കുട്ടികളിൽ ഉണ്ടാകുന്ന പഠന വൈകല്യങ്ങൾ ഇനി എളുപ്പത്തിൽ മാറ്റിയെടുക്കാം

ഞാൻ ഇന്ന് ഇവിടെ കുട്ടികളിൽ ഉണ്ടാകുന്ന ന്യൂറോളജിക്കൽ പ്രശ്നങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വളരെ വിശദമായി പറഞ്ഞു തരാൻ ഉദ്ദേശിക്കുന്നത്. പ്രധാനമായും മൂന്നു കാര്യങ്ങളെ പറ്റി പറയാൻ വേണ്ടിയാണ് ഉദ്ദേശിക്കുന്നത്. ഒന്നാമത്തേത് ഓട്ടിസം രണ്ടാമത്തേത് എ ഡി എച്ച് ഡി മൂന്നാമത്തെ പഠന വൈകല്യങ്ങൾ എന്നിങ്ങനെയാണ്. ആദ്യമായി നമുക്ക് ഓട്ടിസം അതിനെ പറ്റി പറയാവുന്നതാണ്. ഓട്ടിസം ഉണ്ടാകുമ്പോൾ പ്രധാനമായും മൂന്ന് രോഗലക്ഷണങ്ങളാണ് ഉണ്ടാകുന്നത്. ഒന്നാമത്തെ കാര്യം പറയുകയാണെങ്കിൽ കുട്ടികളുടെ സംസാരം ഡെവലപ്പ് ആവുകയില്ല. നമ്മൾ ഒരു കുട്ടിയെ വിളിക്കുകയാണെങ്കിൽ ആ കുട്ടി വിളി കേട്ട ഭാഗം കാണിക്കുന്നില്ല എന്നുണ്ടെങ്കിൽ അത് ഓട്ടിസത്തിന്റെ ഭാഗമാണ്. ചെവിയുടെ കേൾവി കുറവിന്റെ കാര്യമല്ല ഇവിടെ പറയുന്നത് ആ കുട്ടി കേട്ടിട്ടും അതിനെ പ്രതികരിക്കുന്നില്ല എങ്കിൽ ഉള്ള കാര്യമാണ് പറഞ്ഞത്. അതാണ് ഓട്ടിസത്തിന്റെ ഒരു ലക്ഷണമായി പറയുന്നത്. രണ്ടാമത്തെ കാര്യം പറയുകയാണെങ്കിൽ അവരുടെ സംസാരം ഡെവലപ്പ് ആകുന്നില്ല. അവർക്ക് വേണ്ട കാര്യങ്ങൾ ഒന്നും തന്നെ നമ്മളോട് തിരിച്ചു പറയാൻ സാധിക്കാൻ പറ്റാത്ത അവസ്ഥ.

സെന്റെൻസ് ആയിട്ടോ വേർഡ്സ് ആയിട്ട് കുട്ടി നമ്മളോട് തിരികെ കാര്യം പറയുന്നില്ലെങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ്. മറ്റു കുട്ടികളുമായി കളിക്കാതെ സ്വന്തമായി അവരുടേതെന്ന് രീതിയിലുള്ള കളികൾ കളിക്കുകയാണെങ്കിൽ ഇതൊക്കെ ഓട്ടിസത്തിനു ലക്ഷണങ്ങളാണ്. ആറുമാസം മുതൽ രണ്ടു വയസ്സ് വരെയുള്ള കുട്ടികളിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നമ്മൾ കാണുകയാണെങ്കിൽ നമ്മളെ ശ്രദ്ധിക്കുന്നില്ല ബാക്കിയുള്ള ആളുകളെ ശ്രദ്ധിക്കുന്നില്ല ആ കുട്ടി തനിയെ സ്വന്തം ലോകത്ത് ബാക്കിയുള്ള ആളുകൾ ആയി ഒന്നും ഇടപെടാതെ അതുപോലെതന്നെ മറ്റുള്ളവരായി ഒന്നും സംസാരിക്കാതെ ഒറ്റയ്ക്ക് അവരുടെ പ്രവർത്തികൾ മാത്രം ചെയ്യുന്ന കുട്ടികൾ ആണെങ്കിൽ നമ്മൾ ഇവർക്ക് ഓട്ടിസം ഉണ്ടോ എന്നുള്ള കാര്യം നോക്കേണ്ടത് അത്യാവശ്യമാണ്. ഈ വിഷയത്തെ പറ്റി ഇനി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണേണ്ടതാണ്.