താരൻ അകറ്റാനും മുടികൊഴിച്ചിൽ മാറ്റാനും ഈ ഓയിൽ മാത്രം മതി

ജാതിക്കയുടെ ഔഷധഗുണങ്ങളെ കുറിച്ച് പറയുന്നതിന് വേണ്ടിയാണ് ഇവിടെ ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിട്ടുള്ളത്. ജാതിക്ക രണ്ടുതരത്തിൽ ആണ് ഉള്ളത്. മഞ്ഞയും ചുവപ്പും എന്ന രീതിയിലാണ് ഉള്ളത്. അതിന്റെ കളർ വെച്ചാണ് നമ്മൾ അതിനെ തിരിച്ചറിയുന്നത്. ഈ പറയുന്ന രണ്ടും ഒരേ പോലെ തന്നെ ഔഷധഗുണമുള്ളത് തന്നെയാണ്. കൂടുതലും നമ്മുടെ നാട്ടിൽ ചുവന്ന ജാതിക്ക ആണ് കണ്ടുവരുന്നത്. തൊണ്ടോടുകൂടിയ ജാതിക്ക ആണ് ഇവിടെ കാട്ടിത്തരുന്നത്. ഇതിൻറെ തൊണ്ട് നമ്മൾ അച്ചാർ ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കാറുണ്ട്. നമ്മൾ മരുന്നിൽ ഉപയോഗിക്കുന്നതാണ് ജാതിപത്രി അതുപോലെ തന്നെ ജാതിക്കുരുവും. ഈ തൊണ്ട് പൊട്ടിച്ചു കിട്ടുന്നതാണ് ജാതിക്കയുടെ കുരു. ഈ കുരുവാണ് നമ്മൾ ഔഷധത്തിനു വേണ്ടി ഉപയോഗിക്കുന്നത്. അപ്പോൾ വീട്ടിൽ തന്നെ ഉപയോഗിക്കാവുന്ന കുറച്ചു കാര്യങ്ങൾ നമുക്ക് നോക്കാം. നമുക്ക് എല്ലാവർക്കും ഭക്ഷണം പുറമെ നിന്ന് കഴിക്കുന്നതിന്റെ ഭാഗമായും മറ്റും പലതരത്തിൽ വയറിളക്കം വരാറുണ്ട്. മാക്സിമം വയർ ഇളകി പോകുന്നത് തന്നെയാണ് നല്ലത്. ഒരുവിധം പോയി വെള്ളം മാത്രം എന്ന രീതിയിൽ എത്തുമ്പോൾ പിന്നീട് വയറിളക്കം നിർത്തുക തന്നെയാണ് വേണ്ടത്. അതിനുവേണ്ടി നിങ്ങൾ ഒരു ജാതിക്ക എടുത്തതിനുശേഷം ഒന്ന് ഇടിച്ചു പൊട്ടിക്കുക. ആ പൊട്ടിച്ചതിന് പാനിൽ ഇട്ട് ചെറുതായി ഒന്ന് ചൂടാക്കുക. പിന്നീട് അത് പൊടിച്ചു നമുക്ക് പൗഡർ രൂപത്തിൽ ആക്കാൻ സാധിക്കുന്നതാണ്. അത് തേനിൽ ചേർത്തതിനുശേഷം പല പ്രാവശ്യം ആയി കഴിക്കുന്നത് വഴി നമ്മുടെ വയറിളക്കം പെട്ടെന്ന് തന്നെ നിൽക്കാൻ സഹായിക്കുന്നതാണ്.

ഒരു ജാതിക്ക മാത്രമാണ് ഒരു ദിവസം പലതവണയായി കഴിക്കേണ്ടത്. ഇനി ഇത് അളവിൽ കൂടുതൽ കഴിക്കുകയാണെങ്കിൽ മലബന്ധം അതുപോലെ തന്നെ തലയ്ക്ക് ഉന്മാദം ഒക്കെ ഉണ്ടാകുന്നതാണ്. ജാതിക്ക ഉപയോഗിച്ച് നമുക്ക് ഓയിൽ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ഈ ഓയിൽ ഉപയോഗിച്ചാൽ നിങ്ങളുടെ തലയിലെ താരനും അതുപോലെതന്നെ മുടികൊഴിച്ചിൽ മാറ്റാനും അതുപോലെതന്നെ മുട്ട് വേദന ഒക്കെ മാറുന്നതിനു വേണ്ടിയും നമുക്ക് ഉപയോഗിക്കാവുന്നതാണ്. പിന്നെ ജാതിക്ക ഓയിലിന്റെ പ്രധാനപ്പെട്ട ഗുണം പറയുകയാണെങ്കിൽ പലതുണ്ട്.