മുലയൂട്ടുന്ന അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

ഞാൻ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ശിശുരോഗ വിദഗ്ധ തലവനാണ്. ഒരു കുഞ്ഞിൻറെ ആദ്യത്തെ ആയിരം ദിവസങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ പോകുന്നത്. ഒരു കുഞ്ഞിൻറെ ആദ്യത്തെ ആയിരം ദിവസം എന്ന് പറയുമ്പോൾ അത് കുഞ്ഞു ജനിച്ചതിനു ശേഷമുള്ള കാര്യമല്ല ഗർഭിണി ആയിരിക്കുമ്പോൾ തന്നെയുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. 250 ദിവസം ആകുമ്പോൾ ആണ് കുഞ്ഞിന് പ്രസവിക്കുന്നത്. അത് കഴിഞ്ഞിട്ടുള്ള രണ്ടു കൊല്ലമാണ് നമ്മൾ 1000 ദിവസമായി കണക്കാക്കുന്നത്. ഇതിൽ അമ്മയുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം കുഞ്ഞ് ജീവിക്കുന്നത് ആദ്യത്തെ 280 ദിവസം അമ്മയുടെ ഗർഭപാത്രത്തിലാണ്. അതുകൊണ്ടുതന്നെ അമ്മയുടെ ആരോഗ്യം അമ്മയ്ക്ക് വേണ്ട ഭക്ഷണങ്ങൾ അമ്മയ്ക്ക് വേണ്ട പോഷകാഹാരങ്ങൾ അതുപോലെതന്നെ അമ്മയ്ക്ക് വേണ്ട അയേൺ കാൽസ്യം തുടങ്ങിയ കാര്യങ്ങളൊക്കെ വളരെ വളരെ പ്രധാനപ്പെട്ടതാണ്. കുഞ്ഞു ജനിച്ചു കഴിഞ്ഞതിനുശേഷം ഉള്ള കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ പ്രധാനമായി പറയാൻ പോകുന്നത്. മുലയൂട്ടലിനെ പറ്റിയാണ് ഇപ്പോൾ ഇവിടെ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ നോർമൽ പ്രസവം ആണെങ്കിൽ അരമണിക്കൂറിനുള്ളിൽ കുഞ്ഞിന് മുലയൂട്ടിയിരിക്കണം.

മാക്സിമം ഒരു മണിക്കൂറിനുള്ളിൽ മുലയൂട്ടണം എന്ന കാര്യം നിർബന്ധമാണ്. സിസേറിയൻ അല്ലെങ്കിൽ ഓപ്പറേഷൻ ആയി ബന്ധപ്പെട്ട പ്രസവം ആണെങ്കിൽ നാലുമണിക്കൂറിനകം മുലയൂട്ടിയിരിക്കണം. നാലുമണിക്കൂർ എന്ന് പറയുന്നതിന് കാരണം എന്താണ് എന്ന് വെച്ചാൽ അമ്മയ്ക്ക് അനസ്തേഷ്യ എന്തെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽ റിക്കവർ ആയി വരാൻ വേണ്ടി വരുന്ന സമയമാണ് പറയുന്നത്. കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ ആദ്യം തന്നെ ചെയ്യേണ്ടത് മുലയൂട്ടുക എന്നുള്ളതാണ്. പണ്ടൊക്കെ സ്ത്രീകൾ ആദ്യം വരുന്ന മുലപ്പാൽ പിഴിഞ്ഞ് കളയുമായിരുന്നു. അങ്ങനെ ഒരിക്കലും ചെയ്യാൻ പാടുള്ളതല്ല. ആദ്യത്തെ മുലപ്പാലിൽ കുറച്ച് കളർ വ്യത്യാസം ഉണ്ടായിരിക്കും. അതുപോലെ അത് കുറച്ച് മഞ്ഞ കളറിൽ ആയിരിക്കും ഉണ്ടാവുക. കുഞ്ഞിന് ഏറ്റവും കൂടുതൽ പ്രതിരോധശേഷി ലഭിക്കാൻ പോകുന്നത് ആ മുലപ്പാലിൽ നിന്നാണ്. അതുകൊണ്ടുതന്നെ കുഞ്ഞേ തീർച്ചയായും ആ മുലപ്പാൽ കൊടുത്തിരിക്കണം.