ഇത്തരം ലക്ഷണങ്ങൾ കാലിൽ കണ്ടാൽ ശ്രദ്ധിക്കാതെ പോകരുത്

കാലുകളിൽ ഉണ്ടാകുന്ന തരിപ്പ് പെരിപ്പ് വേദന നീർക്കെട്ട് പുകച്ചിൽ എന്നിവയൊക്കെ പല ആൾക്കാരെയും അവരുടെ സന്തതസചാരികളായി കൂടെ തന്നെ ഉണ്ടാകും. കാലുള്ള ആളുകൾക്ക് ഒക്കെ ഇങ്ങനെയുള്ള എന്തെങ്കിലും പ്രശ്നമുണ്ട് എന്നുള്ളതാണ് പുതിയ ഒരു ധാരണ. പക്ഷേ ഇതിൽ ഉണ്ടാകാവുന്ന ഒരു കോംപ്ലിക്കേഷൻ അല്ലെങ്കിൽ ഉണ്ടാകാവുന്ന വളരെ അത്യാഹിതം ഉണ്ടാക്കുന്ന ഒരു അസുഖം ഒളിച്ചിരിക്കുന്നു ഉണ്ടാകാം. ഇത്തരത്തിൽ പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് ഒരു മാസത്തിനകം തന്നെ മരണം സംഭവിക്കുന്ന കാര്യങ്ങൾ ഉണ്ടാകാറുണ്ട്. ഇത് ചെറുപ്പക്കാരെ ബാധിക്കാം അല്ലെങ്കിൽ പ്രായമായ ആളുകളിൽ അത് കൂടുതലായി ഉണ്ടാകും. പ്രത്യേകിച്ച് കോവിഡ് എന്ന മഹാരോഗം വന്നുപോയതിനുശേഷം അവന്റേതായ കുറച്ചു കാര്യങ്ങൾ ഒക്കെ നമ്മുടെ ശരീരത്തിൽ വച്ച് പോയപ്പോൾ ഇതിൽ ഉണ്ടാക്കാവുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഈ കാലുകളിൽ ഉണ്ടാകുന്ന രക്തം കട്ടപിടിക്കുന്ന ഈ ഒരു പ്രശ്നം. നമുക്ക് എല്ലാവർക്കും അറിയാം വെരിക്കോസ് എന്ന് പറയുന്ന കാര്യം സർവസാധാരണയാണ്. അത് കൂടുതലായി കാൽ തൂക്കി വെച്ച് ജോലി ചെയ്യുന്നവർക്ക് അതേപോലെതന്നെ കുറെ സമയം നിന്ന് ജോലിചെയ്യുന്ന ആളുകൾക്ക് അതായത് ബാർബർമാർ സർജൻ തുടങ്ങിയ നിന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് വരെ ഈ രോഗം വരുന്നത് കൂടുതലാണ്. പ്രത്യേകിച്ച് അവരുടെ കാഫ് മസിൽസ് കൂടുതലായി വർക്ക് ചെയ്യാത്തതുകൊണ്ട് തിരകൾ കൃത്യമായ രീതിയിൽ കംപ്രസ്സ് ചെയ്യാൻ സാധിക്കാത്തത് കൊണ്ട് ഈ കാലുകളിൽ അശുദ്ധ രക്തം കെട്ടിക്കിടക്കുകയും അങ്ങനെ കെട്ടിക്കിടക്കുന്നത് വഴി രക്തത്തിന്റെ കട്ടികൂടി ബ്ലോക്ക് ഉണ്ടാവുകയും ചെയ്യുന്നു. കോവിഡിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ഏകദേശം ഇതിന് സമമാണ്.

അധികം മൂവ്മെന്റ് ഒന്നും ഇല്ലാതെ ബെഡ് റെസ്റ്റ് ചെയ്യുന്ന രോഗികളിൽ പ്രത്യേകിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. ഇങ്ങനെ രക്തം കട്ടപിടിക്കുന്ന പ്രശ്നമുള്ള ആളുകൾക്ക് അത് അലിയിക്കാൻ വേണ്ടിയുള്ള മരുന്നുകൾ ഡോക്ടർമാർ കൊടുക്കാറുണ്ട്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.