കരിമംഗല്യം കൂടുതലായും ഇപ്പോൾ പടർന്നു പിടിക്കാനുള്ള കാര്യം ഇതാണ്

കരിമംഗല്യം എന്ന് പറയുമ്പോൾ തന്നെ മലയാളികൾക്ക് പെട്ടെന്ന് മനസ്സിലാകും. മിക്കതും മൂക്കിന്റെ ഇരുവശത്തും കണ്ണിൻറെ താഴെയുമായി കാണുന്ന കറുത്ത പാടുകൾ ചിലപ്പോൾ അത് മൂക്കിന്റെ വശത്തേക്ക് വരുന്നതാണ്. സാധാരണയായി ഇത് പ്രായം ഒരുവിധത്തിലുള്ള സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്. സ്ത്രീകളെ അപേക്ഷിച്ച പുരുഷന്മാരിൽ ഇത് കുറവാണെങ്കിൽ പോലും പുരുഷന്മാരിലും ഇത്തരത്തിലുള്ള പ്രശ്നം കണ്ടു വരുന്നുണ്ട്.

എന്താണ് ഈ കരിമംഗല്യം എന്ന് പറയുന്ന അവസ്ഥയും അതുപോലെതന്നെ ഇത് പരിഹരിക്കാൻ വേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് ഒന്നു വിശദീകരിക്കാം. കരിമംഗലത്തെ കുറിച്ച് ഇന്ന് നമ്മുടെ സമൂഹത്തിൽ പലവിധത്തിലുള്ള തെറ്റായ ധാരണകളും നിലനിൽക്കുന്നുണ്ട്. പലപ്പോഴും സ്ത്രീകളുടെ ഭർത്താക്കന്മാർക്ക് എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ വരുമ്പോഴോ അല്ലെങ്കിൽ കഷ്ടകാലം വരുമ്പോഴും ആണ് ഇത്തരത്തിലുള്ള കരിമംഗലം വരുന്നത് എന്നുള്ള തെറ്റായ പ്രചരണം നിലനിൽക്കുന്നുണ്ട്. അതുപോലെതന്നെ കരിമംഗലം വന്നു കഴിഞ്ഞാൽ അത് പെട്ടെന്ന് തന്നെ മാറുന്നതിനു വേണ്ടിയുള്ള ഒട്ടേറെ ഒറ്റമൂലികൾ യൂട്യൂബിൽ നോക്കിയാൽ തന്നെ നിങ്ങൾക്ക് കുറെ കാണാൻ സാധിക്കും. പണ്ടൊക്കെ 45 വയസ്സ് കഴിഞ്ഞുള്ള സ്ത്രീകളിലാണ് ഇത് കണ്ടിരുന്നുവെങ്കിൽ ഇപ്പോൾ ഇത് 30 വയസ്സ് കഴിഞ്ഞുള്ള സ്ത്രീകളിൽ തന്നെ മുഖത്തിന്റെ പല ഭാഗങ്ങളിലായി ഇത്തരത്തിലുള്ള പാടുകൾ കണ്ടുവരുന്നുണ്ട്. അപ്പോൾ എന്തുകൊണ്ടാണ് ഈ ഒരു അവസ്ഥ വരുന്നത് എന്ന് നമുക്ക് വിശദീകരിക്കാം. സാധാരണയായി സ്ത്രീകളിൽ വരുന്ന ഹോർമോൺ വ്യതിയാനത്തിന്റെ ഭാഗമായാണ് ഈ ഒരു അവസ്ഥ കൂടുതലായി കണ്ടു വരുന്നത്. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.