ഗർഭസ്ഥ ശിശുവിൻറെ പരിചരണം ഇങ്ങനെയാണ് ചെയ്യേണ്ടത്

ജനിക്കാനിരിക്കുന്ന കുഞ്ഞ് അതുപോലെതന്നെ ഗർഭസ്ഥ ശിശുവിന്റെ പരിചരണം അതിനു ഉണ്ടാകുന്ന ശാരീരികവും ജനിതകപരവുമായ പ്രശ്നങ്ങൾ നേരത്തെ കണ്ടുപിടിക്കുകയും അതിൻറെ വളർച്ച തുടങ്ങിയ കാര്യങ്ങൾ മോണിറ്റർ ചെയ്യുകയും അതിനനുസരിച്ച് ആ കുട്ടിക്ക് ചികിത്സ കൊടുക്കുകയും സംരക്ഷണം കൊടുക്കുകയും ചെയ്യുന്ന ഒരു ഡിപ്പാർട്ട്മെൻറ് ആണ് ഇത്. ഗർഭം രൂപീകരിക്കപ്പെടുമ്പോൾ തന്നെ ആദ്യത്തെ ആറാഴ്ചയിൽ തന്നെ ആ ഗർഭിണിയെ നമ്മൾ സ്കാൻ ചെയ്യാൻ തുടങ്ങുകയാണ്. 6 ആഴ്ചയിലുള്ള ആ സ്കാനിങ് എന്തിനാണ് എന്ന് വെച്ചാൽ ഗർഭം ഗർഭാശയത്തിൽ തന്നെ ആണോ അതോ പുറത്താണോ എന്നറിയുന്നതിന് വേണ്ടിയാണ്. ഒരു സ്ത്രീ ഗർഭിണി ആവുക എന്ന് പറയുമ്പോൾ തന്നെ അത് അവരുടെ ജീവിതത്തിൽ വളരെയധികം സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഒരു സ്ത്രീ അമ്മയായി മാറുമ്പോൾ തന്നെ അവളുടെ ശരീരത്തിൽ ഒട്ടനവധി മാറ്റങ്ങളാണ് ആ സമയങ്ങളിൽ സംഭവിക്കുന്നത്. അത് അവരുടെ ശരീരത്തിന് മാത്രമല്ല മാനസികമായ രീതിയിലും അവൾ അമ്മയാകാൻ വേണ്ടി തയ്യാറെടുക്കുകയാണ് ചെയ്യുന്നത്. ഒരു അമ്മയാവുക എന്ന് പറയുമ്പോൾ ഒരു വലിയ ഉത്തരവാദിത്തമാണ് അവൾ സ്വയം ഏറ്റെടുക്കുന്നത്. അതുകൊണ്ടുതന്നെ ശിശു പരിപാലനത്തെക്കുറിച്ച് ഒട്ടനുവധി കാര്യങ്ങൾ മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. ആദ്യത്തെ 6 ആഴ്ചയിൽ ഉണ്ടാകുന്ന സ്കാനിൽ തന്നെ കുട്ടിക്ക് ഹാർട്ട് ബീറ്റ് ഉണ്ടോ എന്ന് നോക്കുകയും അതുപോലെതന്നെ അതിജീവിക്കാൻ പറ്റുന്ന ഗർഭം ആണോ എന്ന് നോക്കി ഉറപ്പുവരുത്തുകയും ചെയ്യുന്നു.

അതിനുശേഷം ആണ് ആ കുട്ടി എന്നാണ് പുറംലോകത്തേക്ക് വരുന്നത് എന്നതിന് വേണ്ടിയുള്ള ഒരു ഡേറ്റ് ആ സമയത്ത് കൊടുക്കുകയും ചെയ്യുന്നുണ്ട്. ഈ ഡേറ്റ് അനുസരിച്ച് ആണ് പിന്നീട് ബാക്കിയുള്ള കാര്യങ്ങൾ എല്ലാം തന്നെ ചെയ്യേണ്ടത്. ഗർഭസ്ഥ ശിശുവിൻറെ പരിചരണം എന്ന് പറയുന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്വമല്ല സ്ത്രീയെ ചുറ്റി നിൽക്കുന്ന എല്ലാ ആളുകളുടെയും ഒരു കൂട്ടായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ നല്ല ഒരു ഗർഭം ധരിക്കാൻ സാധിക്കുകയുള്ളൂ. ഗർഭിണിയായ അമ്മയുടെ മനസ്സ്      എപ്പോഴും സന്തോഷം നിലനിൽക്കുന്നതായിരിക്കണമെന്ന് പലരും പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ടായിരിക്കും. ഇനി ഈ കാര്യങ്ങളെപ്പറ്റി ഒക്കെ കൃത്യമായി മനസ്സിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ വീഡിയോ മുഴുവനായി കാണുക.