ഇനി ചകിരിച്ചോറും ചകിരി കമ്പോസ്റ്റും ആവശ്യമില്ല ഇതു മാത്രം മതി

ഒത്തിരിയേറെ ആളുകൾ പറയുന്ന ഒരു പരാതിയാണ് മണ്ണ് കിട്ടാൻ നല്ല ബുദ്ധിമുട്ടാണ് എന്ന്. അപ്പോൾ മണ്ണ് ഇല്ലാതെ ചെയ്യുന്ന കൃഷി രീതിയാണ് ഇവിടെ കാണിക്കുന്നത്. എനിക്ക് ഒട്ടും താല്പര്യമില്ലാത്ത ഒരു കൃഷിരീതി ആണെങ്കിൽ പോലും നിങ്ങൾക്ക് വേണ്ടി ഇവിടെ കാട്ടി തരുന്നുണ്ട്. ചകിരിച്ചോറ് ചകിരി കമ്പോസ്റ്റ് അതുപോലെതന്നെ മറ്റുള്ള വളങ്ങൾ ഒക്കെ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഇവിടെ നമ്മൾ ഇത് ചെയ്യുന്നത്. ഇങ്ങനെയുള്ള കൃഷിരീതി ആണെങ്കിൽ പോലും നമ്മുടെ എല്ലാവിധത്തിലുള്ള പച്ചക്കറികളും പൂത്തിട്ടുണ്ട്. നമ്മൾ നട്ടിട്ടുള്ള പച്ചക്കറിത്തോട്ടം നിങ്ങൾക്ക് ആദ്യം കണ്ടതിനുശേഷം ഇതിനെപ്പറ്റി കാര്യങ്ങൾ പിന്നെ കൂടുതലായി പറഞ്ഞു തരാം. ചകിരിച്ചോറും ചകിരി കമ്പോസ്റ്റും ചാണകപ്പൊടിയും ഒന്നും ചേർക്കാതെ നമ്മൾ നട്ടിട്ടുള്ള പച്ചക്കറിയാണ് ഇവിടെ കാണുന്നത്. ഇതിനുവേണ്ടി നമ്മുടെ ടെറസിന്റെ മുകളിൽ ഒക്കെ ഉണ്ടാകുന്ന പായൽ പൂക്കൾ മാത്രമാണ് ഇട്ടിട്ടുള്ളത്. അതിന്റെ കൂടെ തന്നെ പിന്നീട് നമ്മൾ ഇട്ടിട്ടുള്ളത് എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും മാത്രമാണ് ഇതിൽ മിക്സ് ചെയ്തിട്ടുള്ളത്. നമ്മുടെ പച്ചക്കറികൾ ഒക്കെ നല്ല രീതിയിൽ വളർന്ന് പന്തലിക്കുന്നത് നിങ്ങൾക്ക് ഇവിടെ വീഡിയോയിൽ കാണാം. എല്ലാ തരത്തിലുള്ള പച്ചക്കറികളും ഇവിടെ നട്ടിട്ടുണ്ട്. വെണ്ടയും അതുപോലെതന്നെ പലതരത്തിലുള്ള മുളകും ഒക്കെ നിങ്ങൾക്ക് ഇവിടെ നട്ടുപിടിപ്പിച്ചത് കാണാൻ സാധിക്കും. അതുപോലെതന്നെ കാബേജ് കോളിഫ്ലവർ ഒക്കെ നല്ല രീതിയിൽ വളർന്നു നിൽക്കുന്നത് നിങ്ങൾക്ക് കാണാം.

തക്കാളി നല്ല രീതിയിൽ വളർന്ന് നിൽക്കുന്നതുകൊണ്ട് അതിന് സപ്പോർട്ട് ലഭിക്കുന്നതിന് വേണ്ടി ഒരു വടി കെട്ടിവച്ചിരിക്കുന്നതും നിങ്ങൾക്ക് കാണാം. അതിനോടൊപ്പം തന്നെ പാവൽ പന്തൽക്കെട്ടി ഇവിടെ നട്ടിട്ടുണ്ട്. രണ്ട് പാവലാണ് നമ്മൾ ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഒരു പാവൽ ആര്യവേപ്പിന്റെ മുകളിൽ കൂടിയാണ് പിടിപ്പിച്ചിരിക്കുന്നത്. ഇവിടെ പടവലങ്ങയും കൃഷി ചെയ്യുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ സാധിക്കും. ഇനി ഈ കൃഷിരീതിയെ പറ്റി കൂടുതലായി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.