തന്നെയായിരുന്നു ഉത്തരം.

ഒരു നല്ല ശതമാനം ഗുരുതരമായ ഹാർട്ട് സംബന്ധമായ പ്രശ്നങ്ങളും നമുക്ക് ഗർഭാവസ്ഥയിൽ തന്നെ തിരിച്ചറിയാൻ സാധിക്കുന്നതാണ്. അതിനുവേണ്ടിയുള്ള ടെസ്റ്റുകൾ ഒക്കെ ഇന്ന് ലഭ്യമാണ്. ഏകദേശം 18 ആഴ്ച അതുപോലെ 20 ആഴ്ച അതിന് ഇടയിലാണ് നമ്മൾ ഈ ഒരു ടെസ്റ്റ് ചെയ്തു നോക്കുന്നത്. എല്ലാവരിലും ഈ ഒരു ടെസ്റ്റ് ചെയ്യാറുണ്ടോ എന്ന് ചോദിച്ചാൽ അതിൻറെ ആവശ്യം വരുന്നില്ല. ഒരു ഹൈറിസ്ക് ആയിട്ടുള്ള കേസുകളിൽ മാത്രമാണ് നമ്മൾ ഇത്തരത്തിലുള്ള ടെസ്റ്റ് ചെയ്തു നോക്കുന്നത്. ഗർഭധാരണത്തിനു മുന്നേ തന്നെ അമ്മയ്ക്ക് ഡയബറ്റിക് പോലെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അമ്മ ചില മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ഫാമിലിയിൽ വളരെ ക്ലോസ് ആയിട്ടുള്ള റിലേറ്റീവ് ജന്മനാ ആയിട്ടുള്ള ഹൃദ്രോഗം രോഗമുണ്ടെങ്കിൽ തീർച്ചയായും ഈ ഒരു ടെസ്റ്റ് ചെയ്യാൻ വേണ്ടി ആ ഗർഭിണിയായ സ്ത്രീയെ വിധേയ ആകേണ്ടതാണ്. നമ്മൾ ഇത് മുന്നേ കൂട്ടി മനസ്സിലാക്കിയില്ല എന്നുണ്ടെങ്കിൽ പ്രസവത്തിനുശേഷം ഒന്ന് രണ്ട് ദിവസത്തിന് ശേഷം ആയിരിക്കും കുട്ടികളിൽ ഇത്തരത്തിലുള്ള അപായ സൂചനകൾ കാണിക്കുക. ഇതിനെപ്പറ്റി കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.