റൂബെല്ല വാക്സിൻ എടുത്താൽ സംഭവിക്കുന്നത് ഇങ്ങനെയാണ്

കുട്ടികളുള്ള എല്ലാ മാതാപിതാക്കളും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ് ഇത്. ഇപ്പോൾ വന്നിരിക്കുന്നത് റൂബെല്ല വാക്സിൻ അതിനെപ്പറ്റിയുള്ള കാര്യങ്ങളെപ്പറ്റി വിശദമായി സംസാരിക്കാൻ വേണ്ടിയാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. ഇത് 9 മാസം പ്രായം മുതൽ 15 വയസ്സ് പ്രായം വരെയുള്ള എല്ലാ കുട്ടികൾക്കും അടുത്ത ദിവസത്തിനുള്ളിൽ തന്നെ എല്ലാ കുട്ടികൾക്കും കൊടുക്കാൻ വേണ്ടിയാണ് ആരോഗ്യവകുപ്പും അതുപോലെതന്നെ മറ്റുള്ള ഡോക്ടർമാരും ഉദ്ദേശിച്ചിരിക്കുന്നത്. നേരത്തെ വാക്സിൻ എടുത്തിട്ടുള്ള കുട്ടികളിൽ ആണെങ്കിൽ പോലും ഈ വാക്സിൻ കൊടുക്കുകയാണെങ്കിൽ ഇതിൻറെ ഗുണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഇത് നിർമാർജനം ചെയ്യാൻ സാധിക്കും എന്നുള്ളതാണ്. സാധാരണഗതിയിൽ ചെറിയ പനിയും ജലദോഷവും ദേഹത്തും ഒക്കെ പൊന്തിവന്ന് വരുന്ന ഒരു അസുഖമാണ്. പക്ഷേ ഇതിനുള്ള ഒരു പ്രയാസം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ കുട്ടികളുടെ രോഗപ്രതിരോധ ശക്തിയെ നല്ല രീതിയിൽ ഇത് കുറയ്ക്കുന്നതാണ്. അതുകൊണ്ടുതന്നെ മറ്റുള്ള പ്രശ്നങ്ങൾ വരാനുള്ള വളരെയധികം സാധ്യത കൂടുതലാണ്. ന്യൂമോണിയ പോലുള്ള മറ്റു പല അസുഖങ്ങൾ ഇതുമൂലം വരാനുള്ള സാധ്യത വളരെയേറെയാണ്. ജർമ്മൻ മീസിൽസ് എന്ന് പറയുന്നത് വളരെ താരതമ്യേന കുറഞ്ഞ രീതിയിൽ മാത്രം കണ്ടുവരുന്ന ഒരു അസുഖമാണ്. അതിൽ വരുന്നത് പനിയും കരൾ വീക്കവും ചെറിയ ചുവപ്പു മാത്രമേ കാണാറുള്ളൂ. ഇതിനുള്ള കുഴപ്പം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ അസുഖത്തിനേക്കാൾ കൂടുതലായി ഗർഭിണികൾക്ക് ഇത് വന്നു കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് മാരകമായ രീതിയിലുള്ള അസുഖങ്ങൾ ഉണ്ടാക്കാം. ജന്മനാ തന്നെയുള്ള പല മാറാരോഗങ്ങളും കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്നതാണ്.

ഈ രണ്ടു രോഗങ്ങളെയും പ്രതിരോധ കുത്തിവെപ്പ് പ്രകാരം നിർമ്മാർജ്ജനം ചെയ്യാൻ വേണ്ടി ഉദ്ദേശിക്കുന്നത്. സാധാരണഗതിയിൽ നമ്മൾ 9 മാസം പ്രായമാകുമ്പോൾ മീസിൽസ് കുത്തിവെപ്പ് കൊടുക്കാറുണ്ട്. അതുപോലെതന്നെ 15 മാസത്തിൽ എംഎംആർ കുത്തിവെപ്പ് കൊടുക്കാറുണ്ട്. ഈ കഴിഞ്ഞ കുറെ കാലമായി അഞ്ചുവയസ്സിൽ അല്ലെങ്കിൽ 10 വയസ്സിൽ എം എം ആർ അതിൻറെ ഒരു ബൂസ്റ്റ് ഡോസ് കുഞ്ഞുങ്ങൾക്ക് കൊടുക്കാറുണ്ട്. എന്നിരുന്നാൽ തന്നെയും പലപ്പോഴും കണ്ടുവരുന്നത് നമ്മുടെ രാജ്യത്ത് ഈ രോഗത്തിൻറെ എണ്ണം കണ്ടമാനം കൂടി വരുന്ന അവസ്ഥയാണ്. ഈ വാക്സിനെ പറ്റി നിങ്ങൾ കൂടുതലായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിർബന്ധമായും നിങ്ങൾ ഈ വീഡിയോ പൂർണമായും കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്.