സംസാര വൈകല്യങ്ങളും കേൾവിക്കുറവും ഇതിനെപ്പറ്റി പൂർണമായും മനസ്സിലാക്കാം

ഇന്നത്തെ കാലത്ത് ജനിക്കുന്ന കുട്ടികളിൽ പലതരത്തിലുള്ള വൈകല്യങ്ങൾ നമ്മൾ കാണാറുണ്ട്. ഇത്തരത്തിലുള്ള വൈകല്യങ്ങൾ ജനിക്കുന്ന അതേ സമയത്ത് തന്നെ നമ്മൾ കണ്ടുപിടിക്കുകയാണെങ്കിൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ ഒരു പരിധിവരെ നമുക്ക് ചികിത്സിച്ച് മാറ്റാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില വൈകല്യങ്ങളെ പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ സംസാരിക്കുന്നത്. കേൾവിക്കുറവിനെയും അതുപോലെ തന്നെ സംസാര വൈകല്യങ്ങളെയും കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. കേൾവിക്കുറവിന് നമുക്ക് മൂന്നായി തരം തിരിക്കാം. ആദ്യത്തേത് എങ്ങനെയാണ് നോക്കാം. പുറം ചെവിയിൽ ഉള്ള അസുഖങ്ങൾ അല്ലെങ്കിൽ മദ്യകരണത്തിൽ ഉണ്ടാകുന്ന അസുഖങ്ങൾ ഇവ രണ്ടും കൊണ്ട് ഉണ്ടാകുന്ന ചെറിയ ബാധിക്കുന്ന ഒരു രോഗമാണ് കണ്ടക്ടീവ് ഹിയറിങ്. രണ്ടാമതായി പറയുന്നത് സെൻസറിംഗ് നൂറിൽ ഹിയറിങ് ലോസ്. ആന്തരികരണത്തിൽ ഞരമ്പുകളുടെ വീക്ക്നെസ്സ് മൂലം ഉണ്ടാകുന്ന തകരാർ മൂലം ഉണ്ടാകുന്ന അസുഖമാണ് ഇത്. മൂന്നാമതായി വരുന്നത് മിക്സഡ് ഹിയറിങ് ലോസ് ആണ്. ഇതു പറയുന്നത് മുന്നേ പറഞ്ഞ രണ്ട് അസുഖങ്ങളും ഒരുമിച്ച് വരുന്ന രീതിയിൽ ഉള്ളതാണ്. അതായത് പുറം ചെവിയിലും മധ്യകർണത്തിലും ആന്തരിക കർണത്തിലും ഒക്കെ അസുഖം ബാധിക്കുമ്പോൾ ആണ് നമുക്ക് ഇതുപോലെയുള്ള മിക്സഡ് ഹിയറിങ് ലോസ് ഉണ്ടാകുന്നത്. അങ്ങനെ മൂന്നു തരത്തിൽ കേൾവിക്കുറവിനെ നമുക്ക് വിഭാഗം ചെയ്യാവുന്നതാണ്. ചെറിയ കുഞ്ഞുങ്ങളിൽ ഈ കേൾവിക്കുറവ് കഴിയുന്നതിലും നേരത്തെ തന്നെ കണ്ടുപിടിച്ച ചികിത്സിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇല്ലെങ്കിൽ അത് സംസാര വൈകല്യങ്ങളിലും അതുപോലെതന്നെ ബുദ്ധി കുറവിലും ഒക്കെ വളർന്നു വരുമ്പോൾ അത് നമുക്ക് കാണാൻ സാധിക്കുന്നതാണ്.

കഴിയുന്നത് മൂന്ന് വയസ്സ് പ്രായമാകുന്നതിനേക്കാൾ മുന്നേ തന്നെ വേണം ഈ കേൾവി കുറവ് കണ്ടുപിടിച്ച ചിട്ടപ്പെടുത്തി അതിനു വേണ്ടി ചികിത്സ തേടാൻ. 90% ബുദ്ധി വളർച്ചയും ഈ മൂന്നു വയസ്സാകുമ്പോൾ ഉണ്ടാകുന്നത് കൊണ്ടാണ് ഇത് ഇത്രയും നേരത്തെ തന്നെ കണ്ടുപിടിക്കണം എന്ന് പറയുന്നത്. ജനിക്കുമ്പോൾ ഉള്ള ഒരു കുട്ടി ശബ്ദം കേൾക്കാതിരിക്കുക അല്ലെങ്കിൽ ശബ്ദത്തിനോട് പ്രതികരിക്കാതിരിക്കുക അച്ഛൻ അമ്മയുടെ ശബ്ദം മനസ്സിലാകാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കാണുമ്പോൾ കുട്ടിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി കുട്ടിയെ കേൾവി പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. അതുപോലെതന്നെയാണ് സംസാര വൈകല്യങ്ങളുടെ കാര്യവും. സംസാര വൈകല്യമുള്ള കുട്ടികളെ സംസാരിക്കാൻ വേണ്ടിയുള്ള പലതരത്തിലുള്ള നൂതന സാങ്കേതിക വിദ്യകളും അതുപോലെതന്നെ സ്പീച്ച് തെറാപ്പിയും ഇന്ന് ലഭ്യമാണ്. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.