നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാകാൻ ആഗ്രഹിക്കുന്നു എങ്കിൽ ഇത് നിർബന്ധമായും കേൾക്കുക

ഇന്ന് നമ്മുടെ ഇടയിൽ പല പുതിയ മാതാപിതാക്കളും അഭിമുഖീകരിക്കേണ്ടിവരുന്ന ചില പ്രശ്നങ്ങൾ ആണ് നിങ്ങൾക്ക് മുന്നിൽ ഇന്ന് പരിചയപ്പെടുത്തി തരുന്നത്. കുട്ടികളുടെ സുരക്ഷിതത്വമാണ് എല്ലാ മാതാപിതാക്കളും കൂടുതലായി ആഗ്രഹിക്കുന്നത്. തങ്ങളുടെ കാര്യം ശ്രദ്ധിക്കാത്ത തന്നെ കുട്ടികളുടെ കാര്യം മാത്രം ശ്രദ്ധിച്ച് അവർക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു നടക്കുന്ന മാതാപിതാക്കൾ ഉണ്ട്. അത്തരത്തിലുള്ള മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികൾക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അത് ഒരിക്കലും സഹിക്കാൻ പറ്റാത്ത കാര്യമാണ്. ഒരു ചെറിയ കാര്യം പോലും അവർക്ക് ഉണ്ടാവുകയാണെങ്കിൽ അതായത് ഒരു മുള്ള് കൊണ്ട് അവർക്ക് വേദനിക്കുകയാണെങ്കിൽ പോലും മാതാപിതാക്കളുടെ ഹൃദയം വളരെയധികം സങ്കടത്തിലാവും എന്നുള്ള കാര്യം തീർച്ചയാണ്. മറ്റുള്ള ആളുകളോട് എങ്ങനെ പെരുമാറണം എന്നും അതുപോലെതന്നെ സ്വന്തമായി തന്നെ എങ്ങനെയാണ് വ്യക്തിത്വം ഉണ്ടാക്കിയെടുക്കേണ്ടത് എന്നുള്ള കാര്യം ഒക്കെ ഇന്നത്തെ കുട്ടികൾക്ക് അതിനെ പറ്റിയുള്ള അറിവ് വളരെ കുറവാണ്. ഇത്തരത്തിലുള്ള അറിവുകൾ പകർന്നു നൽകേണ്ടതും മാതാപിതാക്കൾ തന്നെയാണ്. മാതാപിതാക്കൾ എങ്ങനെയാണ് കുട്ടികളെ വളർത്തുന്ന രീതി അതുപോലെതന്നെ അവർ എങ്ങനെ ചിട്ടയായി ശീലങ്ങൾ പഠിപ്പിക്കുന്നു എന്നതിനെ ഒക്കെ അനുസരിച്ചിരിക്കും കുട്ടികളുടെ വ്യക്തിത്വവും അതുപോലെതന്നെ അവരുടെ പെരുമാറ്റവും രൂപപ്പെടുന്നത്.

നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന വീട്ടിൽ തന്നെയുള്ള ചെറിയ ചെറിയ അപകടങ്ങൾ ഉണ്ട്. അതിനെക്കുറിച്ചാണ് ഇന്ന് എനിക്ക് നിങ്ങളോട് പറയാനുള്ളത്. ചെറിയ അപകടങ്ങൾ എന്ന് പറയുകയാണെങ്കിൽ ഒരു കുഞ്ഞു ഉണ്ടായി ഒരു ആറുമാസക്കാലം മുതൽ ആറു വയസ്സ് വരെയാണ് ഏറ്റവും ബുദ്ധിമുട്ടേറിയ സമയം. അതായത് ഈ പ്രായത്തിൽ ആണ് കൂടുതലായും കുഞ്ഞുങ്ങളെ ശ്രദ്ധിക്കേണ്ട സമയം. അവർക്ക് എന്ത് ചെയ്യണം എന്ത് ചെയ്യാൻ പാടില്ല തുടങ്ങിയ അറിവുകൾ അവർക്ക് അവരുടെ ബുദ്ധിയിൽ ഇല്ലാത്തതു കൊണ്ട് തന്നെ അവരുടെ കാര്യങ്ങൾ എല്ലാം തന്നെ ശ്രദ്ധിച്ചു അവർ എങ്ങോട്ട് പോകുന്നു എന്നൊക്കെ മനസ്സിലാക്കി അവരെ സംരക്ഷിക്കേണ്ട ചുമതല മാത പിതാക്കൾക്കാണ്. ആറുമാസ പ്രായമാകുമ്പോൾ തന്നെ കുട്ടികൾ ഇഴഞ്ഞു തുടങ്ങി അവർക്ക് പോകാൻ പറ്റുന്ന സ്ഥലങ്ങളിൽ ഒക്കെ അവർ നടക്കുന്നതാണ്.